Mamitha Baiju: ആഷ്ലിയോ? റീനുവോ? യഥാർത്ഥ ജീവിതത്തിൽ സാദൃശ്യമുള്ള കഥാപാത്രം ഏതെന്ന് മറുപടി നൽകി മമിത

Mamitha Baiju about Her Real Life Charector:സെപ്റ്റംബർ മാസത്തിൽ നടത്താനിരുന്ന പരിപാടിയാണ് ക്ലൈഡ് മലയാളി സംഘടനയുടെ മെൽബണിൽ വച്ച് ഓണാഘോഷം. മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന മമിത ബൈജുവിന് കടുത്ത പനിയെ തുടർന്ന് പരിപാടിയിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന് അറിയിച്ചു. തുടർന്ന് പരിപാടി മാറ്റിവച്ചിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്താണ് താരം പിന്നീട് ചടങ്ങിൽ പങ്കെടുത്തത്. ഈ പരിപാടിക്ക് സൂപ്പർ ശരണ്യ, പ്രേമലു, ഡ്യൂഡ്, ജനനായകൻ, വിശ്വനാഥ് ആൻഡ് സൺസ്, ബെത്ലഹം കുടുംബയൂണിറ്റ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ

Mamitha Baiju: ആഷ്ലിയോ? റീനുവോ? യഥാർത്ഥ ജീവിതത്തിൽ സാദൃശ്യമുള്ള കഥാപാത്രം ഏതെന്ന് മറുപടി നൽകി മമിത

Mamitha Baiju

Updated On: 

14 Oct 2026 | 04:51 PM

തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏതിനാണ് ഏറ്റവും കൂടുതൽ സാമ്യമുള്ളത് എന്ന ചോദ്യത്തിന് മനോഹരമായ ഉത്തരം പങ്കുവെച്ച് നടി മമിത ബൈജു. മാത്രമല്ല മമിതയുടെ ഈ ഉത്തരം സോഷ്യൽ മീഡിയ ആകെ ചർച്ചയായി മാറുകയാണ്. ഓസ്ട്രേലിയയിലെ മെൽബണിൽ ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു മമിത ബൈജു. വേദിയിൽ നിൽക്കുന്ന നടിയോട് അവതാരകയാണ് ഈ ചോദ്യം ഉയർത്തിയത്.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്യമുണ്ട്…

ഇതിനു മറുപടിയായി താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ തന്റെ ജീവിതത്തോട് ഏറെ സാമ്യമുള്ള കഥാപാത്രം ബെത്ലഹേം കുടുംബ യൂണിറ്റിലെ ആഷ്‌ലി ആണ് എന്നാണ് ആദ്യം മമിത ഉത്തരം നൽകിയത്. മമിതയുടെ ഈ ഉത്തരം കേട്ടതിനു പിന്നാലെ സദസ്സിലുള്ള എല്ലാവരും ആരവങ്ങൾ ഉയർത്തിയപ്പോൾ അതിനൊപ്പം തന്നെ അല്ല എന്ന് പറഞ്ഞു തിരുത്തിക്കൊണ്ട് റീനുവും അതായത് ആഷ്ലിയുെ റീനവും തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്യമുണ്ട് എന്ന് മമിത തിരുത്തി പറയുകയായിരുന്നു.

ALSO READ:ഓസ്ട്രേലിയയിലും താരം മമിത തന്നെ; ജാഡകളില്ലാത്ത, സുന്ദരിയായ സൂപ്പർസ്റ്റാർ എന്ന് ഓസ്‌ട്രേലിയൻ പാർലമെൻ്റ് അംഗം

എന്നിരുന്നാലും പ്രേക്ഷകർക്കും പ്രിയപ്പെട്ട ഈ രണ്ട് കഥാപാത്രങ്ങൾ തന്നെയാണ് പ്രിയ താരത്തിന്റെ ജീവിതത്തോട് ഏറെ തൊട്ടുനിൽക്കുന്നത് എന്ന് കേട്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും. അതേസമയം സെപ്റ്റംബർ മാസത്തിൽ നടത്താനിരുന്ന പരിപാടിയാണ് ക്ലൈഡ് മലയാളി സംഘടനയുടെ മെൽബണിൽ വച്ച് ഓണാഘോഷം. മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന മമിത ബൈജുവിന് കടുത്ത പനിയെ തുടർന്ന് പരിപാടിയിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന് അറിയിച്ചു.

തുടർന്ന് പരിപാടി മാറ്റിവച്ചിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്താണ് താരം പിന്നീട് ചടങ്ങിൽ പങ്കെടുത്തത്. ഈ പരിപാടിക്ക് സൂപ്പർ ശരണ്യ, പ്രേമലു, ഡ്യൂഡ്, ജനനായകൻ, വിശ്വനാഥ് ആൻഡ് സൺസ്, ബെത്ലഹം കുടുംബയൂണിറ്റ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അവതാരക പരിചയപ്പെടുത്തിക്കൊണ്ട് യഥാർത്ഥ ജീവിതത്തിൽ ഈ കഥാപാത്രത്തോട് സാദൃശ്യം ഉള്ളത് ആരെയാണെന്നായിരുന്നു ചോദ്യം.

ഇതിനാണ് ആഷ്ലി എന്ന് ആദ്യം മറുപടി നൽകിയ ശേഷം മമിത പിന്നീട് എന്നും ഉത്തരം നൽകിയത്. കൂടാതെ മമിത ബൈജുവിനൊപ്പം ഉള്ള സെൽഫി ഓസ്ട്രേലിയൻ പാർലമെന്റ് അംഗം ബ്രാഡ് ബാറ്റിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. താരത്തെക്കുറിച്ച് വളരെ ലാളിത്യവും വിനയവും സൗന്ദര്യവും ഉള്ള സൂപ്പർ നടി എന്നാണ് മമിതയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബ്രാഡ് ബാറ്റിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ENGLISH SUMMARY

Actress Mamitha Baiju shared a beautiful answer when asked which of the characters she has portrayed bears the closest resemblance to her real-life self. Her response has since become a topic of widespread discussion on social media. Mamitha had visited Melbourne, Australia, to attend an Onam celebration organized by the Clyde Malayali Association as the chief guest.

Loading...
Unable to load recommendations.
Follow Us
Related Stories
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ