Anu Sithara: ‘ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് പോയി’

Actress Anu Sithara’s Grandmother Passes Away: തന്റെ ഉമ്മയുടെ വിയോഗവാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ഇനിയില്ലെന്നും ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയെന്നും അനു സിത്താര പറഞ്ഞു. മനസ് തകർന്നുകൊണ്ടുള്ള കുറിപ്പാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്.

Anu Sithara: ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് പോയി

Anu Sithara

Updated On: 

10 May 2026 | 10:12 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുസിത്താര. ഒട്ടനവധി സിനിമകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ഉമ്മയുടെ വിയോഗവാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ഇനിയില്ലെന്നും ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയെന്നും അനു സിത്താര പറഞ്ഞു.

പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം… ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം. തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം. എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം തുടങ്ങി മനസ് തകർന്നുകൊണ്ടുള്ള കുറിപ്പാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്.

അനു സിത്താരയുടെ വാക്കുകൾ

‘എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല. കുട്ടിക്കാലം മുതൽ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്. എന്റെ അടുത്തുതന്നെ ഇരുന്ന് ‘മോളേ’ എന്ന് വിളിക്കുന്നത് പോലെ…
എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാൻ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയി.

ALSO READ: അവരുടെ അച്ഛൻ ഒരു ക്രിമിനലാണെന്ന തോന്നൽ ഉണ്ടായാലോ? ജോർജ് കുട്ടി കുറ്റം സമ്മതിക്കുന്നു? ദൃശ്യം ട്രെയിലർ

ഇടയ്ക്ക് ഉമ്മ സുധീർ ആപ്പയുടെ അടുത്തും സുൽഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോൾ, “പോകല്ലേ ഉമ്മ” എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാൻ തോന്നുകയാണ്… “ഉമ്മ പോകല്ലേ” എന്ന് പറഞ്ഞ്…
അമ്പലങ്ങളിൽ ഉത്സവ സമയത്ത് ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാൻ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്.

ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാൾ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല.
ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം… ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം. തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം… എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം. ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം’ എന്നും അനു സിത്താര കുറിച്ചു.

English Summary:

Malayalam actress Anu Sithara shared the heartbreaking news of her grandmother’s passing through an emotional social media note. Remembering her grandmother, whom she lovingly called Umma,  Anu said she was one of the most special people in her life from childhood. She recalled the stories, songs, love, and beautiful memories her grandmother gave the family without complaints or expectations

Follow Us
Related Stories
Actress Lakshmi Priya: ഉഷാ ഹസീനേ 23 വർഷമായി ഞാൻ ഒരേ ഭർത്താവിന്റെ ഭാര്യയാണ് നീയോ? വർഗീയവാദിയെന്ന വിളിക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ
AMMA Controversy: ”ആത്മവിമർശനത്തിന് തയ്യാറാവണം, നല്ല മനുഷ്യരാകണം”; ‘അമ്മ’യുടെ രൂപീകരണ ലക്ഷ്യം ഓർമ്മിപ്പിച്ച് നടൻ വി.കെ ശ്രീരാമൻ
AMMA General Body: “ലാലേട്ടൻ ഒറ്റ കാര്യം മാത്രമേ പറഞ്ഞൊള്ളു”; ‘അമ്മ’ ജനറൽബോഡിയിൽ നടന്ന സംഭവങ്ങൾ വിവരിച്ച് ബീന ആൻ്റണി
Actress Krishna Prabha: ഗണേഷേട്ടൻ ഒക്കെ വന്നില്ലേ ഇനി “അമ്മ”യിൽ എല്ലാം ശരിയാകും! അൻസിബയ്ക്ക് നീതി കിട്ടി എന്നും കൃഷ്ണപ്രഭ
MG Sreekumar : ശോകമാണ്… എനിക്ക് ഈ പാട്ട് വേണ്ടെന്ന് പറഞ്ഞു, ഒടുവില്‍ അതേ ഗാനത്തിന്‌ സംസ്ഥാന അവാര്‍ഡ്! കരീടത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍
Actor Mammootty: മലയാളത്തിന് അഭിമാനം; നടൻ മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'