Drishyam 2 : ജോർജ്ജുകുട്ടിയെ ക്ലാസിക് ക്രിമിനലാക്കിയ രണ്ടാം ഭാഗം; ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിലേക്കെത്തുന്നു

Drishyam 2 Theater Release : കോവിഡ് സമയത്ത് എത്തിയ ദൃശ്യം 2 ഒടിടിയിലൂടെ നേരിട്ട് റിലീസാകുകയായിരുന്നു. ഈ എപ്രിൽ രണ്ടിന് ദൃശ്യം 3 റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ സിനിമയുടെ റിലീസ് മെയ് മാസത്തിലേക്ക് അണിയറപ്രവർത്തകർ നീട്ടി. അതിന് പിന്നാലെയാണ് ദൃശ്യം 2ൻ്റെ തിയറ്റർ റിലീസുമായി അണിയറപ്രവർത്തകരെത്തിയിരിക്കുന്നത്.

Drishyam 2 : ജോർജ്ജുകുട്ടിയെ ക്ലാസിക് ക്രിമിനലാക്കിയ രണ്ടാം ഭാഗം; ദൃശ്യം 2 ആദ്യമായി ബിഗ് സ്ക്രീനിലേക്കെത്തുന്നു

Mohanlal Drishyam 2

Published: 

25 Mar 2026 | 07:23 PM

ദൃശ്യം 3യുടെ റിലീസ് നീട്ടിവെച്ചതിൽ ആശങ്കപ്പെട്ടിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത. ദൃശ്യം സിനിമയുടെ രണ്ടാം പതിപ്പായ ദൃശ്യം 2 തിയറ്ററിലേക്കെത്തുന്നു. ഇതാദ്യമായിട്ടാണ് ദൃശ്യം 2 തിയറ്ററിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രം ഏപ്രിൽ പത്താം തീയതി തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. കോവിഡ് സമയത്ത് ഒരുക്കിയ ദൃശ്യം 2 നേരിട്ട് ഒടിടിയിൽ റിലീസാകുകയായിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ദൃശ്യം 2 അന്ന് ഒടിടിയിൽ എത്തിയത്.

ദൃശ്യം 3 റിലീസ് നീട്ടി

ഈ അവധിക്ക് തിയറ്ററിൽ എത്താൻ തയ്യാറെടുത്തിരുന്ന ദൃശ്യം 3ൻ്റെ റിലീസ് നീട്ടിയതോടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ റിലീസുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വരുന്ന ഏപ്രിൽ രണ്ടിന് തിയറ്ററിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. മെയ് 21 മോഹൻലാലിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് ദൃശ്യം 3 തിയറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ALSO READ : Mohanlal: എഐ വ്യാജ വീഡിയോ, എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് അപേക്ഷ നൽകണം; മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി

ദൃശ്യം 3 സിനിമ


2103ൽ ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി പിറന്ന് ചരിത്രം കുറിച്ച ചിത്രമാണ് ദൃശ്യം. മോഹൻലാൽ ജോർജ്ജുകുട്ടിയായി എത്തി മലയാളക്കര ആകെ ഞെട്ടിച്ചുകൊണ്ട് ദൃശ്യം ബോക്സ്ഓഫീസിൽ ചരിത്രം കുറിച്ചിരുന്നു. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയപ്പെട്ട മലയാളം ചിത്രമെന്ന പ്രത്യേകതയും ദൃശ്യത്തിനുണ്ട്. തുടർന്നാണ് സിനിമയുടെ രണ്ടാം ഭാഗം ദൃശ്യം 2 എന്ന പേരിൽ കോവിഡ് സമയത്തെത്തിയത്. ഒടിടി റിലീസായി നേരിട്ടെത്തിയ ചിത്രം പാൻ ഇന്ത്യ തലത്തിൽ ചർച്ചയായി. അതിന് ശേഷമാണ്ല മൂന്നാം ഭാഗവും പിറവിയെടുക്കുന്നത്.

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ റീമേക്ക് അവകാശങ്ങൾ എല്ലാം ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. 150 കോടിയോളം ചിലവഴിച്ചാണ് പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 സിനിമയുടെ റീമേക്ക്, അതിൻ്റെ ഡിജിറ്റൽ അവകാശം ബോളിവുഡ് നിർമാതാക്കൾ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജുകുട്ടിയുടെ ഭാര്യ റാണിയായി മീനയും മക്കളായി എസ്തേർ അനിലും അൻസിബ ഹസ്സനുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ ആശ ശരത്ത്, സിദ്ധിഖ്, മുരളി ഗോപി മറ്റ് നിരവധി പേർ സിനിമയുടെ ഭാഗമാകും.

സതീഷ് കുറുപ്പാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായകാണ് എഡിറ്റർ, അനിൽ ജോൺസൺ ആണ് ദൃശ്യം സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. ഈ ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഒരു മാസം കൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനായിരുന്ന അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?