Lionel Messi: ഫുട്‌ബോള്‍ ഇതിഹാസത്തെ കുറിച്ചറിയാം; മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

Lionel Messi GK Quiz: Questions and Answers for Competitive Exams: ഇന്റര്‍ മയാമിക്കായി ക്ലബ് ഫുട്‌ബോള്‍ തുടരുന്ന മെസി, 2026 ലോകകപ്പിന് ശേഷവും മികച്ച പ്രകടനമാണ് നടത്തുന്നത്. ലോകകപ്പിന് ശേഷം ഇന്റര്‍ മയാമിക്കായി തിരിച്ചെത്തിയ അദ്ദേഹം ഓഗസ്റ്റില്‍ അറ്റ്‌ലെറ്റിക്കോ സാന്‍ ലൂയിസിനെതിരെ രണ്ട് ഗോളുകള്‍ നേടി ലീഗ്‌സ് കപ്പിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറിയിരുന്നു.

Lionel Messi: ഫുട്‌ബോള്‍ ഇതിഹാസത്തെ കുറിച്ചറിയാം; മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

ലയണല്‍ മെസി

Updated On: 

01 Sep 2026 | 09:02 AM

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരം ലയണല്‍ മെസിയെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാം? 2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ നയിച്ച മെസി, സ്‌പെയിനിനെതിരായ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 39ാം വയസ്സില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടുമ്പോള്‍ 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകളും ഒരു ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഇന്റര്‍ മയാമിക്കായി ക്ലബ് ഫുട്‌ബോള്‍ തുടരുന്ന മെസി, 2026 ലോകകപ്പിന് ശേഷവും മികച്ച പ്രകടനമാണ് നടത്തുന്നത്. ലോകകപ്പിന് ശേഷം ഇന്റര്‍ മയാമിക്കായി തിരിച്ചെത്തിയ അദ്ദേഹം ഓഗസ്റ്റില്‍ അറ്റ്‌ലെറ്റിക്കോ സാന്‍ ലൂയിസിനെതിരെ രണ്ട് ഗോളുകള്‍ നേടി ലീഗ്‌സ് കപ്പിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ മെസ്സിയുടെ ജനനം, കരിയര്‍, ലോകകപ്പ് നേട്ടങ്ങള്‍, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, റെക്കോര്‍ഡുകള്‍, അര്‍ജന്റീനയ്ക്കായുള്ള പ്രകടനം തുടങ്ങി പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ചോദിക്കാവുന്ന പ്രധാനപ്പെട്ട ജികെ ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.

ലയണല്‍ മെസിയെ കുറിച്ച് കൂടുതലറിയാം

  • ലയണല്‍ മെസ്സിയുടെ പൂര്‍ണ്ണ പേര് എന്താണ്?

ലയണല്‍ ആന്‍ഡ്രെസ് മെസ്സി കുച്ചിത്തിനി

  • മെസി ജനിച്ചത് എപ്പോഴാണ്?

1987 ജൂണ്‍ 24

  • മെസി ജനിച്ചത് എവിടെയാണ്?

അര്‍ജന്റീനയിലെ റൊസാരിയോയില്‍

  • മെസിയുടെ ജേഴ്‌സി നമ്പര്‍ ഏതാണ്?

10

  • മെസി ആദ്യമായി FIFA ലോകകപ്പില്‍ കളിച്ചത് ഏത് വര്‍ഷമാണ്?

2006

  • മെസി അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ വര്‍ഷം ഏതാണ്?

2022

  • 2022 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന നേരിട്ടത് ഏത് ടീമിനെയാണ്?

ഫ്രാന്‍സ്

  • 2022 ലോകകപ്പ് ഫൈനലില്‍ മെസി എത്ര ഗോളുകള്‍ നേടി?

2 ഗോളുകള്‍

  • മെസി എത്ര തവണ Ballon d’Or നേടിയിട്ടുണ്ട്?

8 തവണ

  • മെസി ഏറ്റവും കൂടുതല്‍ കാലം കളിച്ച ക്ലബ് ഏതാണ്?

ബാഴ്‌സലോണ

  • മെസി നിലവില്‍ ഏത് ക്ലബ്ബിനുവേണ്ടിയാണ് കളിക്കുന്നത്?

ഇന്റര്‍ മയാമി

  • മെസി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നത് ഏത് വര്‍ഷമാണ്?

2023

  • മെസി അര്‍ജന്റീനയ്‌ക്കൊപ്പം ആദ്യത്തെ പ്രധാന സീനിയര്‍ അന്താരാഷ്ട്ര കിരീടം നേടിയത് ഏത് വര്‍ഷമാണ്?

2021ലെ കോപ്പ അമേരിക്ക

  • മെസി 2024ല്‍ അര്‍ജന്റീനയ്‌ക്കൊപ്പം ഏത് കിരീടം നേടി?

കോപ്പ അമേരിക്ക

  • മെസി ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ടോ?

ഉണ്ട്, 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനയ്‌ക്കൊപ്പം സ്വര്‍ണം നേടി

  • മെസി FIFA U-20 ലോകകപ്പ് നേടിയ വര്‍ഷം ഏതാണ്?

2005

  • 2022 ലോകകപ്പില്‍ മെസ്സിക്ക് ലഭിച്ച വ്യക്തിഗത പുരസ്‌കാരം ഏതാണ്?

Golden Ball

  • മെസി ലോകകപ്പില്‍ എത്ര തവണ Golden Ball നേടിയിട്ടുണ്ട്?

2 തവണ – 2014ലും 2022ലും

  • 2026 ലോകകപ്പില്‍ അര്‍ജന്റീന എവിടെയാണ് എത്തിയത്?

ഫൈനലില്‍

  • 2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടത് ആരോടാണ്?

സ്‌പെയിനോട് 1-0ന്

  • 2026 ലോകകപ്പിന് ശേഷം മെസി എടുത്ത പ്രധാന തീരുമാനം എന്താണ്?

അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു

  • മെസി അര്‍ജന്റീനയ്ക്കായി എത്ര മത്സരങ്ങള്‍ കളിച്ചാണ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്?

207 മത്സരങ്ങള്‍

  • അര്‍ജന്റീനയ്ക്കായി മെസി നേടിയ ഗോളുകളുടെ എണ്ണം എത്രയാണ്?

125 ഗോളുകള്‍

  • മെസിയുടെ വിരമിക്കല്‍ ഏത് കരിയറിനാണ് ബാധകം?

അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള അന്താരാഷ്ട്ര കരിയറിന് മാത്രം ബാധകം

  • മെസി അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ചത് ഏത് വര്‍ഷമാണ്?

2005

  • മെസി എത്ര ലോകകപ്പ് പതിപ്പുകളില്‍ കളിച്ചു?

6 ലോകകപ്പ് പതിപ്പുകളില്‍

  • മെസിയുടെ ലോകകപ്പ് കരിയറിലെ പ്രധാന നേട്ടം എന്താണ്?

2022ല്‍ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു

  • മെസിയുടെ ആദ്യ Ballon d’Or ഏത് വര്‍ഷമായിരുന്നു?

2009

  • മെസി Champions League കിരീടം എത്ര തവണ നേടിയിട്ടുണ്ട്?

4 തവണ

  • മെസിയുടെ പ്രശസ്തമായ വിളിപ്പേര് എന്താണ്?

La Pulga – The Flea

  • മെസി പ്രധാനമായും ഏത് പൊസിഷനിലാണ് കളിക്കുന്നത്?

ഫോര്‍വേഡ് / അറ്റാക്കിങ് പ്ലെയര്‍

Also Read: Nepal Flood Current Affairs: നേപ്പാള്‍ വെള്ളപ്പൊക്കത്തെ കുറിച്ച് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

  • മെസിയുടെ ആദ്യ സീനിയര്‍ ക്ലബ് ഏതാണ്?

FC Barcelona

  • മെസി ബാഴ്‌സലോണയ്ക്കായി എത്ര ഗോളുകള്‍ നേടിയിട്ടുണ്ട്?

672 ഗോളുകള്‍

  • മെസി ഇന്റര്‍ മയാമിക്കൊപ്പം നേടിയ ആദ്യ കിരീടം ഏതാണ്?

2023 Leagues Cup

  • മെസിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം ഏതാണ്?

2026 FIFA World Cup ഫൈനല്‍ – സ്‌പെയിനിനെതിരായ മത്സരം

  • മെസിയുടെ അന്താരാഷ്ട്ര കരിയര്‍ എത്ര വര്‍ഷം നീണ്ടുനിന്നു?

ഏകദേശം 21 വര്‍ഷം

  • മെസി 2026 ലോകകപ്പില്‍ എത്രാമത്തെ ലോകകപ്പിലാണ് കളിച്ചത്?

ആറാമത്തെ ലോകകപ്പില്‍

  • മെസി ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോള്‍ തുടരുന്ന ക്ലബ് ഏതാണ്?

ഇന്റര്‍ മയാമി

English Summary

Lionel Messi is one of the greatest footballers in history, with a career filled with major titles and records. This GK quiz covers his personal life, career, Argentina journey, World Cup achievements and latest updates. These questions and answers can be useful for competitive exams and sports GK preparation.

Loading...
Unable to load recommendations.
Follow Us
Related Stories
Kochi Metro Job: കൊച്ചി മെട്രോയിൽ തൊഴിലവസരം!; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Kerala Exam Postpones: പരീക്ഷകൾ മാറ്റിവെച്ചു: എംജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി
Calicut University: കാലിക്കറ്റ് സർവകലാശാല ഒക്ടോബർ 23-ലെ പരീക്ഷകൾ മാറ്റിവച്ചു
Military School vs Sainik School: മിലിട്ടറി സ്കൂളും സൈനിക് സ്കൂളും തമ്മിലുള്ള വ്യത്യാസം എന്ത്? പ്രവേശന പരീക്ഷയും ഫീസും അറിയാം
KEAM 2026: എംബിബിഎസ്, ബിഡിഎസ് സ്‌ട്രേ വേക്കന്‍സി താല്‍ക്കാലിക അലോട്ട്‌മെന്റ് പുറത്ത്‌; പരാതികള്‍ അറിയിക്കാം
NAM Kerala Jobs 2026: ഏഴാം ക്ലാസ് പാസായവര്‍ മുതൽ ബിരുദധാരികൾക്ക് വരെ അവസരം; ആയുഷ് മിഷൻ കേരളയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി