Mammootty: ‘ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു’; സർവ്വം മായയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Akhil Sathyan Recalls Mammootty’s Words ‘Sarvam Maya': സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നാണ് അഖിൽ പറയുന്നത്. മകൻ ചെയ്ത സിനിമയെക്കുറിച്ച് നന്നായിരുന്നു എന്ന പതിവ് അഭിപ്രായത്തിന് പകരം, തന്റെതായ പോയറ്റിക്കായ ഭാഷയിലാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അഖിൽ സത്യൻ പറയുന്നു.

Mammootty: ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു; സർവ്വം മായയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Mammootty, Sarvam Maaya

Published: 

08 Jan 2026 | 02:45 PM

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനു പുറമെ റിലീസ് ചെയ്ത് 10 ദിവസത്തിൽ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചു. ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ വൻ തിരിച്ചുവരവാണ് നിവിൻ പോളി നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ സർവ്വം മായ കണ്ട് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് സംവിധായകൻ അഖിൽ സത്യന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നാണ് അഖിൽ പറയുന്നത്. മകൻ ചെയ്ത സിനിമയെക്കുറിച്ച് നന്നായിരുന്നു എന്ന പതിവ് അഭിപ്രായത്തിന് പകരം, തന്റെതായ പോയറ്റിക്കായ ഭാഷയിലാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അഖിൽ സത്യൻ പറയുന്നു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.

അച്ഛനെയാണ് മമ്മൂക്ക വിളിച്ചതെന്നും എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി സംസാരിച്ചുവെന്നും അഖിൽ പറയുന്നു. സിനിമ ഒരു മുള്ള് പോലും കളയാതെ താൻ കഴിച്ചുവെന്നാണ് മമ്മൂക്ക അച്ഛനോട് പറഞ്ഞത് എന്നാണ് അഖിൽ പറയുന്നത്. ഭയങ്കര പൊയറ്റിക്കായി പറഞ്ഞതാണ്. മമ്മൂക്ക ആ രീതിയിൽ രസകരമായി സംസാരിക്കും. അദ്ദേഹത്തിന്റെ സ്പീച്ച് പോലും ഭയങ്കര രസമാണ്. ഒരു ലിറ്ററേച്ചറാണത്. ഒരു മുള്ള പോലും കളയാതെ ഞാൻ കഴിച്ചു എന്നത് തനിക്ക് ഭയങ്കര ഭം​ഗിയായി തോന്നിയെന്നും അഖിൽ സത്യൻ പറഞ്ഞു.

Also Read:‘വളരെ സൗമ്യമായ പെരുമാറ്റമാണ്’; പ്രഭാസിനോട് ക്രഷ് തോന്നിയെന്ന് മാളവിക മോഹനൻ

ക്രിസ്മസ് റിലീസായി ഡിസംബർ 25നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. നിമയുടെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കിയപ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊട്ടത്. അജു വർ​ഗീസും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന പത്താമത്തെ സിനിമ കൂടിയാണ് സർവ്വം മായ. ഇരുവർക്കുപുറമെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Pallattu Brahmadathan: ശാന്തനായ ആട്ടിൻകുട്ടി; പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാടിൽ കുറിപ്പുമായി മീനാക്ഷി
Pradhama Drishtiya Kuttakkar OTT Release: പ്രഥമ ദൃഷ്ട്യ കുറ്റക്കാർ ഒക്ടോബർ ആദ്യ ആഴ്ച? എത്തുന്നത് എവിടെ
Parvathi Thiruvothu: ആ കാര്യം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല; പാർവതി തിരുവോത്ത്
Big boss Malayalam Season 8: വിക്കിയെ നേരിട്ട് കണ്ടപ്പോൾ കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്, ഉമ്മയും കൊടുത്തു! ശ്രീലക്ഷ്മി അറക്കൽ
Bigg Boss Malayalam Season 8: ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്
Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷ്മിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്