Kudumbashree Recruitment 2026: കുടുംബശ്രീ മൈക്രോ ഫിനാന്‍സില്‍ പ്രോഗ്രാം മാനേജറാകാം; 60,000 വരെ ശമ്പളം

Kudumbashree Micro Finance State Program Manager Notification: കുടുംബശ്രീ സംസ്ഥാന മിഷനില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോ ഫിനാന്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം.

Kudumbashree Recruitment 2026: കുടുംബശ്രീ മൈക്രോ ഫിനാന്‍സില്‍ പ്രോഗ്രാം മാനേജറാകാം; 60,000 വരെ ശമ്പളം

Kudumbashree

Published: 

28 Jan 2026 | 12:45 PM

കുടുംബശ്രീ സംസ്ഥാന മിഷനില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോ ഫിനാന്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ദീര്‍ഘിപ്പിക്കാം. എംബിഎ, എംഎസ്ഡബ്ല്യു, റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം, പിജിഡിഎം, പിജിഡിആര്‍എം, എംകോം സ്‌പെഷ്യലൈസേഷന്‍ ഇന്‍ റൂറല്‍ മാനേജ്‌മെന്റ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

45 വയസില്‍ കൂടുതലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. മൈക്രോ ഫിനാന്‍സ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 60,000 രൂപയാണ് പ്രതിമാസ വേതനം.

മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം, പോളിസിതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പദ്ധതി ആസൂത്രണം, നൂതനാശയങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയാണ് ചുമതലകള്‍. കേരളത്തിനകത്തും പുറത്തും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടി വരും. അപേക്ഷകര്‍ 2,000 രൂപ ഫീസായി അടയ്ക്കണം.

Also Read: LSGD Recruitment: 18 തസ്തികകള്‍, കരാര്‍ നിയമനം; തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ ഡിവിഷനുകളില്‍ ജോലി നേടാം

cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കുന്നതിന് സമയമുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പരീക്ഷാ ഫീസും ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനായി അല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. നിലവില്‍ ഒരു ഒഴിവാണുള്ളതെങ്കിലും എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം. നിയമനം ലഭിക്കുന്നവര്‍ യഥാസമയം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ നിന്നു പുറത്താകും.

സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ചാമ്പക്ക കഴിക്കാം
വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കല്ലേ...
അടിച്ചുകൊണ്ടുപോയത് 30 ഗ്രാമിലേറെ സ്വര്‍ണവും, അമ്പതിനായിരം രൂപയും; ബെംഗളൂരുവില്‍ നടന്ന കവര്‍ച്ച
അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നതിൻ്റെ CCTV ദൃശ്യങ്ങൾ
ഭാഗ്യം! ആ കുട്ടി രക്ഷപ്പെട്ടു; എങ്കിലും കാണുമ്പോള്‍ ഒരു ഞെട്ടല്‍
Ajit Pawar : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്ത്യം