NEET PG 2026: നീറ്റ് പിജി 2026: ഒന്നാം ഘട്ട കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം?

NEET PG Counselling Seat Allotment Result 2026: എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കായി ഫലം ഔദ്യോഗിക പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അലോട്ട്മെന്റ് പരിശോധിക്കേണ്ട രീതി, അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുന്ന വിധം, കോളേജ് റിപ്പോർട്ടിംഗ് തീയതികൾ എന്നിവ പരിശോധിക്കാം. ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് mcc.nic.in എന്ന വെബ്സൈറ്റ് വഴി സീറ്റ് അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്.

NEET PG 2026: നീറ്റ് പിജി 2026: ഒന്നാം ഘട്ട കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Published: 

24 Oct 2026 | 09:41 AM

രാജ്യത്തെ മെഡിക്കൽ പിജി പ്രവേശനത്തിനായുള്ള നീറ്റ് പിജി (NEET PG 2026) ഒന്നാം ഘട്ട കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) പ്രസിദ്ധീകരിച്ചു. എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കായി ഫലം ഔദ്യോഗിക പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അലോട്ട്മെന്റ് പരിശോധിക്കേണ്ട രീതി, അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുന്ന വിധം, കോളേജ് റിപ്പോർട്ടിംഗ് തീയതികൾ എന്നിവ പരിശോധിക്കാം.

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ഒക്ടോബർ 23നാണ് നീറ്റ് പിജിയുടെ കൗൺസിലിം​ഗ് ഒന്നാം റൗണ്ടിനായുള്ള താൽക്കാലിക ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് mcc.nic.in എന്ന വെബ്സൈറ്റ് വഴി സീറ്റ് അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. ഒന്നാം റൗണ്ടിൽ 28,723 വിദ്യാർത്ഥികൾക്കാണ് സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. സീറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ, ഒക്ടോബർ 26 മുതൽ നവംബർ 2 വരെയുള്ള തീയതികൾക്കുള്ളിൽ അതാത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യുകയും രേഖകളുടെ പരിശോധനാ നടപടികൾ പൂർത്തിയാക്കുകയും വേണം.

ALSO READ: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; പ്രവേശനം 26 വരെ

അലോട്ട്‌മെന്റിന് ശേഷം അടുത്തതെന്ത്?

ഒന്നാം റൗണ്ട് അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ തങ്ങളുടെ സമ്മതം അറിയിക്കേണ്ടതുണ്ട്. ഇതിനായി അവർ ഫ്രീസ് അല്ലെങ്കിൽ ഫ്ലോട്ട് എന്നീ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കണം. മുൻപ്, സീറ്റ് അലോട്ട്‌മെന്റ് വന്നതിന് ശേഷം ഉദ്യോഗാർത്ഥികൾ അനുവദിക്കപ്പെട്ട സ്ഥാപനത്തിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടതുണ്ടായിരുന്നു.

അനുവദിച്ച സീറ്റ് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇവർ ആവശ്യമായ രേഖകളുമായി തങ്ങൾക്ക് അനുവദിച്ച കോളേജിൽ ഹാജരാകേണ്ടതുണ്ട്. അടുത്ത റൗണ്ടിൽ തങ്ങൾക്ക് അനുവദിച്ച സീറ്റ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫ്ലോട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർ ഓൺലൈനായി രേഖകളുടെ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.

ഫലം എങ്ങനെ പരിശോധിക്കാം?

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in സന്ദർശിക്കുക.

ഹോംപേജിൽ കാണുന്ന ‘PG Medical Counselling’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

‘NEET PG 2026 Round 1 Seat Allotment Result / Provisional Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ NEET PG Roll Number നൽകി സെർച്ച് ചെയ്ത് അനുവദിക്കപ്പെട്ട കോളേജും കോഴ്സും പരിശോധിക്കാം.

NEET PG കൗൺസിലിംഗ് 2026: ആവശ്യമായ പ്രധാന രേഖകൾ

  • NEET PG അഡ്മിറ്റ് കാർഡ്
  • NEET PG സ്കോർകാർഡ്/റാങ്ക് ലെറ്റർ
  • സീറ്റ് അലോട്ട്മെന്റ് ലെറ്റർ
  • MBBS ബിരുദം/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, എല്ലാ പ്രൊഫഷണൽ മാർക്ക് ഷീറ്റുകളും
  • ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്
  • മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (NMC/സ്റ്റേറ്റ് കൗൺസിൽ)
  • ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ
  • ജനന തീയതി തെളിയിക്കുന്ന രേഖ
  • പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • SC/ST/OBC-NCL/EWS, PwBD സർട്ടിഫിക്കറ്റുകൾ
  • സ്ഥിരതാമസ രേഖകൾ, NRI/സ്പോൺസർഷിപ്പ് രേഖകൾ
  • ഫീസ് അടച്ച രസീതുകൾ/ ഡിമാൻഡ് ഡ്രാഫ്റ്റുകൾ
  • സർവീസ് ബോണ്ടുകൾ
  • മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ
  • TC/മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ

English Summary:

Medical Counselling Committee has released the provisional allotment result for round 1 of counselling. As per the details available, 28,728 candidates have been allotted seats to various MD and MS programmes.

Loading...
Unable to load recommendations.
Follow Us
Related Stories
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും - ബജാജ് CT 100X
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി