Bhagya Lakshmi: സുഹൈലിന്റെത് പണത്തിന്റെ ഹുങ്ക് ! ശശികല ആരാധിക്കുന്നത് പിശാചിനെ ; ഭാഗ്യലക്ഷ്മി
Bhagya Lakshmi about Nedumbasseri Accident:ഒപ്പം പണത്തിന്റെ ഹുങ്കും. ആ കുട്ടി ജീവിതത്തിൽ ചെയ്തുപോയിട്ടുള്ള പല തെറ്റുകൾക്കും ഉപ്പയും ഉമ്മയും കൂട്ടുനിന്നിട്ടുണ്ടാകും. ആ ഉറപ്പ് ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വലിയൊരു അപകടം ഉണ്ടാക്കിയിട്ടും തന്റെ ഉപ്പ വന്ന് തന്നെ രക്ഷിക്കും എന്ന് അഹങ്കാരത്തോടെ സുഹൈൽ പറഞ്ഞിട്ടുണ്ടാവുക. ഈ നാട്ടിൽ പോകാവുന്ന ഒരു വേഗത നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ വേഗതയിൽ നമ്മൾ എപ്പോൾ പോയാലും അപ്പോഴേക്ക് നമുക്ക് നോട്ടിഫിക്കേഷൻ വരും. ഈ കുട്ടിക്ക് ഇത്രനാളും ഇതൊന്നും വന്നിട്ടുണ്ടാവില്ല............

Suhail Sajeev, Bhagya Lakshmi, Shashikala Teacher
നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കി മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെടാൻ ഉണ്ടായ സാഹചര്യത്തിൽ പ്രതിയായ സുഹൈൽ സജീവിനെതിരെയും ഇതിന് പിന്നാലെ വിവാദ പരാമർശവുമായി എത്തിയ കെ പി ശശികല ടീച്ചർക്കും മറുപടി നൽകി നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. പ്രതിയായ സുഹൈൽ കാണിച്ചത് പണത്തിന്റെ ഹുങ്കും തോന്നിവാസവും ആണെന്ന് ഭാഗ്യലക്ഷ്മി വിമർശിച്ചു. അതേസമയം ശശികല ടീച്ചർ ആരാധിക്കുന്നതിന് ദൈവത്തെയല്ല പിശാചിനെ ആണ് എന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.സുഹൈല് ചെയ്തതിനെ അപകടം എന്ന് വിളിക്കാൻ പറ്റില്ല അത് തോന്നിവാസം മാത്രമാണ്.
ഒപ്പം പണത്തിന്റെ ഹുങ്കും. ആ കുട്ടി ജീവിതത്തിൽ ചെയ്തുപോയിട്ടുള്ള പല തെറ്റുകൾക്കും ഉപ്പയും ഉമ്മയും കൂട്ടുനിന്നിട്ടുണ്ടാകും. ആ ഉറപ്പ് ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വലിയൊരു അപകടം ഉണ്ടാക്കിയിട്ടും തന്റെ ഉപ്പ വന്ന് തന്നെ രക്ഷിക്കും എന്ന് അഹങ്കാരത്തോടെ സുഹൈൽ പറഞ്ഞിട്ടുണ്ടാവുക. ഈ നാട്ടിൽ പോകാവുന്ന ഒരു വേഗത നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ വേഗതയിൽ നമ്മൾ എപ്പോൾ പോയാലും അപ്പോഴേക്ക് നമുക്ക് നോട്ടിഫിക്കേഷൻ വരും. ഈ കുട്ടിക്ക് ഇത്രനാളും ഇതൊന്നും വന്നിട്ടുണ്ടാവില്ല ഇനി അഥവാ വന്നിട്ടുണ്ടെങ്കിൽ തന്നെ അത് എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് വീട്ടിലുള്ളവരാണ് എന്നും ഭാഗ്യ ലക്ഷ്മി കുറ്റപ്പെടുത്തി.
ALSO READ:രാഷ്ട്രീയ പ്രവേശനത്തിന് കളമൊരുങ്ങി? നടൻ ധനുഷിന്റെ ഫാൻ ക്ലബ്ബിന് പുതിയ മുഖവും ഭാവവും
പോലീസിന്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ ക്ലൂ ഇട്ടു കൊടുക്കുന്നതുപോലെ…
ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് എന്ന് പറഞ്ഞു മനസ്സിലാക്കാതെ ആ കുട്ടിയെ വളർത്തിയത് അഹങ്കാരവും അഹംഭാവവും ആണ് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ നൂറിൽ ആണോ സ്പീഡ് എന്ന് പോലീസുകാർ ചോദിക്കുമ്പോൾ അല്ല 120 ആണ് എന്നാണ് ആ പയ്യൻ മറുപടി പറയുന്നത്. പോലീസിന്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ ക്ലൂ ഇട്ടു കൊടുക്കുന്നതുപോലെയാണ് തോന്നുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. പ
ണമുള്ളവൻ എന്ത് ചെയ്താലും ആ പണം കൊണ്ട് അതെല്ലാം മൂടി വെക്കാൻ പറ്റും എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ ഒരു സാഹചര്യത്തിൽ പോലീസും മറ്റ് ബന്ധപ്പെട്ടവരും ഈ തെറ്റുകുറ്റങ്ങൾക്ക് കൂടെ നിൽക്കാൻ പാടില്ല എന്നും അവർ അഭ്യർത്ഥിച്ചു.അതേസമയം തന്നെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കും ഭാഗ്യലക്ഷ്മി വിമർശനമാണ് നൽകിയത്. ആദ്യം ടീച്ചർ എന്ന് വിളിക്കാറുണ്ടായിരുന്നു ഇപ്പോൾ അങ്ങനെ വിളിക്കാറില്ല ഇവർ ദൈവത്തെയല്ല ആരാധിക്കുന്നത് പിശാചിനെയാണ്. രാത്രിയിൽ ചായ കുടിക്കാൻ പെൺകുട്ടികൾ പോയതാണ് തെറ്റ് എന്ന് അവർ പറയുന്നു. നിങ്ങൾ ദൈവവിശ്വാസിയാണ് എന്ന് പറയുന്നത് ശുദ്ധ നുണയാണ് നിങ്ങൾ ആരാധിക്കുന്നത് പിശാചിനെയാണ്. ജാതിവെറി മതവെറി സ്ത്രീവിരുദ്ധതയെല്ലാം പൈശാചികമാണ് എന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
ENGLISH SUMMARY
Actress and dubbing artist Bhagyalakshmi has responded to the incident in Nedumbassery—where a car driven at excessive speed caused a crash that resulted in the tragic deaths of three people—as well as to the controversial remarks made subsequently by K.P. Sasikala Teacher. Bhagyalakshmi criticized the accused, Suhail Sajeev, stating that his actions stemmed from the arrogance of wealth and sheer recklessness. Furthermore, she remarked that the deity Sasikala Teacher worships is not God, but the Devil.