Aadu 3: പാപ്പനും പിള്ളേരും എത്തി, പുതിയ സിനിമ കാണുന്ന ലാഘവത്തോടെ തിയറ്ററിലേക്ക് വരികയെന്ന് വിജയ് ബാബു

Aadu 3 Producer Vijay Babu Opens Up on Big Budget Release : ഷാൻ റഹ്മാന്റെ ബിജിഎം തന്നെയാണ് സിനിമയുടെ ജീവൻ. ഷാജി പാപ്പന്റെ ഐക്കോണിക് തീം ഇത്തവണയും ആവേശം നിറയ്ക്കുന്നുണ്ട്. ജയസൂര്യയുമായുള്ള ആറാമത്തെ ചിത്രമാണിതെന്ന് വിജയ് ബാബു കൂട്ടിച്ചേർത്തു. പാപ്പനും പിള്ളേരും വീണ്ടും ഒന്നിക്കുന്നത് ഒരു ഫാമിലി ഗെറ്റ് ടുഗദർ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Aadu 3: പാപ്പനും പിള്ളേരും എത്തി, പുതിയ സിനിമ കാണുന്ന ലാഘവത്തോടെ തിയറ്ററിലേക്ക് വരികയെന്ന് വിജയ് ബാബു

Vijay Babu About Aadu 3

Published: 

19 Mar 2026 | 04:09 PM

മലയാള സിനിമയിൽ പരാജയത്തിൽ നിന്ന് തുടങ്ങി കൾട്ട് പദവിയിലേക്ക് കുതിച്ചുയർന്ന ആട് ഫ്രാഞ്ചൈസി അതിന്റെ മൂന്നാം ഭാഗവുമായി തിയറ്ററുകളിൽ തരം​ഗം സൃഷ്ടിക്കുകയാണ്. മുൻഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു എപ്പിക് ഫാന്റസി പാക്കേജായാണ് ആട് 3 എത്തുന്നതെന്ന് നിർമാതാവ് വിജയ് ബാബു മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഗൾഫിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും സിനിമ റിലീസ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഗൾഫിലെ നിലവിലെ അശാന്തമായ അവസ്ഥ സിനിമയെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും വ്യവസായം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് വിജയ് ബാബു പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെങ്കിലും കേരളത്തിലെ തിയറ്ററുകൾ മികച്ച പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. രണ്ടാഴ്ച ഫുൾ ഷോകൾ നൽകാമെന്ന തിയറ്റർ അസോസിയേഷന്റെ ഉറപ്പിലാണ് റിലീസ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴയ ആട് സിനിമകളിലെ സ്ലാപ്സ്റ്റിക് കോമഡി ശൈലി നിലനിർത്തിക്കൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിലുള്ളത്. ഇതൊരു സയൻസ് ഫിക്ഷനല്ല, മറിച്ച് രണ്ട് ടൈം ലൈനുകൾ ചർച്ച ചെയ്യുന്ന ഫാന്റസി ചിത്രമാണ്. വിഷ്വൽ സ്കെയിൽ വലുതായതിനാൽ ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസും നിർമാണത്തിൽ പങ്കാളികളായി.

ഷാൻ റഹ്മാന്റെ ബിജിഎം തന്നെയാണ് സിനിമയുടെ ജീവൻ. ഷാജി പാപ്പന്റെ ഐക്കോണിക് തീം ഇത്തവണയും ആവേശം നിറയ്ക്കുന്നുണ്ട്. ജയസൂര്യയുമായുള്ള ആറാമത്തെ ചിത്രമാണിതെന്ന് വിജയ് ബാബു കൂട്ടിച്ചേർത്തു. പാപ്പനും പിള്ളേരും വീണ്ടും ഒന്നിക്കുന്നത് ഒരു ഫാമിലി ഗെറ്റ് ടുഗദർ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിലെ സ്പെഷ്യൽ അപ്പിയറൻസിനായി മികച്ച നർത്തകി കൂടിയായ വേദികയാണ് എത്തുന്നത്. പാട്ടുകൾ ഇതിനോടകം ട്രെൻഡിങ് ആയിക്കഴിഞ്ഞു. ഫുക്രു, ആലിയ ബോൺ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

പഴയ ഭാഗങ്ങളുമായി താരതമ്യം ചെയ്യാതെ ഒരു പുതിയ സിനിമ കാണുന്ന ലാഘവത്തോടെ തിയറ്ററിലേക്ക് വരിക എന്നാണ് വിജയ് പറയുന്നത്. ഇതൊരു വിഷ്വൽ മ്യൂസിക്കൽ ഹ്യൂമർ ട്രീറ്റ് ആയിരിക്കും. അഡ്വാൻസ് ബുക്കിങ്ങിലൂടെ ഇതിനോടകം 50,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുപോയത് സിനിമയിലുള്ള വലിയ പ്രതീക്ഷയുടെ തെളിവാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?