MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌

MG University Degree Admission UG Trial Allotment 2026: എംജി യൂണിവേഴ്‌സിറ്റി ബിരുദ ഏകജാലകത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും, ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും, പുനഃക്രമീകരിക്കുന്നതിനും സാധിക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കുന്നതിനുമുള്ള സൗകര്യം ജൂണ്‍ 15 വരെ ലഭ്യമാണ്.

MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌

MG University Degree Admission 2026

Updated On: 

13 Jun 2026 | 05:34 PM

എംജി യൂണിവേഴ്‌സിറ്റി ബിരുദ ഏകജാലകത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ നിര്‍ബന്ധമായും ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കണം. ട്രയല്‍ അലോട്ട്‌മെന്റ് ഒരു മോഡല്‍ മാത്രമാണ്. ഇതുവെച്ച് അഡ്മിഷന്‍ നേടാനാകില്ല. എന്നാല്‍ നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും, ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും, പുനഃക്രമീകരിക്കുന്നതിനും സാധിക്കും. പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, സംവരണ വിഭാഗം എന്നിവയൊഴികെയുള്ള വിശദാംശങ്ങള്‍ തിരുത്താം. ജൂണ്‍ 15 ആണ് സമയപരിധി.

പുതിയതായി അപേക്ഷ സമര്‍പ്പിക്കാം

ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കുന്നതിനുമുള്ള സൗകര്യം ജൂണ്‍ 15 വരെ ലഭ്യമാണ്. പ്ലസ് ടു രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓൺലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നല്‍കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താനാകില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ പ്ലസ് ടു രജിസ്റ്റർ നമ്പറും പരീക്ഷാ വർഷവും കൃത്യമായി നല്‍കണം.

കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും ജൂണ്‍ 15 വരെ അവസരമുണ്ട്. ഇതിനായി ‘കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ’ എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യണം.

ആദ്യം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സമയപരിധി ജൂണ്‍ 10 വരെ ദീര്‍ഘിപ്പിച്ചിരുന്നു. ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 17-ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ജൂൺ 22-ന് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം.

ട്രയല്‍ അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?

  • https://cap.mgu.ac.in/ugpcap2026/login.jsp എന്ന ലിങ്കില്‍ പ്രവേശിക്കുക
  • ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക

ലോഗിന്‍ ചെയ്ത ശേഷം ‘ Click here to Edit your personal and academic details’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് വ്യക്തിഗത, അക്കാദമിക് ഡാറ്റ പരിഷ്‌കരിക്കേണ്ടത്. ഡാറ്റയിൽ മാറ്റം വരുത്തിയ ശേഷം, പേജിന്റെ അടിയിൽ നൽകിയിരിക്കുന്ന ‘അപ്‌ഡേറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.

Also Read: CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?

രജിസ്റ്റർ ചെയ്ത ഓപ്ഷൻ മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഓപ്ഷനുകൾ പുനഃപരിശോധിക്കാവുന്നതാണ്. കൂടാതെ ഓപ്ഷനുകൾ മുൻഗണന അനുസരിച്ച് പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. മാറ്റങ്ങൾ വരുത്തിയ ശേഷം അപേക്ഷകർ ഓപ്ഷനുകൾ സേവ് ചെയ്യണം.

മോഡിഫൈ ചെയ്ത ഡാറ്റയുടെയോ, ഓപ്ഷനുകളുടെയോ പ്രിന്റൗട്ടുകള്‍ സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ഇതെല്ലാം പൂര്‍ത്തിയായതിനു ശേഷം അപേക്ഷകര്‍ ലോഗ്ഔട്ട് ചെയ്യണം. ഓൺലൈൻ അപേക്ഷയിൽ നൽകുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും യഥാർത്ഥ അലോട്ട്‌മെന്റുകൾ നടത്തുക.

പ്രവേശന സമയത്ത് സമർപ്പിച്ച ഒറിജിനൽ രേഖകളിലെയും, ഓണ്‍ലൈന്‍ അപേക്ഷയിലെയും വിശദാംശങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കില്‍ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അതുകൊണ്ട് തന്നെ തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ തിരുത്തലുകള്‍ ജൂണ്‍ 15-ന് വൈകുന്നേരം നാലു മണിക്കകം നടത്തണം.

English Summary

MG University has released the UG CAP trial allotment on its official portal. Students can edit their options, rearrange preferences, or submit fresh applications until June 15. Critical data like names, registration numbers, and identity details cannot be altered during this correction window. The first official allotment will be published on June 17, and college admissions must be completed by June 22.

Loading...
Unable to load recommendations.
Follow Us
Related Stories
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം