Meera Anil: കുട്ടികളുടെ ക്യൂട്ട്നെസ്സ് വിറ്റ് കാശുണ്ടാക്കുന്നത് ഇഷ്ടമല്ല; ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായെന്ന് സോഷ്യൽ മീഡിയ
Meera Anil about Social Media Reach:എന്റെ പിള്ളാരെ കാണിച്ച് അവരുടെ ക്യൂട്ട്നെസ്സ് വിറ്റ് ഞാൻ കാശ് ഉണ്ടാക്കില്ല. അതൊരു സെല്ലിംഗ് പോയിന്റ് ആണ്. അവരെ ക്യാമറക്ക് മുന്നിൽ നിർത്തി അവരുടെ കുട്ടിത്തം വില്പന നടത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല അത് എന്റെ വ്യക്തിപരമായ താല്പര്യം ആണ്. അത് ചെയ്യുന്നവരോട് യാതൊരു എതിർപ്പുമില്ല. ഞാൻ അങ്ങനെയുള്ള കണ്ടെന്റുകൾ കാണാറുമില്ല.................

Meera Anil
തന്റെ കുട്ടികളെ ഒരിക്കലും സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനുവേണ്ടി എറിഞ്ഞു കൊടുക്കില്ല എന്ന് അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീര അനിൽ. എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ കുട്ടികളുടെ ക്യൂട്ട്നെസ്സ് വിറ്റ് ക്യാഷ് ആക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല. അത് ചെയ്യുന്നവരോട് തനിക്ക് യാതൊരു എതിർപ്പുമില്ല. താന്അ അങ്ങനെയുള്ള കണ്ടെന്റുകൾ കാണാറുമില്ല. തനിക്കത് ഭയങ്കര വിഷമമാണെന്നും അവർ പറയുന്നു.
മീര അനിലിന്റെ വാക്കുകൾ
റീച്ച് കുറയുമ്പോൾ അല്ലെങ്കിൽ ശ്രദ്ധ നേടുന്നതിനു വേണ്ടി ഒരിക്കലും എന്റെ പിള്ളാരെ കാണിച്ച് അവരുടെ ക്യൂട്ട്നെസ്സ് വിറ്റ് ഞാൻ കാശ് ഉണ്ടാക്കില്ല. അതൊരു സെല്ലിംഗ് പോയിന്റ് ആണ്. അവരെ ക്യാമറക്ക് മുന്നിൽ നിർത്തി അവരുടെ കുട്ടിത്തം വില്പന നടത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല അത് എന്റെ വ്യക്തിപരമായ താല്പര്യം ആണ്. അത് ചെയ്യുന്നവരോട് യാതൊരു എതിർപ്പുമില്ല. ഞാൻ അങ്ങനെയുള്ള കണ്ടെന്റുകൾ കാണാറുമില്ല. എനിക്കത് ഭയങ്കര വിഷമമാണ്. കുഞ്ഞുങ്ങളുടെ പ്രൈവസി കീപ്പ് ചെയ്യാൻ സാധിക്കണം. നമ്മൾ ദീപിക പതുക്കോണിന്റേയോ അനുഷ്ക ശർമയുടെയോ ആലിയ ഭട്ടിന്റെയോ കുഞ്ഞുങ്ങളെ അധികം കണ്ടിട്ടില്ല എപ്പോഴെങ്കിലും മാത്രമേ കാണാറുള്ളൂ.
ALSO READ:വടിവാളുമായി നാലംഗസംഘം മുന്നിൽ, കളരി അറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു; വധശ്രമം നേരിട്ടുവെന്ന് നടൻ ദേവൻ
മലയാളികൾക്ക് ആളുകളുടെ വ്യക്തിപരമായ അല്ലെങ്കിൽ സ്വകാര്യ ജീവിതം അറിയാൻ വലിയ താല്പര്യമാണ്. അത് ചെയ്യുന്നവർ നല്ല കാശുണ്ടാക്കുന്നുണ്ട്. അത് കണ്ട് സമയം കളയണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അവരെന്തായാലും നല്ല കാശുണ്ടാക്കുന്നുണ്ട്. നമ്മളെ സമയം കളഞ്ഞ് കാണണോ അതോ നമ്മൾ പണം കണ്ടെത്താനുള്ള വഴി കണ്ടെത്തണമോ എന്നത് ഒരു വ്യക്തിയിലും അധിഷ്ഠിതമാണ്. ഞങ്ങൾ ഏതായാലും കുട്ടികളെ ഇത്തരത്തിൽ വിൽപ്പന നടത്താൻ തയ്യാറല്ല എന്നും മീര അനിൽ പറഞ്ഞു.
അതേസമയം മീര അനിലിന്റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ആരെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലായെന്നും പേളിമാണി ആണ് അങ്ങനെ ചെയ്യുന്നത് എന്നും ഒരുപറ്റം ആളുകൾ പറയുന്നു. ആരെയോ കുത്തുന്നത് പോലെയാണ് തോന്നുന്നത്. അതേസമയം മീര അനിലിനെ ചില വിമർശിക്കുകയും ചെയ്യുന്നുണ്ട് മറ്റു ചിലർ. മീര പല വേദികളിലും നടന്മാരുടെയും നടിമാരുടെ എല്ലാം പേഴ്സണൽ കാര്യങ്ങൾ ചോദിക്കാറില്ലേ എന്നാണ് ചോദിക്കുന്നത്. കൂടാതെ കുട്ടികളെ കാണിച്ച് റിലീസ് ചെയ്യുന്നവർക്ക് കിട്ടുന്ന ക്യാഷ് ആണോ ഇവരുടെ പ്രശ്നമെന്നും ചിലർ ചോദിക്കുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ ഇതേക്കുറിച്ച് സംസാരിച്ചത്.
ENGLISH SUMMARY
Host and social media influencer Meera Anil says she would never throw her children away for social media reach. She doesn’t like people who sell their children’s cuteness for cash when there is a problem. She has no objection to those who do that. She doesn’t watch such content. She says it’s very upsetting to her.