NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ

NEET UG 2026: NTA introduces changes- ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സുപ്രധാനമായ ചില പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷാ സമയത്തിൽ 15 മിനിറ്റിന്റെ വർധന വരുത്തിയതും ചോദ്യപേപ്പറിന്റെ ഘടന പരിഷ്കരിച്ചതുമാണ് പ്രധാന മാറ്റങ്ങൾ. മുൻ വർഷങ്ങളിലെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ

Neet Ug 2026

Published: 

12 Jun 2026 | 05:08 PM

ന്യൂഡൽഹി: ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET UG 2026) പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സുപ്രധാനമായ ചില പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷാ സമയത്തിൽ 15 മിനിറ്റിന്റെ വർധന വരുത്തിയതും ചോദ്യപേപ്പറിന്റെ ഘടന പരിഷ്കരിച്ചതുമാണ് പ്രധാന മാറ്റങ്ങൾ. ഇന്ന് (ജൂൺ 12) പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ NTA വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ “ന്യായമായയും സുരക്ഷിതമായും ഉദ്യോഗാർത്ഥികളുടെ സൗകര്യങ്ങൾക്ക് അ‌നുയോജ്യമായും മാറ്റുക” എന്നതിനൊപ്പം പരീക്ഷാ ദിവസത്തെ സുഖസൗകര്യങ്ങളും വ്യക്തതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ. വിദ്യാർഥികൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന നിലയ്ക്കുള്ളതാണ് പുതിയ പരിഷ്കരണങ്ങൾ എന്നത് ശ്രദ്ധേയമാണ്.

പരീക്ഷാ ​ടൈം ദീർഘിപ്പിച്ചു

വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി അ‌നുവദിച്ചിരുന്ന സമയം ദീർഘിപ്പിച്ചു എന്നതാണ് NTA യുടെ പുതിയ തീരുമാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. മുൻ വർഷങ്ങളിലെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:15 വരെയാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Also Read: 508 കിലോമീറ്ററോടാന്‍ വേണ്ടത് വെറും രണ്ട്‌ മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്

അ‌ധികമായി അ‌നുവദിച്ച സമയത്തിൽ ഹാജർ ഷീറ്റുകളിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടിക്രമങ്ങൾ തുടങ്ങിയ നിർബന്ധിത പരീക്ഷാ ഔപചാരികതകൾ ഉൾപ്പെടുന്നുവെന്ന് ഏജൻസി വ്യക്തമാക്കി. ഭരണപരമായ നടപടികൾ കാരണം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കേണ്ട എക്സാം ​ടൈം നഷ്ടപ്പെടുന്നില്ലെന്നും പരീക്ഷയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും ഉറപ്പാക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യം.

റഫ് വർക്കിന് കൂടുതൽ സ്ഥലം

റഫ് വർക്കിന് കൂടുതൽ സ്ഥലം കിട്ടുംവിധത്തിൽ ചോദ്യപേപ്പർ ബുക്ക്‌ലെറ്റിലും NTA പുതിയതായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരീക്ഷാ സമയത്ത് കണക്കുകൂട്ടലുകൾ, ഡയഗ്രമുകൾ, വർക്കിംഗ് നോട്ടുകൾ എന്നിവയ്ക്ക് കൂടുതൽ ഇടം നൽകുന്നതിനായി ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരിക്കുന്ന സ്ഥലം NTA വർദ്ധിപ്പിച്ചു. അ‌തിനാൽ ഉദ്യോഗാർത്ഥികൾക്ക് ഇനി രണ്ട് റഫ്-വർക്ക് പേജുകൾ ലഭിക്കും.

ചോദ്യപ്പേപ്പറിന്റെ സ്ട്രക്ചറും മാറും

ചോദ്യപേപ്പർ ബുക്ക്‌ലെറ്റിന്റെ ഘടനയും ഇപ്പോൾ പരിഷ്കരിച്ചിട്ടുണ്ട്. നേരത്തെ, റഫ്-വർക്ക് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാനം മാത്രമേ സ്ഥാപിച്ചിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ ഫീഡ്‌ബാക്കിന് മറുപടിയായി, നിർദ്ദേശ പേജിന് തൊട്ടുപിന്നാലെ രണ്ട് റഫ്-വർക്ക് പേജുകൾ ദൃശ്യമാകും, ബാക്കിയുള്ള രണ്ടെണ്ണം അവസാനം തുടരും. ഈ പരിഷ്കരിച്ച ഫോർമാറ്റ് ഇംഗ്ലീഷിലും പ്രാദേശിക ഭാഷാ ചോദ്യപേപ്പറുകളിലും ലഭ്യമാകും.

മുൻകാല ലേഔട്ട് ഇടം കൈയ്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദമല്ലെന്ന് കണ്ടെത്തിയിരുന്നതിന്റെ അ‌ടിസ്ഥാനത്തിൽ കൂടിയാണ് പുതിയ മാറ്റം. ഇത് പരീക്ഷാർഥികൾക്ക് ഏറെ സഹായകരമാണെന്ന് എൻ‌ടി‌എ അഭിപ്രായപ്പെട്ടു. പരീക്ഷാ സുരക്ഷയെയോ നിലവാരത്തെയോ ബാധിക്കാതെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഏജൻസി പറഞ്ഞു.

പോസിറ്റീവായി ബാധിക്കും

നടത്തിപ്പ് രീതിയിലെ ചെറിയ മാറ്റങ്ങൾ പോലും നീറ്റ് യുജി പോലുള്ള ഉയർന്ന നിലവാരത്തിലുള്ള പരീക്ഷയിലെ ഉദ്യോഗാർഥികളുടെ പെർഫോമൻസിനെ പോസിറ്റീവായി ബാധിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസ്താവിച്ചു. പരീക്ഷാ പ്രക്രിയയെ കൂടുതൽ “സുഖകരവും സൗഹൃദപരവും” ആക്കുന്നതിനാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്ന് അ‌ധികൃതർ വിശദീകരിക്കുന്നു.

ഹെൽപ്പ്‌ലൈൻ നമ്പർ

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി അഡ്മിറ്റ് കാർഡുകളിലെയും ഇൻഫർമേഷൻ ബുള്ളറ്റിനിലെയും നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കാനും പരീക്ഷാ ജീവനക്കാരുമായി സഹകരിക്കാനും ഉദ്യോഗാർത്ഥികളോട് NTA നിർദ്ദേശിച്ചു. സംശയങ്ങൾക്ക്, NTA യുടെ ഹെൽപ്പ്‌ലൈൻ നമ്പർ +91-11-40759000, ഇമെയിൽ, neetug2026@nta.ac.in, ഔദ്യോഗിക വെബ്‌സൈറ്റ് വിശദാംശങ്ങൾ എന്നിവയും നോട്ടീസിൽ പങ്കുവച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം