Kamal Haasan: കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ

Kamal Haasan Facebook Post: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് കമൽഹാസൻ ഫേസ്ബുക്കിൽ കുറിച്ചു...

Kamal Haasan: കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ

Pinarayi Vijayan, Kamal Haasan

Updated On: 

18 Mar 2026 | 07:22 AM

കേരളത്തിൽ എൽഡിഎഫ് സർക്കാറിന് തുടർഭരണത്തിന് ആശംസകളുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി എത്തിയത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് കമൽഹാസൻ ഫേസ്ബുക്കിൽ കുറിച്ചു.മറ്റു സംസ്ഥാനങ്ങൾ പോലെയല്ല, കേരളവുമായി തനിക്ക് ഒരു ആത്മബന്ധം ഉണ്ട്.

ALSO READ:എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ

ചിലർ അവരുടെ സാമൂഹികമായ മനോഭാവം കൊണ്ട് തന്നെ ഒരു പുറം നാട്ടുകാരനായി കണക്കാക്കിയാലും താൻ എപ്പോഴും കേരളത്തോട് കടപ്പെട്ടിരിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം സഖാവ് വിജയൻ വിജയിക്കട്ടെ കേരളവും വിജയിക്കട്ടെ എന്നാണ് കമൽഹാസൻ കുറിച്ചത്.

സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരി, കേരളം എന്ന സംസ്ഥാനം എനിക്ക് അന്യമല്ല. എന്റേയും സംസ്ഥാനം ആണെന്ന് എനിക്ക് തോന്നുന്നു. ചിലർ അവരുടെ പ്രത്യേക മനോഭാവത്തിൽ എനിക്ക് ഒരു പുറംനാട്ടുകാരന്റെ പദവി നൽകിയാലും, ഞാൻ വൈകാരികമായി കേരളത്തോട് ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ, ആ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കൾ (ഞാനും ഉൾപ്പെടെ) കഴിഞ്ഞ ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനം എടുക്കാം.സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും.
ഇത് എന്റെ അഭിപ്രായം.
-കമൽ ഹാസൻ

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?