Krishna Kumar: അഹാനയുടെ കല്യാണക്ഷണമോ? പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാറും കുടുംബവും

Krishna Kumar and Family Meet PM Narendra Modi: ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന പ്രധാനമന്ത്രിയെയും ചിത്രത്തിൽ കാണാം. സിന്ധുകൃഷ്ണകുമാർ, അഹാന, അശ്വിൻ, ​ദിയ, ഇഷാനി, ഹൻസിക, ഓമി എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയെ കണ്ടത്. അഹാനയുടെ വിവാഹം ക്ഷണിക്കാനാണോ എന്നതാണ് കമന്റുകളിലെ പ്രധാനചോദ്യം.

Krishna Kumar: അഹാനയുടെ കല്യാണക്ഷണമോ? പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാറും കുടുംബവും

Krishna Kumar's Family Meet PM Modi

Updated On: 

21 Mar 2026 | 02:21 PM

നടൻ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡൽഹിയിലെ 7 ലോക് കല്യാൺ മാർ​ഗിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദൈവീകം ഈ ബന്ധം….എന്ന അടിക്കുറിപ്പോടെ പങ്ക് വച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അഹാന കൃഷ്ണയുടെ വിവാഹക്ഷണമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ജയ്‌ഹിന്ദ്‌, എന്നാണ് ചിത്രം പങ്ക് വച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്.

ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന പ്രധാനമന്ത്രിയെയും ചിത്രത്തിൽ കാണാം. സിന്ധുകൃഷ്ണകുമാർ, അഹാന, അശ്വിൻ, ​ദിയ, ഇഷാനി, ഹൻസിക, ഓമി എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയെ കണ്ടത്. അഹാനയുടെ വിവാഹം ക്ഷണിക്കാനാണോ എന്നതാണ് കമന്റുകളിലെ പ്രധാനചോദ്യം. എന്നാൽ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഔദ്യോ​ഗിക വിശദീകരണം നൽകിയിട്ടില്ല.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?