Aravind Swamy: “അന്ന”യോ അതേത് സിനിമ? കഥ പോലും കേട്ടിട്ടില്ല; അരവിന്ദ് സ്വാമി

Aravind Swamy about ANNA Movie:അന്ന എന്ന സിനിമയിലെ യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ എന്ന ഗാനം യേശുദാസ് ആണ് ആലപിച്ചത്. അരവിന്ദ് സ്വാമിയേയും ശ്രീദേവിയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജോഷി ഒരുക്കാൻ ഇരുന്ന സിനിമയാണ് അന്ന. പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് നടക്കാതെ പോയി. കാലം പോയപ്പോൾ എല്ലാവരും മറന്നു എന്നാൽ വീണ്ടും മലയാളി പ്രേക്ഷകർക്കും മുന്നിലേക്ക് ആ ഓർമ്മകൾ കൊണ്ടുവന്നത്.........

Aravind Swamy: അന്നയോ അതേത് സിനിമ? കഥ പോലും കേട്ടിട്ടില്ല; അരവിന്ദ് സ്വാമി

Aravind Swamy

Updated On: 

14 Oct 2026 | 05:59 PM

നിവിൻ പോളി, മമിതാ ബൈജു, കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത ബെത്ലഹേം യൂണിറ്റ് എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ഹിറ്റായ പാട്ടായിരുന്നു യവന കഥയിൽ നിന്നു വന്ന… എന്ന് തുടങ്ങുന്ന ഗാനം. ഒരുപക്ഷേ ഈ സിനിമയിൽ ഇതിലെ ഗാനങ്ങളെക്കാൾ കൂടുതൽ പ്രേക്ഷക നേടിയ സോഷ്യൽ മീഡിയയിൽ ഹിറ്റായ ഗാനം ഇത് തന്നെയായിരുന്നു. പാട്ടിനെ കുറിച്ച് അന്വേഷിച്ചു പോയവർ എത്തിയത് ഒരു പഴയകാല സിനിമയിലും. അന്ന എന്ന ഒരു സിനിമയിലെ ഗാനമാണ് ഇത് എന്ന് പിന്നീട് മനസ്സിലായി.

അന്ന എന്ന സിനിമയിലെ യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ എന്ന ഗാനം യേശുദാസ് ആണ് ആലപിച്ചത്. അരവിന്ദ് സ്വാമിയേയും ശ്രീദേവിയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജോഷി ഒരുക്കാൻ ഇരുന്ന സിനിമയാണ് അന്ന. പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് നടക്കാതെ പോയി. കാലം പോയപ്പോൾ എല്ലാവരും മറന്നു എന്നാൽ വീണ്ടും മലയാളി പ്രേക്ഷകർക്കും മുന്നിലേക്ക് ആ ഓർമ്മകൾ കൊണ്ടുവന്നത് ബെത്ലഹേം കുടുംബയൂണിറ്റ് ആയിരുന്നു.

ALSO READ:ആഷ്ലിയോ? റീനുവോ? യഥാർത്ഥ ജീവിതത്തിൽ സാദൃശ്യമുള്ള കഥാപാത്രം ഏതെന്ന് മറുപടി നൽകി മമിത

സിനിമയെ കുറിച്ച് കേട്ടിട്ട് പോലുമില്ല…

അക്കാലത്തെ സൂപ്പർ ജോഡികളായിരുന്നു അരവിന്ദ് സ്വാമിയും ശ്രീദേവിയും ഒന്നിച്ചെത്തുന്ന ഈ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ അന്ന് മറ്റൊരു ഹിറ്റായി മാറിയേനെ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച നടക്കുന്നതിനിടയിലാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി നടൻ അരവിന്ദ് സ്വാമി എത്തിയിരിക്കുന്നത്.അന്ന എന്നൊരു സിനിമയെ കുറിച്ച് കേട്ടിട്ട് പോലുമില്ല അതിന്റെ കഥ പോലും തനിക്കറിയില്ല എന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ‘ട്രൂലി റാം’ എന്ന പോഡ്‌കാസ്റ്റ് ഷോയിൽ സംസാരിക്കവെയാണ് നടൻ ഇതിനെക്കുറിച്ച് സംസാരിച്ചത്. തന്റെ പേരും പറഞ്ഞ് ആരാണ് ഈ സിനിമയുടെ നിർമ്മാതാക്കളേ സമീപിച്ചത് എന്ന് തനിക്കറിയില്ല തനിക്ക് ഇങ്ങനെ ഒരു സിനിമയെ കുറിച്ച് അറിയില്ല. അതുമല്ലെങ്കിൽ താൻ ഇങ്ങനെ ഒരു സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോ എന്നും തനിക്കറിയില്ല എന്നും നടൻ പറയുന്നു. അങ്ങനെ ഒരു സിനിമയിൽ താൻ അഭിനയിച്ചിട്ടില്ല എന്നും അരവിന്ദ് സ്വാമി കൂട്ടി ചേർത്തു.

ENGLISH SUMMARY

Amidst ongoing discussions—including on social media—about how the film starring Arvind Swamy and Sridevi could have been a hit had it been released, Arvind Swamy has come forward with a revelation regarding the project. He states that he has never even heard of a film titled ‘Anna’ and is completely unaware of its story.

Loading...
Unable to load recommendations.
Follow Us
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ