Mallika Sukumaran: “മലപ്പുറത്ത് ഹിന്ദുക്കളെ ജയിപ്പിക്കണം, അല്ലാത്തിടത്ത് തിരിച്ചും”: രാഷ്ട്രീയം പറഞ്ഞ് മല്ലിക സുകുമാരൻ; മോദിക്ക് പ്രശംസ

Actress Mallika Sukumaran Praises PM Modi, Calls Him the Driving Force Behind India's Growth: രാജ്യത്തിൻ്റെ തലവൻ എന്ന നിലയിൽ മോദിജിക്ക് കിട്ടുന്ന ബഹുമാനം എന്നത് താരതമ്യങ്ങൾക്കും അപ്പുറമാണ്. ഇന്ത്യ ഇത്രയും വളർച്ച കൈവരിക്കാൻ കാരണം അദ്ദേഹത്തിൻ്റെ ബുദ്ധിയാണെന്നത് എല്ലാവരും ഒരുപോലെ പറയും. അതിനെ ഇന്ത്യയിലുള്ളവർ മാത്രം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ഇവിടെ പലതും സംഭവിക്കുമായിരുന്നു എന്നും മല്ലികാ സുകുമാരൻ പറയുന്നു

Mallika Sukumaran: “മലപ്പുറത്ത് ഹിന്ദുക്കളെ ജയിപ്പിക്കണം, അല്ലാത്തിടത്ത് തിരിച്ചും”: രാഷ്ട്രീയം പറഞ്ഞ് മല്ലിക സുകുമാരൻ; മോദിക്ക് പ്രശംസ

Mallika Sukumaran

Published: 

13 Oct 2026 | 10:07 PM

വീണ്ടും രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ് നടി മല്ലിക സുകുമാരൻ. മലപ്പുറം ജില്ലയിൽ ഹിന്ദുക്കളെ സ്ഥാനാർത്ഥികളായി നിർത്തി ജയിപ്പിക്കണമെന്നും, അവിടുത്തെ സഹോദരങ്ങളെ മറ്റുള്ളവർക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ നിർത്തി അവർക്ക് വേണ്ടി പ്രവർത്തിക്കണം എന്നുമായിരുന്നു ഇത്തവണ മല്ലിക സുകുമാരൻ്റെ അഭിപ്രായ പ്രകടനം, മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാഷ്ട്രീയത്തിലെ മതപരമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടികൊണ്ടുള്ള മല്ലിക സുകുമാരൻ്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിൻ്റെ ഇപ്പോഴത്തെ വളർച്ചയിക്ക് കാരണം എന്നും അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറയുന്നുണ്ട്.

ഇത്രയും വർഷത്തിനിടെ നടന്ന ഒരു കാര്യം തിരുത്താൻ അവസരം കിട്ടിയാൽ എന്തായിരിക്കും ചെയ്യുക എന്ന ചോദ്യത്തിന് മറുപോടിയായാണ്. മലപ്പുറത്തെ കുറിച്ചുള്ള താരത്തിൻ്റെ പരാമർശം. “മലപ്പുറത്തൊക്കെ ഹിന്ദുക്കളെ നിർത്തണം, എന്നിട്ട് ജയിപ്പിക്കണം, അതേപോലെ അവിടുന്ന് വരുന്ന സഹോദരങ്ങളെ അതല്ലാത്ത സ്ഥലങ്ങളിൽ നിർത്തി ഈ പറയുന്ന ആളുകൾ അവർക്ക് വേണ്ടി പ്രവർത്തിക്കണം. ഒരു ഇലക്ഷനിൽ ഈ വിധത്തിൽ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ചാൽ കേരളത്തിലെ മൊത്തം പ്രശ്നവും അവിടെ അവസാനിക്കും.” എന്നായിരുന്നു മല്ലിക സുകുമാരൻ്റെ പ്രതികരണം.

Also Read: Mammootty: വേദനിക്കുന്ന കോടീശ്വരനാകാൻ മമ്മൂട്ടിക്കേ പറ്റൂ മോഹൻലാലിനാകില്ല; കാരണം വ്യക്തമാക്കി സംവിധായകൻ കമൽ

അധ്യാപകൻ്റെ കൈവെട്ടിയ സംഭവവും, ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പടെയുള്ള കാര്യങ്ങളും മല്ലിക സുകുമാരൻ പരാമർശിക്കുന്നുണ്ട്. അധ്യപകൻ്റെ കൈവെട്ടിയെറിയുന്നത് നമ്മൾ കണ്ടു, കാരണങ്ങൾ പലരും പലതും പറയുന്നുണ്ട്. കെ.കെ രമ എം.എൽ.എയുടെ ഭർത്താവിൻ്റെ കൊലപാതകം സൃഷ്ടിച്ച അവസ്ഥ. അവരുടെ കുഞ്ഞ് അന്ന് അച്ഛനെ നോക്കി നിൽക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ ഇല്ലാതാക്കുന്നതിനായി സിസ്റ്റമാറ്റിക്കായ ഒരു സംവിധാനം കൊണ്ടുരണം എന്നും മല്ലികാ സുകുമാരൻ പറയുന്നു.

ജാതിയും മതവും പറഞ്ഞ് മോശമായ അന്തരീഷം സൃഷ്ടിക്കാൻ പാടില്ലെന്നും അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബഹുമാനം തോന്നുന്നത് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ‘നിങ്ങൾ ഹിന്ദുക്കളയല്ലാതെ മറ്റൊരു മതക്കാരെയും മൈൻ്റ് ചെയ്യരുത് എന്ന് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മല്ലിക സുകുമാരൻ ചോദിക്കുന്നു. ആരെങ്കിലും എന്തെങ്കീലും പറയുന്നതൊക്കെ അദ്ദേഹത്തിൻ്റെ വർത്താമാനമാണ് എന്ന നിലയിൽ അവതരിപ്പിക്കുകയാണ്. രാജ്യത്തിൻ്റെ തലവൻ എന്ന നിലയിൽ മോദിജിക്ക് കിട്ടുന്ന ബഹുമാനം എന്നത് താരതമ്യങ്ങൾക്കും അപ്പുറമാണ്. ഇന്ത്യ ഇത്രയും വളർച്ച കൈവരിക്കാൻ കാരണം അദ്ദേഹത്തിൻ്റെ ബുദ്ധിയാണെന്നത് എല്ലാവരും ഒരുപോലെ പറയും. അതിനെ ഇന്ത്യയിലുള്ളവർ മാത്രം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ഇവിടെ പലതും സംഭവിക്കുമായിരുന്നു എന്നും മല്ലികാ സുകുമാരൻ പറയുന്നു.

English Summary

Actress Mallika Sukumaran suggested fielding Hindu candidates in Malappuram and minority candidates elsewhere to solve Kerala’s issues. She also praised PM Modi, crediting him for India’s growth and dismissing allegations of religious bias.

Loading...
Unable to load recommendations.
Follow Us
Related Stories
Pradhama Drishtiya Kuttakkar: ​തോക്ക് മുതൽ ടിപ്പർ ലോറി വരെ, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ ലോജിക് അത്ര പോരെന്ന് സോഷ്യൽ മീഡിയ
Mammootty: വേദനിക്കുന്ന കോടീശ്വരനാകാൻ മമ്മൂട്ടിക്കേ പറ്റൂ മോഹൻലാലിനാകില്ല; കാരണം വ്യക്തമാക്കി സംവിധായകൻ കമൽ
I’m Game OTT : 40 ദിവസം കഴിഞ്ഞു, വലതും നടക്കുവോ? ഐ ആം ഗെയിം ഒടിടി റിലീസ് എപ്പോൾ, എവിടെ?
“മമിതയും ഞാനും ദുബായിൽ പെട്ടുപോയിട്ടുണ്ട്; അന്ന് മമിത സ്റ്റാറുമല്ല ഒരു തേങ്ങയുമല്ല”; ഓർത്തെടുത്ത് വിനയ് ഫോർട്ട്
‘മമിതയെ അത്ര സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി’; സിനിമ കണ്ടപ്പോഴുള്ള മാനസികാവസ്ഥ തുറന്നുപറഞ്ഞ് ‘ആഷ്ലിയുടെ അമ്മ ബിജി’
Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ