Meera Vasudevan: “തെറ്റുകൾ പറ്റിയിട്ടുണ്ട്, കഴിഞ്ഞത് കഴിഞ്ഞു, ഇപ്പോൾ ഞാൻ ഹാപ്പി”; മീര വാസുദേവൻ

Meera Vasudevan About Marriage And Divorce: ഇന്ന് മലയാള സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും തിളങ്ങിനിൽക്കുകയാണ് താരം. കഴിഞ്ഞ വർഷം നവംബറിൽ താൻ വിവാഹമോചിതയായി എന്ന് താരം പറഞ്ഞിരുന്നു. കുടുംബ വിളക്ക് എന്ന സീരിയലിലെ ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചുവെന്നാണ് നടി പറഞ്ഞത്.

Meera Vasudevan: തെറ്റുകൾ പറ്റിയിട്ടുണ്ട്, കഴിഞ്ഞത് കഴിഞ്ഞു, ഇപ്പോൾ ഞാൻ ഹാപ്പി; മീര വാസുദേവൻ

Meera Vasudevan

Published: 

22 Mar 2026 | 10:09 AM

തന്മാത്രയെന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ നടിയായ മാറിയ അഭിനേത്രിയാണ് മീര വാസുദേവ്. ലേഖ എന്ന വീട്ടമ്മയുട കഥാപാത്രത്തെ അവതരിപ്പിച്ച മീരയെ ഇന്നും മലയാളികൾ മറന്നിട്ടില്ല. തൻ്റെ 23ാം വയസ്സിൽ മറ്റാരും ചെയ്യാൻ മടിക്കുന്ന കഥാപാത്രമാണ് വളരെ പക്വതയോടെ മീര ചെയ്ത് ഫലിപ്പിച്ചത്. ബോംബെയിൽ ജനിച്ച് വളർന്ന നടിയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം മോഡലിങിലൂടെയായിരുന്നു.

ഇന്ന് മലയാള സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും തിളങ്ങിനിൽക്കുകയാണ് താരം. കഴിഞ്ഞ വർഷം നവംബറിൽ താൻ വിവാഹമോചിതയായി എന്ന് താരം പറഞ്ഞിരുന്നു. കുടുംബ വിളക്ക് എന്ന സീരിയലിലെ ക്യാമറമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചുവെന്നാണ് നടി പറഞ്ഞത്. നടിയുടെ മൂന്നാമത്തെ വിവാഹമായിരുന്നു വിപിനുമായിട്ട്. സീരിയൽ സെറ്റിൽ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്കും ഒടുവിൽ വിവാ​ഹത്തിലേക്കും എത്തിയത്.

ALSO READ: സ്ഥാനാർത്ഥികളെ സിനിമ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ​ഗതികേട്…; സ്നേഹ ശ്രീകുമാർ

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അനാവശ്യമായി വാർത്തകൾ പ്രചരിക്കാതിരിക്കാനാണ് ബന്ധം വേർപ്പെടുത്തിയ വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചതെന്നാണ് മീര പറയുന്നത്. തെറ്റായ കാര്യങ്ങൾ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാൻ വിവാഹ​മോചിതയാണെന്ന് വെളിപ്പെടുത്തിയത്. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.

എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇപ്പോഴുള്ള ജീവിതവുമായി മുന്നോട്ട് പോകണം. കരിയറിൽ ഞാൻ ഇപ്പോൾ വളരെ ബിസിയാണ്. ഇപ്പോഴുള്ള ജീവിതത്തിലും വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാൻ എത്തിനിൽക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം.

പ്രശ്നങ്ങളുമായി എൻ്റെ അടുത്ത് വരരുതെന്നാണ് അച്ഛൻ പറയുന്നത്. ഒപ്പം പരിഹാര മാർ​ഗങ്ങളോ ചോയ്സുകളോ കൊണ്ടുവരണം ശേഷം ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛൻ പഠിപ്പിച്ചത്. ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും നിർദേശങ്ങൾ തന്നെയാണ് ജീവിതത്തിൽ ഞാൻ ഉപയോ​ഗിക്കുന്നത്. കുട്ടികൾ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരം കണ്ടെത്തി തരും.

Loading...
Unable to load recommendations.
Follow Us
Related Stories
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?