Mouni Roy Suraj Nambiar Divorce: മൗനി റോയ് മലയാളി ഭർത്താവുമായി പിരിയുന്നു? ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു

Mouni Roy Suraj Nambiar Divorce Rumours:2022ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആ സമയത്ത് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ആയിരുന്നു.എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. അതിന്റെ പ്രധാന കാരണം. ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും പരസ്പരം അൺഫോളോ ചെയ്തു എന്നതാണ്. മാത്രമല്ല......

Mouni Roy Suraj Nambiar Divorce: മൗനി റോയ് മലയാളി ഭർത്താവുമായി പിരിയുന്നു? ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു

Mouni Roy And Suraj Nambiar

Published: 

12 May 2026 | 12:14 PM

ടെലിവിഷൻ പരമ്പരകളിലൂടെ ബോളിവുഡിലെ മിന്നും താരമായി മാറിയ നായികയാണ് മൗനി റോയ്(Mouni Roy). മലയാളികളെ സംബന്ധിച്ച് അവരുടെ പ്രിയപ്പെട്ട നാഗകന്യക. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത നാ​ഗകന്യക എന്ന സീരിയലിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. മിനിസ്ക്രീനിൽ നിന്നും ബി​ഗസ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം അപ്രതീക്ഷിതമായിരുന്നു. അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ബോളിവുഡ് ചിത്രത്തിലാണ് ആദ്യമായി മൗനി റോയ് അഭിനയിക്കുന്നത്. തനതായ അഭിനയ ശൈലിയും കഠിനാധ്വാനവും സമർപ്പണവും ആണ് മൗനിയെ മുൻനിര താരങ്ങൾക്ക് മുന്നിൽ തലയുയർത്തി നിർത്താൻ സഹായിച്ചത്.

സ്റ്റൈൽ സ്റ്റേറ്റുമന്റുകൾക്കൊണ്ടും സോഷ്യൽ മീഡിയയിൽ തരംഗം കുറിക്കുന്ന താരമാണ് മൗനി. പരമ്പരാഗതമായ സാരി ആയാലും മോഡേൺ വസ്ത്രങ്ങളില്‍ ആയാലും മൗനി ഒരേപോലെ തിളങ്ങും.മലയാളികളെ സംബന്ധിച്ച് മറ്റൊരു ബന്ധം കൂടി താരവുമായി ഉണ്ട്. മലയാളിയായ സൂരജ് നമ്പ്യാരെയാണ് നടി വിവാഹം ചെയ്തത്.2022ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആ സമയത്ത് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ആയിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. അതിന്റെ പ്രധാന കാരണം. ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും പരസ്പരം അൺഫോളോ ചെയ്തു എന്നതാണ്. മാത്രമല്ല അടുത്തകാലത്തായി ദമ്പതികൾ ഒരുമിച്ചുള്ള ഫോട്ടോകളോ റീലുകളോ വീഡിയോകളോ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പങ്കിടുന്നുമില്ല. ഇതോടെയാണ് പാപ്പരാസികൾ രണ്ടുപേരുടെയും ദാമ്പത്യജീവിതത്തിൽ തകർച്ചകൾ ഉണ്ടായി എന്നും വേർപിരിയുവാൻ പോകുന്നു എന്ന തരത്തിൽ ചർച്ചകൾ സജീവമാകുന്നത്.

ആരാണ് സൂരജ് നമ്പ്യാർ?

ദുബായിൽ താമസമാക്കിയ ഒരു മലയാളി വ്യവസായിയാണ് സൂരജ് നമ്പ്യാർ. മൗനിയെ വിവാഹം കഴിച്ചതിന് ശേഷമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലെ ശ്രദ്ധാ കേന്ദ്രമാകുന്നത്. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം ധനകാര്യ, നിക്ഷേപ മേഖലകളിലാണ് ജോലി ചെയ്യുന്നത്. എന്നിരുന്നാലും പല പൊതു ഇടങ്ങളിൽ നിന്നും അദ്ദേഹം മൗനിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സോഷ്യൽ മീഡിയയുടെയും പാപ്പരാസികളുടെയും മുന്നിൽ നിന്ന് എപ്പോഴും മറഞ്ഞിരിക്കാൻ ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. വളരെ അപൂർവമായാണ് പൊതുപരിപാടികളിലും മാധ്യമങ്ങൾക്ക് മുന്നിലും സൂരജ് നമ്പ്യാർ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിൽ എഞ്ചിനീയറിംഗ് പഠിച്ച സൂരജ് നമ്പ്യാർ, മാനേജ്‌മെന്റിലും ധനകാര്യത്തിലും ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയി. ദുബായിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് അദ്ദേഹം തന്റെ കരിയർ കെട്ടിപ്പടുത്തത്.

വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങളിൽ ഇരുവരും തമ്മിലുള്ള പല വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എന്നാൽ അടുത്തകാലത്തെ യാതൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. അതിനിടയിലാണ് ഇരുവരും പരസ്പരം അൺഫോളോ ചെയ്ത് എന്നതുകൂടി വ്യക്തമാകുന്നത്. ഇതോടുകൂടി ഇരുവരും പിരിയാൻ പോകുന്നു എന്ന് അനുമാനത്തിലേക്കാണ് പാപ്പരാശികൾ എത്തുന്നത്. അതേസമയം മൗനിയോ സുരക്ഷിതം ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY

Mouni roy and Suraj Nambiar got married in 2022. All the wedding pictures and videos were trending on social media at that time.But now the rumors that the couple is getting divorced are getting stronger. The main reason for this is that both of them unfollowed each other on Instagram.

Loading...
Unable to load recommendations.
Follow Us
Related Stories
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു – ജിഷാദ്
Priyanka Anoop: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?