Kottayam Nazeer: “സിനിമയിൽ ഞാൻ ചൂണ്ടിക്കാട്ടിയവരെല്ലാം എൻ്റെ തലയ്ക്ക് മുകളിൽ വളർന്നു”; കാരണം പറഞ്ഞ് കോട്ടയം നസീർ

From Theater Worker to Actor: Kottayam Nazeer Shares His Deep Passion for Cinema: കറുകച്ചാലിലെ രണ്ട് തീയറ്ററുകളാണ് ഉണ്ടായിരുന്നത്. ആ രണ്ട് തീയറ്ററുകളിലെ സിനിമകൾക്ക് വേണ്ടിയും അനൗൺസ്മെൻ്റ് നടത്തുകയും, തോരണം ഒട്ടിക്കുകയും, ടിക്കറ്റ് കീറുകയും പോസ്റ്റർ ഒട്ടിക്കുകയും സിനിമ ഓടിക്കുകയും അടക്കം സകല ജോലികളും ചെയ്തിട്ടുള്ളയാളാണ് താൻ. അത്ര ആഹ്രഹിച്ച ഒരാളോട് സിനിമ കനിയണം

Kottayam Nazeer: “സിനിമയിൽ ഞാൻ ചൂണ്ടിക്കാട്ടിയവരെല്ലാം എൻ്റെ തലയ്ക്ക് മുകളിൽ വളർന്നു”; കാരണം പറഞ്ഞ് കോട്ടയം നസീർ

കോട്ടയം നസീർ

Published: 

19 Oct 2026 | 08:24 PM

മലയാള സിനിമയിലെ ഇപ്പോഴത്തെ നിരവധി പ്രമുഖ താരങ്ങൾ സിനിമയിൽ എത്തുന്നതിൽ കോട്ടയം നസീർ എന്ന നടനും മിമിക്രി താരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്റ്റേജുകളിൽ കോട്ടയം നസീറിനൊപ്പം സ്റ്റേജുകളിൽ മിമിക്രിയും മറ്റു പരിപാടികളും അവതരിപ്പിച്ചിരുന്നവരിൽ പലരും ഇപ്പോൾ മലയാള സിനിമയിലെ വലിയ താരങ്ങളായി തന്നെ വളർന്നിട്ടുണ്ട്. സിനിമയിൽ താൻ ചൂണ്ടിക്കാട്ടിയ നടന്മാർ തന്നെക്കാൾ മുകളിൽ വളർന്നവരാണെന്നും എന്നാൽ അവരുടെ വളർച്ചക്ക് കാരണം താനാണെന്ന് പറയാനാകില്ല എന്നും തുറന്നുപറയുകയാണ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കോട്ടയം നസീർ.

ഒരുപാടുപേരെ സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു എന്ന രീതിയില്ല തൻ കാര്യങ്ങളെ കാണുന്നത് എന്നും അവർ സിനിമയിൽ എത്താൻ താൻ ഒരു കാരണക്കാരനായി എന്ന് മാത്രമെ പറയാനാകു എന്ന് കോട്ടയം നസീർ പറയുന്നു. അവരെ താൻ വളർത്തിക്കൊണ്ടുവന്നു എന്നൊന്നും പറയാനാകില്ല. ആ സമയത്ത് തനിക്ക് അവരുടെ പേര് പറയാൻ തോന്നി എന്നു മാത്രം. ബാക്കിയെല്ലാം അവരുടെ കഴിവും അധ്വാനവുമാണെന്നും കോട്ടയം നസീർ പറയുന്നു.

“സിനിമയിലേക്ക് ഞാൻ ചൂണ്ടിക്കാണിച്ച പലരും എൻ്റെ തലക്ക് മുകളിൽ വളർന്നവരാണ്. ആ യാത്രയിൽ എന്നെക്കാൾ മുകളിലാണ് അവർ ചെയ്ത കാര്യങ്ങൾ. ഒരാൾ പരിചയപ്പെടുത്തി എന്ന് കരുതി അതങ്ങനെ വെറുതെ സംഭവിക്കില്ല. അവർക്കതിനുള്ള കഴിവുണ്ട് എന്നുള്ളതാണ് മനസ്സിലേക്കേണ്ടത്. ഒരുപക്ഷേ എന്നേക്കാൾ കൂടുതൽ അവർ സിനിമക്ക് വേണ്ടി അധ്വാനിക്കുന്നുണ്ടാകാം” അദ്ദേഹം പറഞ്ഞു.

Also Read: Premalu 2: ഒരു വർഷം പുറകെ നടന്നു! പ്രേമലു 2 തന്നെ മാനസികമായി വല്ലാതെ ബാധിച്ചു; ഗിരീഷ് എഡി

സിനിമയിൽ നിലനിൽക്കുന്നതിനെ കുറിച്ച് മമ്മൂക്ക പറഞ്ഞിട്ടുള്ള കാര്യങ്ങൾ തൻ്റെ സിനിമാ ജീവിതവുമായി ബന്ധമുള്ളതുപോലെ തോന്നിയിട്ടുണ്ട് എന്നും കോട്ടയം നസീർ പറയുന്നു. ‘ബോൺ ആക്ടറല്ല, ആഗ്രഹം കൊണ്ട് നടനായ ആളാണ് ഞാൻ’ എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. താനും അങ്ങനെ ഒരാളാണ്. തനിക്ക് ജന്മനാ കിട്ടിയിരിക്കുന്നത് ചിത്രം വരയ്ക്കാനുള്ള കഴിവാണ്. ആഗ്രഹം കാരണമാണ് സിനിമയിൽ എത്തിയത്. ചെയ്ത് ചെയ്ത് മനസ്സിലാക്കി കൊണ്ടുവന്ന മാറ്റങ്ങളാണ് ‘റോഷാക്ക്’ മുതൽ പ്രേക്ഷകർ കണ്ട് തുടങ്ങിയത്.

‘ഞാൻ സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ സിനിമക്ക് തീപിടിക്കുമായീരുന്നു’ എന്നും മമ്മൂക്ക ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഈ പറയുന്നതുപോലെയായിരുന്നു തൻ്റെ അവസ്ഥയും. കറുകച്ചാലിലെ രണ്ട് തീയറ്ററുകളാണ് ഉണ്ടായിരുന്നത്. ആ രണ്ട് തീയറ്ററുകളിലെ സിനിമകൾക്ക് വേണ്ടിയും അനൗൺസ്മെൻ്റ് നടത്തുകയും, തോരണം ഒട്ടിക്കുകയും, ടിക്കറ്റ് കീറുകയും പോസ്റ്റർ ഒട്ടിക്കുകയും സിനിമ ഓടിക്കുകയും അടക്കം സകല ജോലികളും ചെയ്തിട്ടുള്ളയാളാണ് താൻ. അത്ര ആഹ്രഹിച്ച ഒരാളോട് സിനിമ കനിയണം എന്നും കോട്ടയം നസീർ പറയുന്നു.

English Summary

Actor Kottayam Nazeer candidly shares that many stars he recommended have surpassed his success. He attributes their growth to sheer hard work and recalls his own intense passion for cinema.

Loading...
Unable to load recommendations.
Follow Us
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്