Drishyam 3 Release Date : ജോർജുകുട്ടിയുടെ മൂന്നാം വരവിനായി അൽപം കാത്തിരിക്കണം; ദൃശ്യം 3 റിലീസ് നീട്ടി

Mohanlal Drishyam 3 New Release Date : മോഹൻലാലിൻ്റെ പിറന്നാൾ ദിനമാണ് ദൃശ്യം 3യുടെ പുതിയ റിലീസ് തീയതിയായി അണിയറപ്രവർത്തകർ കണ്ടെത്തിയിരിക്കുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധത്തെ ഗൾഫ് മേഖലയിലെ പ്രതിസന്ധിയാണ് സിനിമയുടെ റിലീസ് നീട്ടാൻ കാരണമായിരിക്കുന്നത്. നേരത്തെ ഏപ്രിൽ രണ്ടിന് തിയറ്ററിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്.

Drishyam 3 Release Date : ജോർജുകുട്ടിയുടെ മൂന്നാം വരവിനായി അൽപം കാത്തിരിക്കണം; ദൃശ്യം 3 റിലീസ് നീട്ടി

Drishyam 3

Published: 

23 Mar 2026 | 09:08 PM

മലയാളികൾ മാത്രമല്ല പാൻ ഇന്ത്യ തലത്തിൽ നിരവധി ആരാധകർ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻ്റെ ദൃശ്യം 3. മോഹൻലാൽ ജോർജുകുട്ടിയായി വീണ്ടുമെത്തുന്ന സിനിമയുടെ റിലീസ് നേരത്തെ ഏപ്രിൽ രണ്ടിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ദൃശ്യം 3 സിനിമയുടെ തിയറ്ററിൽ റിലീസ് നീട്ടിവെച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ദൃശ്യം 3യുടെ റിലീസ് നീട്ടിയതായി അറിയിച്ചിരിക്കുന്നത്. “ഭൂതകാലം ഒരിക്കലും മൗനമായി ഇരിക്കില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുക” എന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മോഹലാൽ ദൃശ്യം 3യുടെ റിലീസ് നീട്ടിയതായി അറിയിച്ചിരിക്കുന്നത്.

ദൃശ്യം 3 റിലീസ് തീയതി

ദൃശ്യം 3 തിയറ്ററിൽ എത്തിക്കാൻ പുതുതായി തിരഞ്ഞെടുത്തിരിക്കുന്ന തീയതി മെയ് 21 ആണ്. അന്നേദിവസം മോഹൻലാലിൻ്റെ പിറന്നാൾ ദിനം എന്ന പ്രത്യേകതയും കൂടിയുണ്ട്. ഏപ്രിൽ രണ്ടിന് തിയറ്ററിൽ എത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. അതനുസരിച്ച് സിനമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉടലെടുത്ത യുദ്ധവും അതെ തുടർന്നുണ്ടായ ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുമാണ് അണിയറപ്രവർത്തകർക്ക് ദൃശ്യം 3യുടെ റിലീസ് നീട്ടിവെക്കാനുള്ള തീരുമാനം എടുക്കേണ്ടി വന്നത്. മലയാളം സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലെ റിലീസ് തീരുമാനമാകുക.

ALSO READ : Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം സീസണ്‍ 8 തുടങ്ങാന്‍ പോകുന്നു; മത്സരാര്‍ഥികള്‍ ഇവരെല്ലാം

ദൃശ്യം 3 സിനിമ

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി പിറന്ന ചിത്രമാണ് ദൃശ്യം. മോഹൻലാൽ ജോർജ്ജുകുട്ടിയായി എത്തി മലയാളക്കര ആകെ ഞെട്ടിക്കുകയും ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റായി മാറി. ഒരു മലയാളം ചിത്രം ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രമെന്ന പ്രത്യേകതയും ദൃശ്യത്തിനുണ്ട്. തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം ദൃശ്യം 2 എന്ന പേരിലെത്തുകയും കോവിഡ് സമയത്ത് ഒടിടി റിലീസായി എത്തിയ ചിത്രം വലിയ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്ന് മുതൽ സിനിമയുടെ മൂന്നാം ഭാഗത്തിനായി ആരാധകർ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ഒരു വേദിയിൽ വെച്ച് ദൃശ്യം 3 ഉണ്ടാകുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയത്.

ദൃശ്യം 3 പുതിയ റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ


ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ റീമേക്ക് അവകാശങ്ങൾ എല്ലാം ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. 150 കോടിയോളം ചിലവഴിച്ചാണ് പനോരമ സ്റ്റുഡിയോസ് ദൃശ്യം 2 സിനിമയുടെ റീമേക്ക്, അതിൻ്റെ ഡിജിറ്റൽ അവകാശം ബോളിവുഡ് നിർമാതാക്കൾ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജുകുട്ടിയുടെ ഭാര്യ റാണിയായി മീനയും മക്കളായി എസ്തേർ അനിലും അൻസിബ ഹസ്സനുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ ആശ ശരത്ത്, സിദ്ധിഖ്, മുരളി ഗോപി മറ്റ് നിരവധി പേർ സിനിമയുടെ ഭാഗമാകും.

സതീഷ് കുറുപ്പാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായകാണ് എഡിറ്റർ, അനിൽ ജോൺസൺ ആണ് ദൃശ്യം സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. ഈ ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഒരു മാസം കൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനായിരുന്ന അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?