നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA

NEET re-exam: Telegram temporarily banned in India- ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന് (Telegram) ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21-ന് ആണ് നീറ്റ്-യുജി പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്, അ‌തിനാൽ ജൂൺ 22 വരെ താൽക്കാലികമായാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA

Neet Re Exam Telegram Temporarily Banned In India

Updated On: 

16 Jun 2026 | 11:51 AM

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന് (Telegram) ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21-ന് ആണ് നീറ്റ്-യുജി പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്, അ‌തിനാൽ ജൂൺ 22 വരെ താൽക്കാലികമായാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യുടെ അഭ്യർഥന മാനിച്ച് കേന്ദ്ര ഐടി മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ചയും വ്യാജ പ്രചരണങ്ങളും തടയാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സുരക്ഷയുടെ ഭാഗമായി നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർത്തൽ റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി.

Also Read: KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടൻ തന്നെ? യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധിക്കാൻ അവസരം

കഴിഞ്ഞ ദിവസങ്ങളിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജ ചോദ്യപേപ്പറുകളും ചോദ്യം ലീക്കായി എന്ന നിലയ്ക്കുള്ള ആരോപണങ്ങളും ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പരീക്ഷാ നടത്തിപ്പിനെ ബാധിക്കാതിരിക്കാനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇപ്പോൾ ഐടി മന്ത്രാലയം വഴി നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.

ചില ടെലഗ്രാം ചാനലുകൾ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ലഭ്യമാക്കാമെന്നു പരസ്യം ചെയ്ത് ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഫീസ് ഈടാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വില്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർത്ഥികളടക്കം പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ചോദ്യം വീണ്ടും ചോർന്നെന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്‍റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതാണ് ഇപ്പോൾ ഉയരുന്ന വ്യാജപ്രചാരണങ്ങളുടെ ഒരു കാരണം എന്നാണ് എൻടിഎ പറയുന്നത്. പഴയ മെസേജുകൾ പരീക്ഷയ്ക്കുശേഷം എഡിറ്റ് ചെയ്ത് യഥാർഥ ടൈംസ്റ്റാംപ് നിലനിർത്തി വ്യാജ ‘പേപ്പർ ലീക്ക്’ തെളിവുകൾ ഉണ്ടാക്കുന്ന രീതി വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു തടയാനാണ് ടെലഗ്രാമിലെ എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നത്.

നീറ്റ് പുന പരീക്ഷാ ചോദ്യ പേപ്പർ ചോർന്നെന്നും പണം നൽകിയാൽ കിട്ടുമെന്നുമുള്ള വാഗ്ദാന സന്ദേശങ്ങൾ പൂർണ്ണമായും തട്ടിപ്പാണെന്ന് NTA വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിലും സോഷ്യൽ മീഡിയ പ്രചരണങ്ങളിലും വീഴരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി NTA വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കാനും അ‌ധികൃതർ നിർദേശിച്ചിട്ടുണ്ട്.

സമയം വർധിപ്പിച്ചു

അ‌തേസമയം, നീറ്റ് പരീക്ഷയിൽ പുതിയ ചില പരിഷ്കാരങ്ങൾ NTA പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ സമയത്തിൽ 15 മിനിറ്റിന്റെ വർധന വരുത്തിയതും ചോദ്യപേപ്പറിന്റെ ഘടന പരിഷ്കരിച്ചതുമാണ് പ്രധാന മാറ്റങ്ങൾ. കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച അ‌റിയിപ്പ് NTA പുറത്തിറക്കിയിരുന്നു. മുൻ വർഷങ്ങളിലെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ചോദ്യപേപ്പർ ബുക്ക്‌ലെറ്റിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഇനി രണ്ട് റഫ്-വർക്ക് പേജുകൾ ലഭിക്കും. പരീക്ഷാ സമയത്ത് കണക്കുകൂട്ടലുകൾ, ഡയഗ്രമുകൾ, വർക്കിംഗ് നോട്ടുകൾ എന്നിവയ്ക്ക് കൂടുതൽ ഇടം നൽകുന്നതിനായിട്ടാണ് ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായുള്ള ഇടം വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ, റഫ്-വർക്ക് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനം മാത്രമേ സ്ഥാപിച്ചിരുന്നുള്ളൂ. എന്നാൽ ഇനി ഫീഡ്‌ബാക്കിന് മറുപടിയായി, നിർദ്ദേശ പേജിന് തൊട്ടുപിന്നാലെയും രണ്ട് റഫ്-വർക്ക് പേജുകൾ ഉണ്ടാകും.

English Summary

In view of the security of the NEET-UG 2026 re-examination, which is scheduled to be conducted again following the question paper leak, the popular messaging app Telegram has been temporarily restricted in India. The NEET-UG re-examination is scheduled for June 21, so Telegram access has been temporarily restricted till June 22. Also, the message edit feature has been disabled till June 30.

Follow Us
Related Stories
NEET UG 2026 Re-Exam: ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്വാഗതം ചെയ്ത് എന്‍ടിഎ
Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശനത്തിന് അധിക ഫീസ് ഈടാക്കിയാല്‍ നടപടി; പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇതാ
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം