നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസൺ; ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം!

"Welcome to the World of Chettans": CSK Shares Sanju Samson's Pic with Nivin and Fahad: “ചേട്ടൻമാരുടെ ലോകത്തേക്ക് സ്വാഗതം” എന്ന കുറിപ്പോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. “Sanju + Nivin + Fahadh = 16 letters.16 = 1+6 = 7 തല ഫോർ എ റീസൺ” എന്ന പതിവ് ധോണി സിദ്ധാവുമായും മൂവരുടെയും കൂടിക്കാഴ്ചയെ ചേർത്തുവയ്ക്കുന്നുണ്ട് കമൻ്റിൽ

നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസൺ; ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം!

നിവിൻ പോളിക്കും, ഫഹദ് ഫാസിലിനുമൊപ്പം സഞ്ജു സാംസൺ

Published: 

05 Sep 2026 | 09:38 AM

സോഷ്യൽ മീഡിയയെയും, സിനിമ-ക്രിക്കറ്റ് ആരാധകരെയും അവേശത്തിലാക്കി ‘ചേട്ടന്മാരുടെ’ സംഗമം. നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമുള്ള സഞ്ജു സാംസൻ്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയം. ഓണം റിലീസായി പുറത്തിറങ്ങിയ നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണും എത്തിയിരുന്നു. ഇതിനിടെ പകർത്തിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ഹാൻഡിലുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

“ചേട്ടൻമാരുടെ ലോകത്തേക്ക് സ്വാഗതം” എന്ന കുറിപ്പോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമൻ്റുകൾ ചിത്രത്തിനടിയിൽ നിറഞ്ഞു കഴിഞ്ഞു. മൂന്ന് ചേട്ടർമാരെയും പേരെടുത്ത് പരാമർശിക്കുന്ന, ‘രംഗൻ ചേട്ടൻ, ജസ്റ്റിൻ ചേട്ടൻ, നമ്മ ചേട്ടൻ’ എന്ന കമൻ്റാണ് ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത്. ‘സൂര്യന് താഴെയുള്ളതെല്ലാം ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടേതാണെന്ന് അവകാശപ്പെടും’ എന്നാണ് മറ്റൊരു വിരുതൻ കമൻ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ചെന്നൈ ഫാനല്ലെന്ന് വേണം അനുമാനിക്കാൻ. “Sanju + Nivin + Fahadh = 16 letters.16 = 1+6 = 7 തല ഫോർ എ റീസൺ” എന്ന പതിവ് ധോണി സിദ്ധാവുമായും മൂവരുടെയും കൂടിക്കാഴ്ചയെ ചേർത്തുവയ്ക്കുന്നുണ്ട് രസകരമായ മറ്റൊരു കമൻ്റിൽ.

ഫേസ്ബുക്ക് പോസ്റ്റ് 

സിനിമ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ നല്ല ഒരു വേഷം വാഗ്ദാനം ചെയ്യാത്തതിനാലാണ് അഭിനയിക്കാത്തത് എന്നും സുഹൃത്തായ ബേസിൽ ജോസഫുമൊത്തുള്ള ഒരു സിനിമാ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തമാശയായി സഞ്ജു പറഞ്ഞിരുന്നു. ചെറിയ കഥാപാത്രങ്ങളാണ് ഓഫർ ചെയ്യുന്നത് എന്നും വലിയ കഥാപാത്രങ്ങൾ നൽകിയാൽ സിനിമ ചെയ്യാമെന്നുമായിരുന്നു അന്ന് സഞ്ജു പറഞ്ഞത്. മലയളത്തിലെ സിനിമാ താരങ്ങളുമായി ഏറെ അടുപ്പമുള്ള ആളാണ് സഞ്ജു സാംസൺ. ഇതിന് മുൻപും സിനിമായി ബന്ധപ്പെട്ട പരിപാടികളിൽ സഞ്ജു പങ്കെടുത്തിട്ടുണ്ട്. കെ.സി.എൽ പ്രമോഷൻ്റെ ഭാഗമായി മോഹൻലാലും സഞ്ജുവും ഒരുമിച്ച് അഭിനയിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.

ഓണം റിലീസായി തീയറ്ററുകളിൽ എത്തിയ ‘ബെത്ലഹേം കുടുംബം യൂണിറ്റ്’ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം റിലീസായി 15 ദിവസങ്ങൾ പിന്നിടുമ്പോൾ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ₹238.05 കോടി പിന്നിട്ടിട്ടുണ്ട്.

English Summary

A picture of cricketer Sanju Samson with actors Nivin Pauly and Fahadh Faasil at the success party of the movie ‘Bethlehem Kudumba Unit’ has gone viral. Chennai Super Kings shared the photo with the caption “Welcome to the world of Chettans,” sparking hilarious fan reactions and ‘Thala for a reason’ comments.

Loading...
Unable to load recommendations.
Follow Us
Related Stories
Meera Anil: കുട്ടികളുടെ ക്യൂട്ട്നെസ്സ് വിറ്റ് കാശുണ്ടാക്കുന്നത് ഇഷ്ടമല്ല; ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായെന്ന് സോഷ്യൽ മീഡിയ
Actor Devan: വടിവാളുമായി നാലംഗസംഘം മുന്നിൽ, കളരി അറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു; വധശ്രമം നേരിട്ടുവെന്ന് നടൻ ദേവൻ
Parvathy Thiruvoth :യൂണിഫോം ഇട്ടപ്പോൾ അസ്വസ്ഥത, പോലീസ് ആവുക എളുപ്പമായിരുന്നില്ല, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെ കുറിച്ച് പാർവതി
This Week OTT Releases: ഉന്മാദം മുതൽ DC വരെ; ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Bigg Boss Malayalam: ബി​ഗ് ബോസ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം, മത്സരാർത്ഥികൾ ഇവരൊക്കെയോ?
Athimanoharam Movie: പാക്ക് അപ്പ് അതിമനോഹരം! ഷൂട്ടിം​ഗ് കഴിഞ്ഞു ഇനി റിലീസിനായുള്ള കാത്തിരിപ്പ്
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി