Ahaana Krishna: ‘ഓമി കുഞ്ഞമ്മയെന്ന് വിളിക്കേണ്ടെന്ന് ഇഷാനി; ഇന്ന് വല്യമ്മ വിളി വേണ്ടെന്ന് അഹാനയും’; വൈറലായി അഹാനയുടെ വാക്ക്

Ahaana Krishna About Omi: ഓമി ജനിക്കുന്നതിന് മുമ്പ് ഇഷാനി പറഞ്ഞ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓമി തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു ഇഷാനിയുടെ വാക്കുകൾ. ഇപ്പോഴിതാ അതേ ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അഹാനയും. ഇഷാനി മുൻപ് പറഞ്ഞതുപോലെ ഓമി തന്നെ കുഞ്ഞമ്മ എന്നോ വല്യമ്മ എന്നോ ഒക്കെ വിളിക്കുന്നിനോട് താല്പര്യമില്ലെന്നാണ് അഹാന പറയുന്നത്.

Ahaana Krishna: ‘ഓമി കുഞ്ഞമ്മയെന്ന് വിളിക്കേണ്ടെന്ന് ഇഷാനി; ഇന്ന് വല്യമ്മ വിളി വേണ്ടെന്ന് അഹാനയും’; വൈറലായി അഹാനയുടെ വാക്ക്

Ahaana Krishna

Updated On: 

10 May 2026 | 11:28 AM

കൃഷ്ണകുമാറിൻ്റെ കുടുംബവും അവരുടെ നാല് മക്കളും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. അഹാന കൃഷ്ണയെയും സഹോദരിമാരെയും (Krishna Sisters) കുറിച്ചുള്ള വാർത്തകൾക്ക് ആരാധകർക്കിടയിൽ എപ്പോഴും വലിയ പ്രാധാന്യമാണുള്ളത്. കുടുംബം ഒന്നാകെ സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. നാലുപേരുടെയും സന്തോഷവും സങ്കടവും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുമെല്ലാം സമൂഹ മാധ്യമ കുടുംബവുമായി പങ്കുവയ്ക്കാറുമുണ്ട്. കൃഷ്ണകുമാറിൻ്റെ കുടുംബത്തിലെ ഇപ്പോഴത്തെ താരം ദിയ കൃഷ്ണയുടെ മകൻ ഓമിയാണ്.

ഓമി വന്നതിൽ പിന്നെ എല്ലാവരും കുട്ടിയുടെ വിശേഷങ്ങളാണ് കൂടുതലും പങ്കുവയക്കുന്നത്. ഓമിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ദിയയും അച്ഛനായ അശ്വിൻ കൃഷ്ണയും ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ നിയോം എന്നു വിളിക്കുന്ന ഓമിയെ കുടുംബത്തിൽ എല്ലാവരും എത്രമാത്രം വിലമതിക്കുന്നുവെന്ന് വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുയാണ് നടി അഹാന കൃഷ്ണ. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് ഇപ്പോൾ ഓമിയെന്നും അഹാന പറയുന്നുണ്ട്.

ALSO READ: ‘മരുമകൾ ചായ ഇട്ടാലേ കുടിക്കൂ എന്ന വാശിയൊന്നും ഇവിടെയില്ല’; ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

ഓമി ജനിക്കുന്നതിന് മുമ്പ് ഇഷാനി പറഞ്ഞ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓമി തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു ഇഷാനിയുടെ വാക്കുകൾ. ഇപ്പോഴിതാ അതേ ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അഹാനയും. ഇഷാനി മുൻപ് പറഞ്ഞതുപോലെ ഓമി തന്നെ കുഞ്ഞമ്മ എന്നോ വല്യമ്മ എന്നോ ഒക്കെ വിളിക്കുന്നിനോട് താല്പര്യമില്ലെന്നാണ് അഹാന പറയുന്നത്.

അഹാനയുടെ വാക്കുകൾ

”ഓമി ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ എല്ലാം ലൈഫിലെ പ്രധാന കഥാപാത്രമായി മാറിയിരിക്കുകയാണ്. ഉച്ചയ്ക്ക് ഓസി ഫുഡ് കഴിക്കാൻ വരുന്നതിനായിട്ട് ഞങ്ങൾ എല്ലാവരും കാത്തിരിക്കും. അവരുടെ കാർ മുറ്റത്ത് വന്നെന്ന് കണ്ടാൽ എല്ലാവരും കൂടി വാതിലിലേക്ക് ഓടും. അവനെ എടുക്കാൻ വേണ്ടി ഞങ്ങൾ എല്ലാവരും അടിയാണ്. ആദ്യമായി കുടുംബത്തിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പ്രത്യേക പരിഗണനയാണ് ഓമിക്ക് ലഭിക്കുന്നത്. ഞാനും ഇത് മുമ്പ് അനുഭവിച്ചിട്ടുണ്ട്. ഓമി മെയിൻ ക്യാരക്ടറായതുപോലെയാണ് ഞാനുമെന്ന് അനിയത്തിമാരോട് പറയാറുണ്ട്. പക്ഷെ അവർ അത് കേൾക്കാൻ ഇഷ്ടപ്പെടാറില്ല. വീട്ടിലെ രാജാവ് ഇപ്പോൾ ദിയയുടെ മകനാണ്. അവനെ ചുറ്റിപറ്റിയാണ് എല്ലാവരും ജീവിക്കുന്നത്.

ഇപ്പോൾ അവൻ എന്നെ വല്യമ്മ എന്ന് ഒന്നും വിളിക്കാൻ പ്രായമായിട്ടില്ല. എന്റെ പ്ലാൻ അനുസരിച്ച് അവനെ കൊണ്ട് അമ്മുവെന്ന് എന്നെ വിളിപ്പിക്കണം എന്നാണ്. കാരണം എന്റെ കസിന്റെ മകൻ വന്നപ്പോൾ അവൻ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. ആൻ്റി എന്ന് വിളിക്കാൻ ഓമിക്ക് ഇഷ്ടമാണെങ്കിൽ അവൻ അങ്ങനെ വിളിച്ചോട്ടെ. പക്ഷേ, വല്യമ്മ എന്ന വേണ്ട. കാരണം അത് കേൾക്കാൻ ഒരു സുഖമില്ല. പിന്നെ എന്ത് വിളിക്കണം എന്നുള്ളത് അവന്റെ ഇഷ്ടമാണ്”, എന്നാണ് അഹാന ‌പറഞ്ഞത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം തുറന്നുപറഞ്ഞത്.

അഹാനയുടെ പുതിയ ആൽബം പൂക്കൾ

അഹാന കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ സംഗീത ആൽബമാണ് ‘പൂക്കൾ’. കഴിഞ്ഞ ദിവസമാണ് ഇത് റിലീസ് ചെയ്തത്. അഹാനയും സഹോദരി ഹൻസിക കൃഷ്ണയുമാണ് ഗാനത്തിലെ കഥാപാത്രങ്ങൾ. സഹോദരിമാരുടെ മുംബൈയിലെ അവധിയാഘോഷമാണ് സംഗീത ആൽബത്തിൻ്റെ പ്രമേയമാക്കിയിരിക്കുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും പിണക്കവും ഇണക്കവുമൊക്കെ പൂക്കളിൽ കാണാനാകും. നിമിഷ് രവിയുടെ ഛായാഗ്രഹണത്തെയാണ് ആസ്വാദകർ പ്രശംസിക്കുന്നത്.

English Summary:

Ahaana Krishna and her sisters are famous in kerala. Now Ahaana Krisha talk about her sister Diya som Omy. In a latest interview, Ahaana Krishna Reveals What Omi Should Call Her.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?