എഐയെ ഭയക്കണോ? വിദ്യാർഥികളുടെ ചോദ്യത്തോട് പ്രധാനമന്ത്രി, പരീക്ഷാ പേ ചർച്ച രണ്ടാം എപ്പിസോഡ്
ചില കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സ്മാർട്ട്ഫോൺ വേണം ടെക്നോളജി നമ്മെ ഭരിക്കുന്നത് പോലെയാണിത്. ഇത്തരം അവസ്ഥകൾ പാടില്ല, എഐ അല്ലെങ്കിൽ മൊബൈലിനെ നമ്മുടെ യജമനരാകാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു

Ppc Episode 2
ന്യൂഡൽഹി: പരീക്ഷേ പേ ചർച്ചയുടെ രണ്ടാം എപ്പിസോഡ് എത്തിയിരിക്കുകയാണ്. നിരവധി വിഷയങ്ങളാണ് ഇത്തവണത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി ചർച്ച ചെയ്യുന്നത്. എഐയെ ഭയക്കേണ്ടതുണ്ടോ? എന്ന കുട്ടികളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ ഉത്തരവും ശ്രദ്ധേയമാണ്. എഐ ഭയക്കേണ്ട ഒന്നല്ല എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. സാങ്കേതിക വിദ്യയെ മനസ്സിലാക്കുകയും അത് നമ്മുടെ ജോലിയെ മെച്ചെടുത്താൻ ഉതകുന്നതുമാണ് എന്ന് മനസ്സിലാക്കുകയും ചെയ്താൽ എഐയെ ഭയക്കേണ്ടതില്ല എന്ന് പ്രധാനമന്ത്രി പറയുന്നു.
അത് കാര്യക്ഷമമായി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ചില കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സ്മാർട്ട്ഫോൺ വേണം ടെക്നോളജി നമ്മെ ഭരിക്കുന്നത് പോലെയാണിത്. ഇത്തരം അവസ്ഥകൾ പാടില്ല, എഐ അല്ലെങ്കിൽ മൊബൈലിനെ നമ്മുടെ യജമനരാകാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതാവാകാൻ ആവശ്യമായ ഗുണങ്ങൾ എന്തൊക്കെ എന്ന ചോദ്യത്തിന് നിർഭയരായിരിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കാതെ ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
ജീവിതത്തിൽ അച്ചടക്കം എന്തിനാണ്?
അച്ചടക്കം ജീവിതത്തിൽ അനിവാര്യമാണ്. ജീവിതത്തിൽ അച്ചടക്കമില്ലാതെ, എത്ര പ്രചോദനം ഉണ്ടെങ്കിലും, അത് ഗുണകരമാവില്ല. തൻ്റെ അടുത്തുള്ള കർഷകനെ നോക്കി കൂടുതൽ സമ്പാദിക്കാൻ പ്രചോദിതനാകുന്ന മറ്റൊരു കർഷകനെ സങ്കൽപ്പിക്കുക. നിങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും സമ്പാദിക്കാൻ പ്രചോദനം ലഭിക്കും. എന്നാൽ അച്ചടക്കമില്ലാതെ,ഇത് പ്രാവർത്തികമാകില്ല.
Charcha on stress free exams continues…
Do watch the second episode of #ParikshaPeCharcha26. This episode features #ExamWarriors from Devmogra, Coimbatore, Raipur and Guwahati. Their questions and perspectives make this episode a must watch! pic.twitter.com/7QNa8HEsVC
— Narendra Modi (@narendramodi) February 8, 2026
ഒരു സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം?
ചെറിയൊരു സ്റ്റാർട്ടപ്പിൽ തുടങ്ങാം. എപ്പോൾ വേണമെങ്കിലും തുടങ്ങാം. പഠനവും കരിയറുമെല്ലാം ഒരുപോലെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ, ആഴ്ചയിൽ കുറച്ച് സമയം നിങ്ങളുടെ കരിയറിനായി നീക്കിവയ്ക്കണമെന്ന് മോദി പറഞ്ഞു. ചില സ്റ്റാർട്ടപ്പുകൾ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യത്യസ്ത മേഖലകളിൽ വിദഗ്ധരായ സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടെങ്കിൽ, അവരുമായി ചേർന്ന് ഒരു ചെറിയ സ്റ്റാർട്ടപ്പ് ആരംഭിക്കാമെന്ന് പ്രധാനമന്ത്രി മോദി പറയുന്നു.
ജീവിതത്തിൽ ഒരു അധ്യാപകൻ്റെ പങ്ക് ?
ലൈബ്രറിയിൽ പോകാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങളുടെ അധ്യാപകർ ഒരു പ്രധാന പങ്ക് വഹിച്ചു. ശാരീരിക ക്ഷമത നിലനിർത്താൻ യോഗ പരിശീലിക്കാൻ അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു . പരീക്ഷകളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, ഗുജറാത്തിലെ പാൽട്ടാരിയ സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമർശിച്ചു. സമ്മർദ്ദം ഒഴിവാക്കാൻ നല്ല ഉറക്കം ലഭിക്കാൻ അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്യാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.