SSLC Exam: എസ്എസ്എൽസി അടുത്തു! മോഡൽ പരീക്ഷ വെറുമൊരു ട്രയൽ അല്ല; പരീക്ഷാപ്പേടി മാറ്റാൻ ഈ ടിപ്‌സ് പരീക്ഷിക്കൂ

Kerala SSLC Model Exam 2026: യഥാർത്ഥത്തിൽ, മെയിൻ പരീക്ഷയിൽ വിജയക്കൊടി പാറിക്കാനുള്ള നിങ്ങളുടെ 'ഫൈനൽ ഡ്രസ് റിഹേഴ്സൽ' ആണ് സ്കൂളുകളിൽ നടക്കുന്ന മോഡൽ പരീക്ഷ. ഇക്കൊല്ലത്തെ മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നടക്കുന്നത്. നിങ്ങളുടെ പരീക്ഷാപ്പേടി അകറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ചില ടിപ്‌സുകൾ പരിചയപ്പെടാം.

SSLC Exam: എസ്എസ്എൽസി അടുത്തു! മോഡൽ പരീക്ഷ വെറുമൊരു ട്രയൽ അല്ല; പരീക്ഷാപ്പേടി മാറ്റാൻ ഈ ടിപ്‌സ് പരീക്ഷിക്കൂ

Sslc Exam

Published: 

01 Feb 2026 | 04:06 PM

കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മുൻപുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് മോഡൽ പരീക്ഷകൾ. പലരും ഇതിനെ ഒരു വെറും പരീക്ഷയായി മാത്രം കണ്ട് നിസ്സാരമായി തള്ളിക്കളയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, മെയിൻ പരീക്ഷയിൽ വിജയക്കൊടി പാറിക്കാനുള്ള നിങ്ങളുടെ ‘ഫൈനൽ ഡ്രസ് റിഹേഴ്സൽ’ ആണ് സ്കൂളുകളിൽ നടക്കുന്ന മോഡൽ പരീക്ഷ. ഇക്കൊല്ലത്തെ മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നടക്കുന്നത്. നിങ്ങളുടെ പരീക്ഷാപ്പേടി അകറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ചില ടിപ്‌സുകൾ പരിചയപ്പെടാം.

സമയക്രമീകരണം ശീലിക്കാം

പല കുട്ടികളും പരീക്ഷയിൽ പ്രധാനമായും പരാതിപ്പെടുന്ന ഒരു പ്രധാന പ്രശ്നം “സമയം തികയുന്നില്ല” എന്നതാണ്. മോഡൽ പരീക്ഷ ഇതിനുള്ള പരിഹാരമാണ്. ഓരോ സെക്ഷനും (ഉദാഹരണത്തിന് ഒരു മാർക്ക്, രണ്ട് മാർക്ക് ചോദ്യങ്ങൾ) എത്ര സമയം വേണമെന്ന് നിങ്ങൾ നേരത്തെ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്യുക. വാച്ച് നോക്കി കൃത്യസമയത്ത് ഉത്തരങ്ങൾ എഴുതിത്തീർക്കാൻ ശ്രമിക്കുന്നത് മെയിൻ പരീക്ഷയിലെ സമ്മർദ്ദം കുറയ്ക്കും. ഒന്ന്, രണ്ട് മാർക്ക് ചോദ്യങ്ങൾക്ക് കൂടുതൽ സമയം കളയരുത്. വളരെ വേഗത്തിൽ കൃത്യമായ ഉത്തരങ്ങൾ എഴുതുക.

ALSO READ: പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസിക്കാം, അടുത്ത വർഷം മുതൽ സിലബസ് മാറുന്നത് ഇങ്ങനെ

പരീക്ഷ തുടങ്ങുന്നതിന് മുൻപ് ലഭിക്കുന്ന ആ 15 മിനിറ്റ് സമയത്ത് ചോദ്യങ്ങൾ എല്ലാം ശ്രദ്ധാപൂർവ്വം വായിക്കുക. ഏറ്റവും എളുപ്പമുള്ളതും ഉറപ്പുള്ളതുമായ ഉത്തരങ്ങൾ ആദ്യം എഴുതാനായി പ്ലാൻ ചെയ്യുക. പരീക്ഷ തീരുന്നതിന് 10 മിനിറ്റ് മുൻപേ എഴുതി അവസാനിപ്പിക്കാൻ ശ്രമിക്കുക. വിട്ടുപോയ ചോദ്യങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. പേജ് നമ്പർ, രജിസ്റ്റർ നമ്പർ എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്താം.

ചോദ്യപേപ്പർ പാറ്റേൺ

മെയിൻ പരീക്ഷയുടെ അതേ മാതൃകയിലായിരിക്കും മോഡൽ പരീക്ഷയും നടത്തുന്നത്. ഓരോ അധ്യായത്തിനും നൽകിയിരിക്കുന്ന വെയിറ്റേജ് (Weightage) എത്രയാണ്? ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത് വഴി ഏതൊക്കെ പാഠഭാഗങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണമെന്ന് നിങ്ങൾക്ക് തിരിച്ചറിയാം. കൂടുതൽ വെയിറ്റേജ് ഉള്ള പാഠങ്ങൾ പ്രധാന പരീക്ഷയിൽ ആദ്യം പഠിച്ചു തീർക്കാൻ ഇത് സഹായിക്കും. മോഡൽ പരീക്ഷയിലെ പല ചോദ്യങ്ങളും അതേപടിയിലോ അല്ലെങ്കിൽ ചെറിയ മാറ്റങ്ങളോടെയോ മെയിൻ പരീക്ഷയ്ക്ക് വരാൻ സാധ്യതയുണ്ട്.

പരീക്ഷാപ്പേടി മറക്കാം

ഹാൾ ടിക്കറ്റും ഇൻവിജിലേറ്ററും ബെല്ലടിയും ഒക്കെയായി യഥാർത്ഥ പരീക്ഷാ ഹാളിന്റെ അതേ അന്തരീക്ഷമാണ് മോഡൽ പരീക്ഷയ്ക്കും ഉണ്ടാവുക. മോഡൽ പരീക്ഷ എഴുതുന്നത് വഴി പരീക്ഷാ ഹാളിനോടുള്ള ഭയം മാറുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യാം. ഹാൾ ടിക്കറ്റ് കയ്യിൽ കരുതുന്നത് മുതൽ പരീക്ഷാ ഹാൾ കണ്ടുപിടിക്കുന്നതും, കൃത്യസമയത്ത് സീറ്റിൽ ഇരിക്കുന്നതും വരെയുള്ള കാര്യങ്ങൾ മോഡൽ പരീക്ഷയിലൂടെ നിങ്ങൾക്ക് ശീലമാകും. ചോദ്യപേപ്പർ കാണുമ്പോൾ പെട്ടെന്നുണ്ടാകുന്ന പേടി ഒഴിവാക്കാൻ മോഡൽ പരീക്ഷ സഹായിക്കും.

പിഴവുകൾ തിരിച്ചറിയാം

മോഡൽ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ ലഭിക്കുന്ന മാർക്കിനേക്കാൾ ഉപരി, നിങ്ങൾ വരുത്തിയ തെറ്റുകൾ കണ്ടെത്തി അവയ്ക്ക് പ്രാധാന്യം നൽകുക. അറിയാവുന്ന ചോദ്യമാണോ തെറ്റിച്ചത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഉത്തരം എഴുതിയപ്പോൾ പോയിന്റുകൾ വിട്ടുപോയോ എന്നത് പ്രധാനമാണ്. ഇത്തരം പിഴവുകൾ മോഡൽ പരീക്ഷയിൽ തിരുത്തിയാൽ മെയിൻ പരീക്ഷയിൽ അവ ആവർത്തിക്കില്ല. ചോദ്യം അർത്ഥമാക്കുന്നതല്ല ചിലപ്പോൾ നിങ്ങൾ ഉത്തരമായി എഴുതിയിട്ടുണ്ടാവുക. ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാൻ മോഡൽ പരീക്ഷയിലെ ഈ പിഴവ് നിങ്ങളെ സഹായിക്കും.

 

 

Follow Us
Related Stories
NEET UG 2026 Re Exam: കനത്ത സുരക്ഷയിൽ നീറ്റ് പുനപരീക്ഷ ഇന്ന്; 22 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും
Indian Navy B.Tech Entry 2026: നേവിയില്‍ ഓഫീസറാകാം, പരിശീലനം കേരളത്തില്‍; സുവര്‍ണാവസരം
NEET UG Re-Exam 2026: നീറ്റ് പരീക്ഷയ്ക്ക് പോകുമ്പോൾ എന്തൊക്കെ ധരിക്കാം? അനുവദനീയമായ സാധനങ്ങൾ ഇവ, ഇതറിയാതെ പോകരുത്
NEET-UG 2026: നീറ്റ് പുനഃപരീക്ഷ നാളെ: സുരക്ഷ ഉറപ്പാക്കാൻ ഇന്ന് രാജ്യവ്യാപക മോക് ഡ്രിൽ, പരീക്ഷാ കേന്ദ്രങ്ങളിൽ ‌സുരക്ഷാ കവചം
Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ