SSLC Exam 2026: എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ ഓർത്ത് പേടിക്കണ്ട!; ഈ ചോദ്യങ്ങൾ ഉറപ്പായും വരും

SSLC Chemistry Exam 2026: കെമിസ്ട്രി പരീക്ഷയിൽ മികച്ച വിജയം നേടാൻ മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. ഓരോ അധ്യായത്തിൽ നിന്നും ആവർത്തിച്ച് വരുന്ന പ്രധാന ചോദ്യങ്ങൾ ഏതെല്ലാമെന്ന് മനസ്സിലാക്കി പഠിക്കുന്നതിലൂടെ പരീക്ഷ നിങ്ങൾക്ക് അനായാസമാക്കാനും എ പ്ലസ് ഉറപ്പിക്കാനും സാധിക്കും.

SSLC Exam 2026: എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ ഓർത്ത് പേടിക്കണ്ട!; ഈ ചോദ്യങ്ങൾ ഉറപ്പായും വരും

Sslc Chemistry

Published: 

15 Feb 2026 | 01:13 PM

എസ്എസ്എൽസി പരീക്ഷ പല കുട്ടികൾക്കും ഒരു പേടിസ്വപ്നമാണ്. സയൻസ് വിഷയങ്ങളാണ് കൂടുതലും കുട്ടികളെ ഭയപ്പെടുത്തുന്നത്. കൃത്യമായ തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ ഒരു വിഷയത്തെയും ഭയത്തോടെ സമീപിക്കേണ്ടി വരില്ല. അത്തരത്തിൽ വിദ്യാർത്ഥികളിൽ ഭീതിയുണ്ടാക്കുന്ന ഒരു വിഷയമാണ് കെമസ്ട്രി. കെമിസ്ട്രി പരീക്ഷയിൽ മികച്ച വിജയം നേടാൻ മുൻവർഷ ചോദ്യങ്ങൾ (Previous Year Questions) പരിശീലിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. ഓരോ അധ്യായത്തിൽ നിന്നും ആവർത്തിച്ച് വരുന്ന പ്രധാന ചോദ്യങ്ങൾ ഏതെല്ലാമെന്ന് മനസ്സിലാക്കി പഠിക്കുന്നതിലൂടെ പരീക്ഷ നിങ്ങൾക്ക് അനായാസമാക്കാനും എ പ്ലസ് ഉറപ്പിക്കാനും സാധിക്കും.

എസ്എസ്എൽസി കെമിസ്ട്രി മുൻവർഷ ചോദ്യ മാതൃകകൾ

1. പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും

ചോദ്യം: ഒരു മൂലകത്തിൻ്റെ അറ്റോമിക് നമ്പർ 17 ആണെങ്കിൽ?

(a) അതിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എന്തായിരിക്കും?

(b) ഈ മൂലകം ഏത് പിരീഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു?

(c) ഇതിൻ്റെ ബ്ലോക്ക് ഏതാണ്?

ഈ തരത്തിലാണ് ചോദ്യങ്ങൾ സാധാരണയായി ചോദിക്കുന്നത്. അതിനാൽ കൃത്യമായി തന്നെ ഈ ഭാ​ഗം പഠിക്കേണ്ടതുണ്ട്.

ALSO READ: പരീക്ഷാ ചൂടിലേക്ക്; സിബിഎസ്ഇ വിദ്യാർത്ഥികൾ പാലിക്കേണ്ട നിബന്ധനകൾ എന്തെല്ലാം?

2. മോൾ സങ്കല്പം (Mole Concept)

ചോദ്യം: 88 ഗ്രാം CO2​ -ൽ എത്ര മോൾ തന്മാത്രകൾ അടങ്ങിയിരിക്കുന്നു? (C=12,O=16)

ചോദ്യം: STP-യിൽ 112 ലിറ്റർ NH3​ വാതകം എത്ര മോളുകൾക്ക് തുല്യമാണ്?

ചോദ്യം: ഒരു മോൾ ഹൈഡ്രജൻ തന്മാത്രയിലുള്ള ആകെയുള്ള ആറ്റങ്ങളുടെ എണ്ണം എത്രയാണ്?

തുടങ്ങിയ ചോദ്യങ്ങളാണ് ഈ പാഠഭാ​ഗത്തിൽ നിന്നന് സാധാരണയായി ചോദിച്ചുവരുന്നത്. ഇവ കൃത്യമായി ശൈലിയിൽ പഠിച്ചെടുത്താൽ എ പ്ലസ് ഉറപ്പാക്കാനാകും.

3. ലോഹനിർമ്മാണം (Metallurgy)

ചോദ്യം: അലുമിനിയം നിർമ്മാണത്തിലെ ഹാൾ-ഹെറോൾട്ട് പ്രക്രിയ എങ്ങനെയെന്ന് വിവരിക്കുക

ചോദ്യം: കാൽസിനേഷനും റോസ്റ്റിംഗും (Calcination & Roasting) തമ്മിലുള്ള വ്യത്യാസം എന്താണ്?

ചോദ്യം: അയൺ നിർമ്മാണത്തിൽ ബ്ലാസ്റ്റ് ഫർണസ്സിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാം?

4. ഓർഗാനിക് സംയുക്തങ്ങൾ (Organic Chemistry)

ചോദ്യം: താഴെ പറയുന്നവയുടെ IUPAC നാമം എഴുതുക:

CH3​−CH2​−CH(OH)−CH3​

CH3​−CH=CH−CH3​

ചോദ്യം: ഐസോമെറിസം എന്നാൽ എന്താണ്? C4​H10​ എന്ന തന്മാത്രാ സൂത്രവാക്യമുള്ള സംയുക്തത്തിന്റെ രണ്ട് ചെയിൻ ഐസോമറുകൾ വരയ്ക്കുക.

ചോദ്യം: എസ്റ്ററീകരണവും (Esterification) സപ്പോണിഫിക്കേഷനും (Saponification) തമ്മിലുള്ള വ്യത്യാസം.

എസ്എസ്എൽസി കെമസ്ട്രിയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങാൻ സാധിക്കുന്ന പാഠഭാ​ഗമാണിത്. ഇത്തരം ചോദ്യങ്ങൾ കൃത്യമായി അറിഞ്ഞിരുന്നാൽ നല്ല മാർക്ക് സ്വന്തമാക്കാൻ സാധിക്കും.

5. രാസപ്രവർത്തന വേഗതയും രാസതുലനാവസ്ഥയും

ചോദ്യം: ലാ ഷാറ്റിലിയർ തത്വം (Le Chatelier’s Principle) എന്താണെന്ന് വിവരിക്കുക.

ചോദ്യം: ഒരു രാസപ്രവർത്തനത്തിൻ്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?

ഉറപ്പായും ചോദിക്കുന്നവ

സബ്ഷെൽ ഇലക്ട്രോൺ വിന്യാസം: ഇത് പരീക്ഷയിൽ ഉറപ്പായും ഉണ്ടാകുന്ന ഭാഗമാണ്. അതിനാൽ തന്നെ 1s2,2s2… എന്ന ക്രമം നിർബന്ധമായും അറിഞ്ഞിരിക്കണം.

അലുമിനിയം വേർതിരിക്കൽ (Electrolysis of Alumina), ബ്ലാസ്റ്റ് ഫർണസ് എന്നിവയുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഭാഗങ്ങൾ അടയാളപ്പെടുത്താൻ പഠിച്ചിരിക്കണം. ഈ ഭാ​ഗത്ത് നിന്നുള്ള ചോദ്യങ്ങൾ മുൻ വർഷങ്ങളിലും ചോദിച്ചിട്ടുണ്ട്.

 

Related Stories
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം
വന്ദേഭാരതിൽ പാമ്പ്, ഒടുവിൽ ആളെ കിട്ടി വമ്പൻ ട്വിസ്റ്റ്.