​Geethu Mohandas Toxic: Say it teams ഒക്കെ എവിടാണോ എന്തോ, എല്ലാം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണല്ലോ..!​​ഗീതു മോഹൻദാസിന് പരിഹാസം

​Geethu Mohandas Toxic: കാറിനുള്ളിൽ വച്ച് നടക്കുന്ന ഒരു സെക്സ് രംഗത്തോടെയാണ് നായകനെ സിനിമയിൽ അവതരിപ്പിക്കുന്നത്..ആണിന് ഒരു ബോംബ് പൊട്ടിക്കാൻ വരെ...

​Geethu Mohandas Toxic: Say it teams ഒക്കെ എവിടാണോ എന്തോ, എല്ലാം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണല്ലോ..!​​ഗീതു മോഹൻദാസിന് പരിഹാസം

Toxic Teaser

Published: 

08 Jan 2026 | 02:24 PM

യഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. പൊതുവിൽ മലയാളികൾ തെന്നിന്ത്യൻ ചിത്രങ്ങളോട് വലിയ ആകാംഷ കാണിച്ചിരുന്നില്ലെങ്കിലും അടുത്തിടെയായി ട്രെൻഡ് എല്ലാം മാറിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് വേണ്ടി ആകാംക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത് അത്തരത്തിൽ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്കും. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. മലയാളത്തിന്റെ പ്രിയ നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. കാലങ്ങളായി ടോക്സിക്കും ഗീതു മോഹൻദാസും സോഷ്യലി ഇടങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയർ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇപ്പോൾ ചിത്രത്തിലെ നായകൻ യക്ഷി ഇൻട്രോ പുറത്തുവിട്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയ ഒന്നടങ്കം കീഴടക്കിയിരിക്കുകയാണ് ഇപ്പോൾ ഇൻട്രോ സീൻ ഒപ്പം മോഹൻദാസും സോഷ്യൽ മീഡിയയിൽ എയറിൽ ആയി കഴിഞ്ഞു.യഷിന്റെ ഇൻട്രോ സീൻ മുതൽ കളിയാക്കലുകൾ ആരംഭിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനത്തിനും സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനും വേണ്ടി മുറവിളി കൂട്ടുന്ന ഡബ്ല്യുസിസി ഇതെല്ലാം കാണുന്നുണ്ടോ എന്നാണ് പ്രധാനമായും വിമർശനം. സിനിമയിലെ സ്ത്രീ സുരക്ഷയ്ക്കും മുന്നേറ്റത്തിനും വേണ്ടി മുന്നിട്ടിറങ്ങിയ ഗീതു മോഹൻദാസിന്റെ ചിത്രത്തിന്റെ ഇൻട്രോ ഇത്തരത്തിൽ ആകുമെന്ന് കരുതിയില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

കാറിനുള്ളിൽ വച്ച് നടക്കുന്ന ഒരു സെക്സ് രംഗത്തോടെയാണ് നായകനെ സിനിമയിൽ അവതരിപ്പിക്കുന്നത്.. ഇതിന് തന്നെയാണ് ഏറ്റവും കൂടുതൽ ട്രോളുകളും എത്തുന്നത്. ആണിന് ഒരു ബോംബ് പൊട്ടിക്കാൻ വരെ പെണ്ണ് വേണം, ശരിക്കും ഇതല്ലേ സ്ത്രീ ശാക്തീകരണം എന്നാണ് പ്രധാനമായി ഉയരുന്ന സ്ത്രീ ശാക്തീകരണം. ഗീതു മോഹൻദാസിന്റെ ടോക്സിക് യാഷ് ഇൻട്രോ വീഡിയോ ഒന്ന് കാണണം.. എല്ലാം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോൾ ആണ്, യാഷിന്റ ബർത്ത് ഡേയ് ആയിട്ട് ഇങ്ങനെ ഒരു പണി വേണ്ടായിരുന്നു
ഇതെന്തോന്ന് ആണ് എടുത്തു വെച്ചേക്കുന്നേ പണ്ട് മമ്മൂക്ക കസബയിൽ എന്തോ ചെയ്തു എന്ന് പറഞ്ഞു ഈ ഗീതു എന്തൊക്കെ പറഞ്ഞത് ആണ് എന്നിട്ട് ആണ് ഇമ്മാതിരി ഒരു ഐറ്റം.എല്ലാം പോട്ടെ yash ന്റ് ലുക്ക്‌ എന്തുവ ഇത്,

ബിജിഎം മാത്രം ഇഷ്ടം ആയി ലാസ്റ്റ് വരുന്നത് രവി ബാസൂർ പൊളിച്ചു അടുക്കും, ഒരു കാര്യം അല്ലേലും ഞാൻ ഉറപ്പിച്ചത് ആണ് മാർച്ച്‌ 19നു ദുരന്തർ 2 fdfs കാണും, പിന്നെ സമയം പോലെ ഇതും, ‘Say it teams ഒക്കെ എവിടാണോ എന്തോ’, ‘സ്ത്രീത്വത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല സുഹൃത്തുക്കളെ’, ‘ഛേ വൃത്തികേട്..എന്നാലും എൻ്റെ ഗീതു ചേച്ചി…ഇതെന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നത്..ഇനി WCC യുടെ മുഖത്ത് എങ്ങനെ നോക്കും..ഗീതു ചേച്ചിക്ക് പകരം vanga ആണോ ഇനി സംവിധാനം ചെയ്തത് എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

 

Related Stories
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ