ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല, ഗിരീഷേട്ടനോട് ഒരുപാട് നന്ദി, മമിത ബൈജു
ഓണം റിലീസായെത്തി തീയേറ്ററുകളിലും ഒടിടിയിലുെ ഒരുപോലെ വൻവിജയം നേടിയ ഗിരീഷ് എ ഡി സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. നടിയെന്ന നിലയിൽ മമിതയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടെ സിനിമകൂടിയായിട്ടാണ് ബേത്ലഹേം കുടുംബയുണിറ്റിനെ സിനിമാ ലോകം വിലയിരുത്തുന്നത്. തുടർച്ചയായ ഹിറ്റുകളാണ് മമിത നേടിക്കൊണ്ടിരിക്കുന്നത്.

Mamitha Biaju, Girish AD
ഓണം റിലീസായെത്തി തീയേറ്ററുകളിലും ഒടിടിയിലുെ ഒരുപോലെ വൻവിജയം നേടിയ ഗിരീഷ് എ ഡി സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. നടിയെന്ന നിലയിൽ മമിതയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടെ സിനിമകൂടിയായിട്ടാണ് ബേത്ലഹേം കുടുംബയുണിറ്റിനെ സിനിമാ ലോകം വിലയിരുത്തുന്നത്. തുടർച്ചയായ ഹിറ്റുകളാണ് മമിത നേടിക്കൊണ്ടിരിക്കുന്നത്.
ഈ സിനിമയിലെ നായികയായ മമിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടും തന്നെ ഈ നിലയിലേക്ക് വളർത്തിയ സംവിധായകനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മമിത ബൈജു സൂപ്പർ ശരണ്യയുടെ ഷൂട്ട് കഴിഞ്ഞിരിക്കുന്ന അവസരത്തിലാണ് ഗിരീഷ് എ.ഡി തന്നോട് ബേത്ലഹേം കുടുംബയൂണിറ്റിന്റെ കഥ പറയുന്നത്. ആ ക്യാരക്ടർ നീ ചെയ്താൽ നന്നായിരിക്കുമെന്നാണ് ഗിരീഷേട്ടൻ അന്ന് പറഞ്ഞത്. പക്ഷേ തനിക്ക് ഇപ്പോഴും അറിയില്ല ഗിരീഷേട്ടൻ എന്തു വിചാരിച്ചിട്ടാണ് തന്നെ ഈ റോളിലേക്ക് പരിഗണിച്ചത് എന്ന്. ശരിക്കും എന്ത് കോൺഫിഡൻസിന്റെ പുറത്തായിരുന്നു ആ ഒരു തീരുമാനം എന്നത് തനിക്ക് ഇപ്പോഴും അറിയില്ല.
Also Read: ഒരു വർഷം പുറകെ നടന്നു! പ്രേമലു 2 തന്നെ മാനസികമായി വല്ലാതെ ബാധിച്ചു; ഗിരീഷ് എഡി
ഇപ്പോൾ ബേത്ലഹേം കുടുംബയൂണിറ്റ് യാഥാർത്ഥ്യമായി ഒടുവിൽ സക്സസ് പാർട്ടിയിൽ എത്തി നിൽക്കുമ്പോൾ തനിക്ക് ഗിരീഷ് എന്ന സംവിധായകനോട് ഏറെ നന്ദിയുണ്ട്. തന്നെ വിശ്വസിച്ചതിലും ആത്മവിശ്വാസം തന്നതിലും എല്ലാം. താൻ ഒന്നുമല്ലാതിരുന്ന സമയത്ത് കൂടെ നിർത്തിയ ആളാണ് അദ്ദേഹം. അത്തരത്തിൽ കൂടെ നിർത്തിയ ആൾക്ക് നമ്മൾ തീർച്ചയായും ഒരു മൂല്യം കൊടുക്കേണ്ടതുണ്ട്. പ്രേമലു ആണെങ്കിലും ബേത്ലഹേം കുടുംബയൂണിറ്റ് ആണെങ്കിലും ഒരു ലീഡ് റോൾ ചെയ്യാൻ തനിക്ക് സ്വന്തമായ ആത്മവിശ്വാസം ഇല്ലാതിരുന്ന സമയത്തും തന്നിൽ കോൺഫിഡൻസ് ഉണ്ടായിരുന്ന ആളാണ് അദ്ദേഹം എന്നും മമിത പറഞ്ഞു.
ബേത്ലഹേമിൽ ആഷ്ലി എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിച്ചത്. നായകനായ നിവിൻ പോളിക്കൊപ്പം തന്നെ ഏറെ പ്രശംസ ലഭിച്ച പ്രകടനം ആയിരുന്നു അത്. ഓണത്തിന് റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എല്ലാം തിരുത്തി കുറിച്ചുകൊണ്ട് മുന്നേറുകയായിരുന്നു ഈ ഫീൽ ഗുഡ് സിനിമ. ഒരു നാട്ടിൻപുറത്ത് നടക്കുന്ന പ്രായവ്യത്യാസം ഉള്ളവർ തമ്മിലുള്ള പ്രണയത്തെ അധികരിച്ചാണ് ഈ സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. മുൻപ് പലതവണ ഇതേ പ്രമേയത്തിൽ പല സിനിമകളും വന്നിട്ടുണ്ടെങ്കിലും പ്രേമലുവിന്റെ വിജയം സംവിധായകന്റെ മികവ് തന്നെയാണ് എന്ന് പറയാം.
English Summary
Bethlehem Kudumba Unit, a film by Girish A.D. released during the Onam season, achieved major success in both theaters and on OTT platforms. Nivin Pauly and Mamitha Baiju played the lead roles in the movie. The film industry considers Bethlehem Kudumba Unit to be one of the most significant projects in Mamitha’s career as an actress.