Krishna Kumar: തളത്തിൽ ദിനേശനല്ലാ.. ചെറിയ ട്വിസ്റ്റ് ഉണ്ട്! 32 വർഷങ്ങൾക്കു മുന്നേ എടുത്ത ചിത്രത്തിലെ രസകരമായ കഥയുമായി കൃഷ്ണകുമാർ

Actor Krishna Kumar:32 വർഷങ്ങൾക്ക് മുമ്പ് തന്റെ ഭാര്യ സിന്ധുവുമായി എടുത്ത ഒരു ചിത്രത്തിന്റെ പിന്നിലുള്ള രസകരമായ കഥയാണ് അദ്ദേഹം പറയുന്നത്.1994ൽ കല്യാണം കഴിഞ്ഞ വർഷത്തിൽ എസ്ബിടിയിൽ ഒരു ജോയിന്റ് തുടങ്ങാൻ വേണ്ടി എടുത്ത ഫോട്ടോ ആണ് അദ്ദേഹം പങ്കുവെച്ചത്. തന്റെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് തങ്ങൾക്ക് ഇത് വളരെ ഇഷ്ടമാണെന്ന് പറയാറുണ്ട്. എന്നാൽ എന്നെയും സിന്ധുവിനെയും സംബന്ധിച്ച് ഈ ഫോട്ടോയ്ക്ക് പിന്നിൽ ഒരു ചെറിയ വിഷയവും നടന്നിരുന്നു എന്നാണ് കൃഷ്ണകുമാർ പറയുന്നത്.

Krishna Kumar: തളത്തിൽ ദിനേശനല്ലാ.. ചെറിയ ട്വിസ്റ്റ് ഉണ്ട്! 32 വർഷങ്ങൾക്കു മുന്നേ എടുത്ത ചിത്രത്തിലെ രസകരമായ കഥയുമായി കൃഷ്ണകുമാർ

Krishna Kumar

Published: 

19 Mar 2026 | 11:26 AM

മലയാളികൾക്ക് പ്രിയങ്കരനായ നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണകുമാർ. അദ്ദേഹം മാത്രമല്ല കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികളെ സംബന്ധിച്ച് സുപരിചിതരാണ്. ഇവരുടെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാനും ആദ്യകാല ജീവിതം അറിയുവാനും എല്ലാവർക്കും വളരെ താല്പര്യമാണ്. അതിനു പ്രധാന കാരണം ഈ കുടുംബത്തിൽ നാല് പെൺകുട്ടികളാണ് എന്നുള്ളതാണ്. പെൺകുട്ടികളെ ഇന്നും ഭാരമായി കണക്കാക്കുന്ന ഈ സമൂഹത്തിൽ തന്റെ നാല് പെൺകുട്ടികൾ തനിക്ക് അഭിമാനമാണ് എന്ന് പറയുന്ന കൃഷ്ണകുമാർ എല്ലാവർക്കും ഒരു മാതൃകയാണ്. 32 വർഷങ്ങൾക്ക് മുമ്പ് തന്റെ ഭാര്യ സിന്ധുവുമായി എടുത്ത ഒരു ചിത്രത്തിന്റെ പിന്നിലുള്ള രസകരമായ കഥയാണ് അദ്ദേഹം പറയുന്നത്.

1994ൽ കല്യാണം കഴിഞ്ഞ വർഷത്തിൽ എസ്ബിടിയിൽ ഒരു ജോയിന്റ് തുടങ്ങാൻ വേണ്ടി എടുത്ത ഫോട്ടോ ആണ് അദ്ദേഹം പങ്കുവെച്ചത്. തന്റെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് തങ്ങൾക്ക് ഇത് വളരെ ഇഷ്ടമാണെന്ന് പറയാറുണ്ട്. എന്നാൽ എന്നെയും സിന്ധുവിനെയും സംബന്ധിച്ച് ഈ ഫോട്ടോയ്ക്ക് പിന്നിൽ ഒരു ചെറിയ വിഷയവും നടന്നിരുന്നു എന്നാണ് കൃഷ്ണകുമാർ പറയുന്നത്.

ALSO READ:അമൃതയുടെ ഭാവിവരൻ ഈ നടനായിരുന്നോ? വൈറലായി വിഡിയോ

പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയിൽ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷൻ ഉള്ള ഒരു ബെഞ്ച്. അതിൽ തങ്ങൾ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുൻപ് ഫോട്ടോഗ്രാഫർ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജർ പോലത്തെ ഒരു ബുക്ക്‌ കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ എന്നു പറഞ്ഞു. എണീറ്റപ്പോൾ ബെഞ്ചിൽ അത് വെച്ചു, എന്നിട്ട് അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു. സിന്ധു അതെന്തിനാണെന്നും ചോദിച്ചപ്പോൾ അയാൾ ഉയരം അഡ്ജസ്റ്റ് ചെയ്യാനാണെന്നു പറഞ്ഞു.

എന്നാലേ മാച്ച് ആകൂ..ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു.കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോട്ടോ വാങ്ങാൻ പോയി. നോക്കിയപ്പോൾ സിന്ധുവിന് എന്നെക്കാൾ ഉയരം..അപ്പോഴും തങ്ങൾ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാൽ സിന്ധു വളരെ ഹാപ്പി. താനും ഫോട്ടോഗ്രഫറും ഹാപ്പി എന്നാണ് അദ്ദേഹം പറയുന്നത്. ഇന്നും വാട്സാപ്പിൽ ഒരു സുഹൃത്ത്‌ ഈ ഫോട്ടോ ഷെയർ ചെയ്തു..കണ്ടപ്പോൾ ഒരു സുഖം തോന്നി.. പഴയതാണ്. കളർ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയർ ചെയ്യുന്നു എന്നും കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി