Mohanlal: കാരണം ESD! ഞാൻ ഇലക്ട്രോണിക് വസ്തുക്കളുടെ അടുത്ത് ചെന്നാൽ പോലും അവ കേടാകും; മോഹൻലാൽ

Actor Mohanlal: താനൊരു ഇലക്ട്രോണിക് ഉപകരണത്തിന്റെ അടുത്ത് എത്തിയാൽ പോലും അവ കേടാകുമെന്നാണ് അദ്ദേഹം പറയുന്നത്.ഒന്നും തൊടേണ്ടതില്ല ഒന്നും ചെയ്യേണ്ടതില്ല തന്റെ സാന്നിധ്യത്തിൽ പോലും അത് കേടാകും പലപ്പോഴും കമ്പ്യൂട്ടറിന്റെ മോണിറ്റർ ഒക്കെ വർക്ക് ചെയ്യാതെയാകും. എന്റെ മൊബൈൽ ഫോൺ തന്നെ........

Mohanlal: കാരണം ESD! ഞാൻ ഇലക്ട്രോണിക് വസ്തുക്കളുടെ അടുത്ത് ചെന്നാൽ പോലും അവ കേടാകും; മോഹൻലാൽ

Mohanlal

Published: 

12 May 2026 | 01:17 PM

മലയാളത്തിന്റെ മഹാനടനും മലയാളികളുടെ പ്രിയ താരവും ആണ് മോഹൻലാൽ. പലയിടങ്ങളിലും മൗനമായി ഇരിക്കുന്ന അദ്ദേഹം ചില ഇന്റർവ്യൂകളിൽ വന്നു കഴിഞ്ഞാൽ വളരെയധികം രസകരമായി തമാശകൾ പറയുകയും നിലപാടുകൾ പറയുന്നതും ശ്രദ്ധേയമാകാറുണ്ട്. പലപ്പോഴും പല ചോദ്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമീപനവും അതിന് ഉത്തരം പറയുന്ന രീതിയും എല്ലാം തന്നെ വളരെയധികം കയ്യടി നേടാറുണ്ട്. പൊതുവിൽ തന്റെ കാര്യങ്ങളെക്കുറിച്ചും കുടുംബകാര്യങ്ങളെ കുറിച്ചും അധികം സംസാരിക്കാത്ത അദ്ദേഹം ഈയിടെയായി ഇന്റർവ്യൂകളിൽ തന്റെ മാനസികാവസ്ഥയെ കുറിച്ചും തന്റെ കുടുംബത്തിന്റെ രീതിയെക്കുറിച്ച് മക്കളെക്കുറിച്ചും എല്ലാം ഇപ്പോൾ വാചാലനാകാറുണ്ട്.

ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താനൊരു ഇലക്ട്രോണിക് ഉപകരണത്തിന്റെ അടുത്ത് എത്തിയാൽ പോലും അവ കേടാകുമെന്നാണ് അദ്ദേഹം പറയുന്നത്.ഒന്നും തൊടേണ്ടതില്ല ഒന്നും ചെയ്യേണ്ടതില്ല തന്റെ സാന്നിധ്യത്തിൽ പോലും അത് കേടാകും പലപ്പോഴും കമ്പ്യൂട്ടറിന്റെ മോണിറ്റർ ഒക്കെ വർക്ക് ചെയ്യാതെയാകും. എന്റെ മൊബൈൽ ഫോൺ തന്നെ എപ്പോഴും കേടാകും. ചിലപ്പോഴൊക്കെ തന്റെ ഒപ്പമുള്ള ആളുകൾ ഏതെങ്കിലും ഇലക്ട്രിക് വസ്തുവിന്റെ അടുത്ത് ഞാൻ നിൽക്കുന്നത് കണ്ടാൽ എന്നോട് പറയും സാർ ഒന്ന് മാറിനിൽക്കുമെന്ന്.

ശരീരത്തിൽ നിന്നുള്ള ശക്തി കൊണ്ടാണ്

താൻ അടുത്ത് എത്തിയാൽ പോലും അവ കേടായി പോകുമെന്നാണ് മോഹൻലാൽ പറയുന്നത്. കൂടാതെ സംശയം തീർക്കുന്നതിനായി തന്റെ ഒപ്പം ഇന്റർവ്യൂിൽവ ഉണ്ടായിരുന്ന ഒരാളോട് ഞാൻ പറയുന്നത് സത്യമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ഈ കാര്യത്തോട് ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി താങ്കളുടെ ഓറ കൊണ്ടാണ് അല്ലെങ്കിൽ ശരീരത്തിൽ നിന്നുള്ള ശക്തി കൊണ്ടാണ് പവർ ആണ് എന്നൊക്കെ പറയുന്നുണ്ട്.

ഇപ്പോൾ ഇതാ മോഹൻലാൽ പറഞ്ഞ ഈ പ്രശ്നത്തിന് കുറിച്ച് വിശദമായ അവലോകനം നടത്തുകയാണ് നെറ്റിസൺസ്. അതിൽ ഒരാൾ നൽകിയിരിക്കുന്ന പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ഇതിന് കാരണം ഇ എസ് ഡി (ESD) ആണ് എന്നാണ് അവർ പറയുന്നത്. അതായത് ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാർജ്. സമ്പർക്കം, ഷോർട്ട് സർക്യൂട്ട്, അല്ലെങ്കിൽ ഡൈഇലക്ട്രിക് ബ്രേക്ക്ഡൗൺ മൂലം വൈദ്യുത ചാർജുള്ള രണ്ട് വസ്തുക്കൾക്കിടയിൽ പെട്ടെന്ന് വൈദ്യുതി പ്രവഹിക്കുന്നതാണ് ഇതെന്നാണ് ആ വ്യക്തി അദ്ദേഹം പറഞ്ഞ ഈ വിഷയത്തെ വിശദമാക്കുന്നത്.

ചിലർക്ക് കാന്തികമായ ഒരു ശക്തി ഉണ്ട് എന്നും വ്യക്തിയെക്കൊണ്ടല്ല, ഭൗതികശാസ്ത്രവും ചുറ്റുപാടുമുള്ള സാഹചര്യങ്ങളും കൊണ്ടാണ് സംഭവിക്കുന്നത്. ഇത്തരത്തിൽ പ്രശ്നമുള്ള ആളുകൾക്ക് ചിലപ്പോഴൊക്കെ ഇടയ്ക്കിടയ്ക്ക് ഷോക്കടിക്കും എന്നും അവർ വിശദമാക്കുന്നു.
ശാസ്ത്രീയമായ ഒരു വിശദീകരണം ആയിരുന്നു മോഹൻലാലിന്റെ ഈ അവസ്ഥയ്ക്ക് അവർ നൽകിയത്. എന്നാൽ മറ്റു ചിലർ അദ്ദേഹത്തിന്റെ ഓറ കൊണ്ടാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. മോഹൻലാലിന് എന്തോ സൂപ്പർ പവർ ഉണ്ട് എന്നും ചിലർ അഭിപ്രായപ്പെടുന്നു. ദൃശ്യം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്.

ENGLISH SUMMARY

Actor mohanlal says that even if he gets close to an electronic device, it will damaged. social media says its a phenomenon called esd. what is esd and what happends to the body.

Loading...
Unable to load recommendations.
Follow Us
Related Stories
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു – ജിഷാദ്
Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്
Naslen: ആ ഫീൽ ​ഗുഡ് പയ്യനല്ലേ ഇത്, ഞെട്ടിച്ച് ബാച്ച്‌ലർ പാർട്ടി Deux ലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ
Jailer 2: ഏതോ ഒരു കിളവനല്ല, അവ പേര് മിഥുൻ ചക്രവർത്തി, രാജ്യത്തെ ആദ്യ 100 കോടി ചിത്രത്തിന്റെ നായകന്‍
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?