NEET UG 2026: നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

NEET UG 2026 Cancelled: മെയ് 3 ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടന്നത്. തുടർന്ന് രാജസ്ഥാനിൽ നിന്ന് ചോദ്യപേപ്പർ ചോർച്ചുവെന്ന റിപ്പോട്ടുകൾ പുറത്ത് വന്നു. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച സാധ്യതാചോദ്യപേപ്പറിൽ യഥാർഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുണ്ടെന്ന് കണ്ടെത്തി, സംഭവത്തിൽ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

NEET UG 2026: നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

Neet Exam

Updated On: 

12 May 2026 | 03:11 PM

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG 2026) റദ്ദാക്കിയതായി കേന്ദ്ര  സർക്കാർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും പുന:പരീക്ഷ ഉടൻ നടത്തുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി.  സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരികയാണ്.

അതേസമയം, മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുന്നതാണ്. ഇതിനായി പിന്നീട് വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.  വീണ്ടും പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുന:പരീക്ഷയെന്നും സർക്കാർ കൂട്ടിച്ചേർത്തു.

‘2026 മെയ് 10 ലെ പത്രക്കുറിപ്പിന്റെ തുടർച്ചയായി, NEET (UG) 2026 മായി ബന്ധപ്പെട്ട് എടുത്ത  തീരുമാനങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും അറിയിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആഗ്രഹിക്കുന്നു. 2026 മെയ് 8 ന്, എൻ‌ടി‌എ പരിഗണിച്ച കാര്യങ്ങൾ സ്വതന്ത്ര പരിശോധനയ്ക്കും ആവശ്യമായ നടപടികൾക്കുമായി കേന്ദ്ര ഏജൻസികൾക്ക് റഫർ ചെയ്തിരുന്നു. കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് എൻ‌ടി‌എ പരിശോധിച്ച വിവരങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ, 2026 മെയ് 3 ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ റദ്ദാക്കാനും പു:നപരിശോധന നടത്താനും തീരുമാനിച്ചു’ എന്ന് എൻ.ടി.എ എക്സിൽ കുറിച്ചു.

ALSO READ: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഉടന്‍; സ്‌കോര്‍കാര്‍ഡ് എങ്ങനെ പരിശോധിക്കാം?

എൻ.ടി.എ-യുടെ എക്സ് പോസ്റ്റ്

 

പരീക്ഷ റദ്ദാക്കാനുള്ള കാരണം

മെയ് 3 ഞായറാഴ്ചയാണ് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. എന്നാൽ, പരീക്ഷയ്ക്ക് പിന്നാലെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയരുകയായിരുന്നു. രാജസ്ഥാനിൽ പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച സാധ്യതാചോദ്യപേപ്പറിൽ യഥാർഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുണ്ടെന്ന് കണ്ടെത്തി. ആകെയുള്ള 180 ചോദ്യങ്ങളിൽ 150 എണ്ണവും സമാനമാണ്. സിക്കറിലെ പിപ്രാലി റോഡിലുള്ള കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കൺസൾട്ടൻസി ഓഫീസ് നടത്തിയിരുന്ന രാകേഷ് മണ്ഡവാരിയ ഉൾപ്പെടെ 13 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

English Summary:

National Testing Agency has cancelled the NEET-UG 2026 examination held on May 3 following allegations of a major paper leak and exam irregularities. Centre has also referred the matter to the CBI for further investigation. NTA said the medical entrance exam will be conducted again on fresh dates to be announced later, affecting nearly 24 lakh aspirants across the country.

Follow Us
Related Stories
KEAM Rank List 2026: കീം ഫലം ഇന്ന്; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെൻ്റിലും സീറ്റില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
KEAM Rank List 2026: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ