Roshna Ann Roy: കഠിനമായ വേദന തിന്ന ദിവസങ്ങൾ! രോഗാവസ്ഥയിൽ തനിക്ക് കൂട്ടായ ദൈവത്തിന്റെ കരങ്ങളെക്കുറിച്ച് റോഷ്ന ആൻ റോയ്

Roshna Ann Roy: താൻ ജീവിതത്തിലൂടെ കടന്നുപോയ ഒരു മോശം സമയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി. ആ സമയത്ത് തനിക്ക് ദൈവത്തിന്റെ കരം എന്നപോലെ താങ്ങായി നിന്ന സുഹൃത്തിനെ കുറിച്ചും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ആശുപത്രിയിലെ ദിവസങ്ങൾ തനിക്ക് ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒരു അനുഭവമാണ് നൽകിയതെന്നും...

Roshna Ann Roy: കഠിനമായ വേദന തിന്ന ദിവസങ്ങൾ! രോഗാവസ്ഥയിൽ തനിക്ക് കൂട്ടായ ദൈവത്തിന്റെ കരങ്ങളെക്കുറിച്ച് റോഷ്ന ആൻ റോയ്

Roshna Ann Roy

Updated On: 

18 Mar 2026 | 02:05 PM

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ യുവ നടിയാണ് റോഷ്ന ആൻ റോയ്. 2017ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കക്കാരി ആണെങ്കിലും ആ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ റോഷ്ന പ്രേക്ഷകശ്രദ്ധ നേടി.

പിന്നീട് കഥാപ്രധാന്യമുള്ള നിരവധി ചിത്രങ്ങളിൽ റോഷ്ന അഭിനയിച്ചു. അതിൽ പ്രധാനപ്പെട്ടതാണ് ഒരു അഡാറ് ലവ്, സുല്ല്, പാവം ചെയ്യാത്തവർ കല്ലെറിയട്ടെ, ദമാ‌ക്ക, വിചിത്രം എന്നിവ. 2020ൽ ആയിരുന്നു നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസിനെ താരം വിവാഹം കഴിച്ചത്.

 

പിന്നീട് ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. ഇപ്പോഴിതാ താൻ ജീവിതത്തിലൂടെ കടന്നുപോയ ഒരു മോശം സമയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി. ആ സമയത്ത് തനിക്ക് ദൈവത്തിന്റെ കരം എന്നപോലെ താങ്ങായി നിന്ന സുഹൃത്തിനെ കുറിച്ചും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ആശുപത്രിയിലെ ദിവസങ്ങൾ തനിക്ക് ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒരു അനുഭവമാണ് നൽകിയതെന്നും. കഴിഞ്ഞ രണ്ടു മൂന്നു മാസമായി താൻ വേദനയോടെയാണ് ജീവിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഈ ദിവസങ്ങൾ തന്നെ ക്ഷീണിപ്പിച്ചു. ‌വേദന നിറഞ്ഞ അവസ്ഥയായിരുന്നു അത്. വേദനയുടെ ഒരു പുതിയ ലോകമാണ് ഇത് തനിക്ക് സമ്മാനിച്ചത്. മറ്റൊരു കുറിപ്പിലൂടെ ആശുപത്രിയിൽ തന്റെ കൂടെ നിന്ന അഖില എന്ന സുഹൃത്തിനെ കുറിച്ചും നടി പറയുന്നുണ്ട്.

 

‍ ചിലപ്പോഴൊക്കെ രക്തബന്ധത്തേക്കാൾ വലുതായിരിക്കും സൗഹൃദം എന്നും ഹൃദയശുദ്ധിയുള്ളവരാണ് പരസ്പരം തിരിച്ചറിയുക. ദൈവത്തിന്റെ കരങ്ങൾ തന്നെ പലരീതിയിൽ ചേർത്ത് പിടിച്ചിട്ടുണ്ടെന്നും അത്തരം ഒരു കൈയാണ് തന്റെ സുഹൃത്തിന്റെയെന്നും റോഷ്ന കൂട്ടിച്ചേർത്തു. അതേസമയം നടി തന്റെ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ വിശദമായി ഒന്നും പറഞ്ഞിട്ടില്ല. നടിയുടെ പോസ്റ്റിനു താഴെയായി എന്തുപറ്റിയെന്ന് ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?