Sri Krishna Jayanti Holiday: സ്‌കൂളില്‍ പോകേണ്ടാ…അവധിയാണ് മക്കളേ; വീട്ടിലിരിക്കാം ആഘോഷിക്കാം

Kerala Schools Holiday on September 4 for Sri Krishna Jayanti 2026: ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ആചരിക്കുന്ന പ്രധാന ഹിന്ദു ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. കേരളത്തില്‍ ഈ ദിവസം അഷ്ടമിരോഹിണി എന്ന പേരിലും അറിയപ്പെടുന്നു. ഭക്തിയും ആഘോഷങ്ങളും നിറഞ്ഞ ഈ ദിനത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്നു.

Sri Krishna Jayanti Holiday: സ്‌കൂളില്‍ പോകേണ്ടാ...അവധിയാണ് മക്കളേ; വീട്ടിലിരിക്കാം ആഘോഷിക്കാം

വിദ്യാര്‍ഥികള്‍

Published: 

03 Sep 2026 | 06:53 AM

ഒരു ദിവസമെങ്കില്‍ ഒരുദിവസം സ്‌കൂളിലൊന്നും പോകാതെ സുഖമായി കിടന്നുറങ്ങി കൂട്ടുകാരോടൊപ്പം കളിച്ചുരസിച്ച് നടക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ അങ്ങനെ എന്നും സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമെല്ലാം അവധി നല്‍കാന്‍ സാധിക്കില്ലല്ലോ, വല്ലപ്പോഴും കിട്ടുന്ന അവധികള്‍ക്ക് അല്‍പം സൗന്ദര്യം കൂടുതലായിരിക്കും. അങ്ങനെയെങ്കില്‍ ഇനിയും ഒട്ടേറെ അവധികളുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നെങ്കിലും ഇതാ വീണ്ടും മറ്റൊരു അവധിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഈ അവധിയോടെ കുട്ടികള്‍ക്ക് മൂന്ന് ദിവസം വീട്ടിലിരിക്കാം. എന്നാണ്, എന്തിനാണ് ഈ അവധികള്‍ ലഭിക്കുന്നതെന്ന് പരിശോധിച്ചാലോ?

ശ്രീകൃഷ്ണ ജയന്തിക്ക് സ്‌കൂളില്‍ പോകേണ്ടാ

2026ലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ നാലിന് വെള്ളിയാഴ്ചയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ദിനമായതിനാല്‍ തന്നെ ഇന്നേദിവസം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ അവധി കലണ്ടറില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ കൊണ്ട് അവധികള്‍ അവസാനിക്കുന്നില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയാണ്, വെള്ളിയും ശനിയും ഞായറും കഴിഞ്ഞ് പിന്നെ തിങ്കളാഴ്ച സ്‌കൂളില്‍ പോയാല്‍ മതി. ഇങ്ങനെ അവധി ലഭിച്ചാല്‍ മൂന്ന് ദിവസം വീട്ടിലിരിക്കാം.

എന്താണ് ശ്രീകൃഷ്ണ ജയന്തി?

ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ആചരിക്കുന്ന പ്രധാന ഹിന്ദു ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. കേരളത്തില്‍ ഈ ദിവസം അഷ്ടമിരോഹിണി എന്ന പേരിലും അറിയപ്പെടുന്നു. ഭക്തിയും ആഘോഷങ്ങളും നിറഞ്ഞ ഈ ദിനത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടക്കുന്നു.

Also Read: September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?

ശ്രീകൃഷ്ണ ജയന്തി എന്തിനാണ് ആഘോഷിക്കുന്നത്?

ദ്വാപരയുഗത്തില്‍ അധര്‍മ്മം വര്‍ധിച്ചപ്പോള്‍ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിനായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചുവെന്നാണ് വിശ്വാസം. മഥുരയിലെ കാരാഗൃഹത്തില്‍ ദേവകിയുടെയും വസുദേവന്റെയും മകനായി ശ്രീകൃഷ്ണന്‍ ജനിച്ചു. കംസന്റെ ഭീഷണിയില്‍ നിന്ന് കുഞ്ഞുകൃഷ്ണനെ രക്ഷിക്കുന്നതിനായി വസുദേവന്‍ അദ്ദേഹത്തെ ഗോകുലത്തിലെ നന്ദഗോപന്റെയും യശോദയുടെയും അടുത്തെത്തിച്ചു. കൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ട ഈ സംഭവങ്ങളാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പ്രധാന ആധാരം.

ആഘോഷങ്ങള്‍ക്ക് പിന്നിലെ വിശ്വാസം

ശ്രീകൃഷ്ണന്‍ ധര്‍മ്മത്തിന്റെ സംരക്ഷകനായും സ്‌നേഹത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമായും വിശ്വാസങ്ങളില്‍ നിലകൊള്ളുന്നു. ഭഗവദ്ഗീതയിലൂടെ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശങ്ങള്‍ ജീവിതത്തെയും ധര്‍മ്മത്തെയും കുറിച്ചുള്ള പ്രധാന സന്ദേശങ്ങളായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ ജയന്തി കേവലം ഒരു ജന്മദിനാഘോഷമെന്നതിലുപരി ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും വിജയത്തെ ഓര്‍മിപ്പിക്കുന്ന ദിനമായും ഭക്തര്‍ കാണുന്നു.

English Summary

Sri Krishna Jayanti 2026 will be observed on September 4, Friday. Schools and other educational institutions across Kerala will remain closed on the day.

Loading...
Unable to load recommendations.
Follow Us
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്