CUET-UG Exam Delay: പരീക്ഷകൾ വൈകിയ കാരണം വ്യക്തമാക്കി ടിസിഎസ്, ചെറിയ സാങ്കേതിക തകരാർ എന്ന് സിഇഒ

CUET-UG Exam Delay Reason: ശനിയാഴ്ച നടന്ന പരീക്ഷയിലാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ തകരാർ റിപ്പോർട്ട് ചെയ്തത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടിസിഎസിന്റെ ഭാഗത്തുണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

CUET-UG Exam Delay: പരീക്ഷകൾ വൈകിയ കാരണം വ്യക്തമാക്കി ടിസിഎസ്, ചെറിയ സാങ്കേതിക തകരാർ എന്ന് സിഇഒ

പ്രതീകാത്മക ചിത്രം

Updated On: 

31 May 2026 | 09:06 AM

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായി ദേശീയ പരീക്ഷാ ഏജൻസി (NTA) നടത്തുന്ന സിയുഇടി യുജി (CUET UG) പരീക്ഷകളിൽ വീണ്ടും പിഴവ്. വിവിധ വിഷയങ്ങളിലായി നടന്നുവരുന്ന തുടർഘട്ട പരീക്ഷകളാണ് സാങ്കേതിക പ്രശ്നങ്ങൾ മൂലം നിശ്ചയിച്ചിരുന്ന സമയത്ത് ആരംഭിക്കാൻ കഴിയാതെ വൈകിയത്. ശനിയാഴ്ച നടന്ന പരീക്ഷയിലാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ തകരാർ റിപ്പോർട്ട് ചെയ്തത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടിസിഎസിന്റെ ഭാഗത്തുണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മെയ് 11 ന് ആരംഭിച്ച പരീക്ഷയുടെ വിവിധ വിഷയങ്ങളിലുള്ള തുടര്‍ ഘട്ടമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച നടന്നത്. പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കുകയും ചെയ്തു. പരീക്ഷയിലെ അനിശ്ചിതത്വം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് ബാധിച്ചത്. പരീക്ഷയിലെ തങ്ങളുടെ പ്രകടനത്തെ തന്നെ ഇത് ബാധിച്ചതായാണ് പല വിദ്യാർത്ഥികളും ഇതിനോട് പ്രതികരിച്ചത്.

ALSO READ: പ്ലസ് വണ്‍ റിസള്‍ട്ടിന് എത്ര നാള്‍ കാത്തിരിക്കണം? എങ്ങനെ ഫലമറിയാം?

രാവിലത്തെ സെഷനിൽ തടസം നേരിട്ടവര്‍ക്ക് അധിക സമയം നൽകിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷമുള്ള സെഷന്റെ സമയം പുതുക്കുകയും ചെയ്തു. റിപ്പോർട്ടിംഗ് സമയം ഉച്ചയ്ക്ക് 2:30 മുതലായിരുന്നു. പരീക്ഷ നടന്നത് വൈകുന്നേരം 4:00 മണി മുതലാണ്. നേരത്തെ മൂന്ന് മണിക്കാണ് ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ ക്രമീകരിച്ചിരുന്നത്. പരീക്ഷ വൈകിയതിനെ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ട്വിറ്റർ പ്ലാറ്റ്‌ഫോമിലൂടെ പരാതി രേഖപ്പെടുത്തി രം​ഗത്തെത്തി. കൃത്യമായ ആശയവിനിമയം നടത്താൻ പരീക്ഷാ കേന്ദ്രങ്ങളിലെ അധികൃതർ തയ്യാറായില്ലെന്ന തരത്തിലും ആരോപണം ഉയരുന്നുണ്ട്.

മുൻ വർഷങ്ങളിലും സമാന സാഹചര്യം

2025 മുതൽ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടാണ് സിയുഇടി യുജി പരീക്ഷകൾ നടത്തുന്നത്. മുൻവർഷങ്ങളിലും സെർവർ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ പരീക്ഷയിൽ അവസാന നിമിഷം പരീക്ഷാ കേന്ദ്രം മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നത് വലിയ വിവാദമായിരുന്നു. എടിഎയുടെ ഭാ​ഗത്തെ അനാസ്ഥ ചൂണ്ടികാട്ടി നിരവധി വിദ്യാർത്ഥികളാണ് പ്രതിഷേധം അറിയിച്ചത്.

പരീക്ഷയുമായി ബന്ധപ്പെട്ട ടിസിഎസിൻ്റെ പ്രസ്താവന

ENGLISH SUMMARY:

Tata Consultancy Services Ltd.’s chief executive officer and managing director K. Krithivasan stated that the delay CUET-UG 2026 examination. Students faced serious technical issue around two hours on Saturday Exam.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു