Actor Devan: വടിവാളുമായി നാലംഗസംഘം മുന്നിൽ, കളരി അറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു; വധശ്രമം നേരിട്ടുവെന്ന് നടൻ ദേവൻ

Actor Devan: അവർ വാള് പിന്നിൽ ഒളിച്ചു വച്ചിരിക്കുകയായിരുന്നു എനിക്ക് മിററിലൂടെ അതൊക്കെ കാണാൻ സാധിക്കും. വാളെടുത്തിട്ട് അവർ അടുത്തേക്ക് വന്നു തന്റെ കയ്യിൽ ഒരു സ്റ്റിക്ക് ഉണ്ട്. അത് എടുത്ത് താനും വണ്ടിയിൽ നിന്നിറങ്ങി വന്നു. ഇയാൾ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കളരി പയറ്റ് അറിയാവുന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടത്. സ്ക്രീനിൽ ഹീറോ പരിവേഷമൊക്കെ ഉണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ശക്തമായ ആളുകളുണ്ടോ.....

Actor Devan: വടിവാളുമായി നാലംഗസംഘം മുന്നിൽ, കളരി അറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു; വധശ്രമം നേരിട്ടുവെന്ന് നടൻ ദേവൻ

Devan

Updated On: 

05 Sep 2026 | 08:32 AM

വധശ്രമം നേരിട്ടുവന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ദേവൻ. നാലംഗ സംഘം വടിവാളുമായി എത്തി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലാണ് സംഭവം ഉണ്ടായത്. രക്ഷപ്പെട്ടത് കളരി കൊണ്ട് മാത്രമാണ് അതാണ് കളരിയുടെ ഗുണം എന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂർ വടക്കാഞ്ചേരിയിൽ വച്ച് പ്രചാരണം കഴിഞ്ഞ് അർദ്ധരാത്രിയിൽ മടങ്ങുമ്പോൾ ആണ് വടിവാളുമായി നാലം​ഗസംഘം ആക്രമിക്കാനായി എത്തിയത്.

കളരിപ്പയറ്റ് അറിയാവുന്നതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടത് എന്നും നടൻ വെളിപ്പെടുത്തി. ഇലക്ഷൻ സമയത്താണ് ആക്രമണം നേരിട്ടത്. തന്നെ വെട്ടുന്നതിന് വേണ്ടി അവർ വാളുമായി പാഞ്ഞടുത്തു. അപ്പോൾ സമയം ഏകദേശം രാത്രി ഒരു 12:00 ഒക്കെ ആയിട്ടുണ്ട്.ഇലക്ഷൻ പ്രചാരണം കഴിഞ്ഞതിന്റെ ക്ഷീണത്തിൽ താൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. തന്റെ കൂടെയുണ്ടായിരുന്ന പിള്ളേരോട് താൻ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞ് തനിച്ച് കാറിൽ വരികയായിരുന്നു.

ALSO READ:യൂണിഫോം ഇട്ടപ്പോൾ അസ്വസ്ഥത, പോലീസ് ആവുക എളുപ്പമായിരുന്നില്ല, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെ കുറിച്ച് പാർവതി

കാറിന്റെ മിററിലൂടെ നോക്കുമ്പോൾ ആണ് പിന്നിലുള്ള രണ്ട് സ്കൂട്ടറിൽ നാല് പേര് തന്നെ ഫോളോ ചെയ്യുന്നതായി മനസ്സിലാക്കിയത്. ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും പിന്നെ തന്നെ അവർ ഫോളോ ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് താൻ ഒരു സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി അപ്പോൾ അവരും നിർത്തി. എന്നിട്ട് അവർ ഇറങ്ങി വരികയും ചെയ്തു.

മിററിലൂടെ അതൊക്കെ കാണാൻ സാധിക്കും

അവർ വാള് പിന്നിൽ ഒളിച്ചു വച്ചിരിക്കുകയായിരുന്നു എനിക്ക് മിററിലൂടെ അതൊക്കെ കാണാൻ സാധിക്കും. വാളെടുത്തിട്ട് അവർ അടുത്തേക്ക് വന്നു തന്റെ കയ്യിൽ ഒരു സ്റ്റിക്ക് ഉണ്ട്. അത് എടുത്ത് താനും വണ്ടിയിൽ നിന്നിറങ്ങി വന്നു. ഇയാൾ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കളരി പയറ്റ് അറിയാവുന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടത്. സ്ക്രീനിൽ ഹീറോ പരിവേഷമൊക്കെ ഉണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ശക്തമായ ആളുകളുണ്ടോ എന്ന കാര്യത്തിൽ സംശയമാണ് അതും നടന്മാരുടെ കാര്യത്തിൽ‌. എന്നാൽ താൻ ജീവിതത്തിലും ശക്തനായ ഒരു വ്യക്തിയാണെന്നാണ് ദേവൻ പറയുന്നത്.

കളരി എന്ന ശക്തി തന്റെ ഉള്ളിലുള്ളത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. താൻ സ്റ്റിക്കടുത്ത് ഇറങ്ങി കഴിഞ്ഞ് ഉടനെ തന്നെ അവർ വണ്ടിയെടുത്ത് ഓടി പോവുകയായിരുന്നു. താൻ പിന്നീട് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. അവർ എന്റെ പരാതി എടുക്കാൻ ഒന്നും തയ്യാറായില്ല. അത് ചെയ്തത് തന്റെ എതിർ പാർട്ടിക്കാരനാണെന്ന് പോലീസുകാർക്കും അറിയാമായിരുന്നു. ഇത് നാളെയും മറ്റന്നാളും ഒക്കെ വരും നിങ്ങൾ ഇത് അവസാനിപ്പിച്ച് പോകാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. പേടിപ്പിക്കാൻ വേണ്ടിയാണ് എന്നും പോലീസ് പറഞ്ഞതായി നടൻ ദേവൻ വെളിപ്പെടുത്തി.

ENGLISH SUMMARY

Actor and political activist Devan has faced an assassination attempt. He says that a four-member gang came with a sword and tried to attack him. The incident took place during the last election campaign. He said that he was saved only by the sword, and that is the advantage of the sword. He was returning at midnight from campaigning in Vadakkanchery, Thrissur when the four-member gang came with a sword to attack him.

Loading...
Unable to load recommendations.
Follow Us
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി