Kochi Metro Job: കൊച്ചി മെട്രോയിൽ തൊഴിലവസരം!; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Kochi Metro Rail Recruitment 2026: ഐടിഐ, ഡിപ്ലോമ, ബിടെക്, ബികോം, ബിബിഎ, ബിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 അപ്രന്റീസ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുകൾക്ക് ഒരു വർഷത്തെ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും.

Kochi Metro
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) 2026-27 വർഷത്തേക്കുള്ള അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ, ഡിപ്ലോമ, ബിടെക്, ബികോം, ബിബിഎ, ബിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷമാണ് പരിശീലന കാലാവധി. ആകെ 70 അപ്രന്റീസ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുകൾക്ക് ഒരു വർഷത്തെ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും.
1961-ലെ അപ്രന്റിസ്‌സ് നിയമപ്രകാരം, ഗ്രാജ്വേറ്റ് ടെക്‌നിക്കൽ വിഭാഗത്തിൽ 16 ഒഴിവുകളും, ഗ്രാജ്വേറ്റ് നോൺ-ടെക്‌നിക്കൽ വിഭാഗത്തിൽ 6 ഒഴിവുകളും, ഡിപ്ലോമ ടെക്‌നീഷ്യൻ വിഭാഗത്തിൽ 28 ഒഴിവുകളും, ITI ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ 20 ഒഴിവുകളുമാണ് നികത്തുന്നതിനായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരിശീലൻ കാലയളവിൽ പ്രതിമാസം 9,600 രൂപ മുതൽ 12,300 രൂപ വരെ സ്റ്റൈപ്പൻഡും, കൂടാതെ ഭക്ഷണച്ചെലവിനായി പ്രതിമാസം 1,200 രൂപയും ലഭിക്കും.
ALSO READ: മിലിട്ടറി സ്കൂളും സൈനിക് സ്കൂളും തമ്മിലുള്ള വ്യത്യാസം എന്ത്? പ്രവേശന പരീക്ഷയും ഫീസും അറിയാം
യോഗ്യതയും മറ്റ് വിവരങ്ങളും
അപേക്ഷകർ നിശ്ചിത യോഗ്യതാ കോഴ്‌സ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഫുൾ-ടൈം റെഗുലർ പഠനത്തിലൂടെ തന്നെ പൂർത്തിയാക്കിയിരിക്കണം. അപേക്ഷിക്കുന്ന തീയതിക്ക് മുൻപ് 5 വർഷത്തിനുള്ളിൽ (2021 ശേഷമുള്ളവർ) വിജയകരമായി കോഴ്‌സ് പാസായവരായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. തസ്തികകളിലേക്ക് എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടാകില്ല. പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിളിക്കുക.
അപേക്ഷിക്കേണ്ട വിധം
സ്റ്റെപ്പ് 1: ITI ട്രേഡുകാർക്കായിട്ടുള്ള NAPS പോർട്ടലിലോ (https://apprenticeshipindia.gov.in) അല്ലെങ്കിൽ ഡിഗ്രി/ഡിപ്ലോമക്കാർക്കായിട്ടുള്ള NATS പോർട്ടലിലോ (https://nats.education.gov.in/) കയറി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം.
സ്റ്റെപ്പ് 2: രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം, വിജ്ഞാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന വിലാസത്തിലേക്ക് ആവശ്യമായ രേഖകൾ സഹിതം അയക്കുക. ”General Manager (HR, ADMN & TRG), Kochi Metro Rail Ltd., Corporate Office, 4th Floor, JLN Stadium Metro Station, Kaloor, Kochi, Kerala – 682017”. കൂടുതൽ വിവരങ്ങൾക്ക് kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗ്രാജുവേറ്റ് അപ്രന്റീസ് – നോൺ-ടെക്നിക്കൽ വിഭാഗം: ബിബിഎ, ബികോം, ബിസിഎ എന്നീ കോഴ്സ് ചെയ്തവർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കു.
ഡിപ്ലോമ ടെക്നീഷ്യൻ അപ്രന്റീസ് വിഭാഗം: ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഡിപ്ലോമ ഇൻ കംപ്യുട്ടർ സയൻസ് എന്നീ കോഴ്സ് ചെയ്തവർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കു.
ട്രേഡ് അപ്രന്റീസ് വിഭാഗം: ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, വെൽഡർ, ഫിറ്റർ, പ്ലംബർ എന്നീ ഐടിഐ ട്രേഡുകൾ ചെയ്തവർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കു.
English Summary:
Kochi Metro Rail Limited (KMRL), a joint venture of the Government of India and the Government of Kerala, is offering 70 apprenticeship opportunities for engineering graduates, BBA, B.Com and BCA graduates, diploma holders and ITI-qualified candidates.