Manju Pathrose: ചിലര്‍ പൊങ്കാല ഇടുന്നത് ഭക്തികൊണ്ടല്ല, ഞാനിവിടെ ഉണ്ടെന്ന് കാണിക്കാനാണ്: മഞ്ജു പത്രോസ്

Not Devotion But Publicity Manju Pathrose On Celebrities At Attukal Pongala: സിനിമകളില്‍ സജീവമായ താരം സമൂഹമാധ്യമങ്ങള്‍ വഴി ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൗഹൃദം, ദാമ്പത്യം തുടങ്ങി മഞ്ജുവിനെ സംബന്ധിച്ച ഒട്ടുമിക്ക എല്ലാ കാര്യങ്ങളും ആരാധകര്‍ക്ക് മനഃപാഠം. ഇപ്പോഴിതാ അടുത്തിടെ വലിയ വിമര്‍ശനങ്ങള്‍ക്ക്...

Manju Pathrose: ചിലര്‍ പൊങ്കാല ഇടുന്നത് ഭക്തികൊണ്ടല്ല, ഞാനിവിടെ ഉണ്ടെന്ന് കാണിക്കാനാണ്: മഞ്ജു പത്രോസ്

മഞ്ജു പത്രോസ്

Published: 

22 Mar 2026 | 08:05 PM

ഓരോ റിയാലിറ്റി ഷോകളും മലയാള സിനിമയ്ക്ക് ഓരോ പ്രതിഭകളെ വീതം സമ്മാനിക്കാറുണ്ട്, അത്തരത്തില്‍ വെറുതെ അല്ല ഭാര്യയും ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്തു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഷോ കഴിഞ്ഞതിന് പിന്നാലെ മഞ്ജു പത്രോസിനെ തേടിയെത്തിയത് കൈനിറയെ അവസരങ്ങളാണ്.

സിനിമകളില്‍ സജീവമായ താരം സമൂഹമാധ്യമങ്ങള്‍ വഴി ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൗഹൃദം, ദാമ്പത്യം തുടങ്ങി മഞ്ജുവിനെ സംബന്ധിച്ച ഒട്ടുമിക്ക എല്ലാ കാര്യങ്ങളും ആരാധകര്‍ക്ക് മനഃപാഠം. ഇപ്പോഴിതാ അടുത്തിടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായ ആറ്റുകാല്‍ പൊങ്കാല വിഷയത്തില്‍ പ്രതികരിക്കുകയാണ് താരം. സിനിമാ താരങ്ങളെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന വാര്‍ത്താ കവറിങ്ങുകളെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

“കണ്ണകി എന്ന സ്ത്രീ അവരുടെ ഭര്‍ത്താവിന്മേല്‍ മോഷണക്കുറ്റം ആരോപിച്ചതിന്റെ ദേഷ്യത്തില്‍ ഒരു രാജ്യം മൊത്തം അഗ്നിക്കിരയാക്കി, അവിടെ നിന്ന് ചോറ്റാനിക്കരയില്‍ വന്നതാണ്, അതാണ് ചോറ്റാനിക്കര ദേവിയുടെ കഥ. നാടിനെ മുഴുവന്‍ ചുട്ടരിക്കാന്‍ പ്രാപ്തിയുള്ള ഒരു സ്ത്രീക്ക് വേണ്ടി പൊങ്കാലയിടാന്‍ പോകുകയാണ് നമ്മള്‍. അല്‍പം സാമാന്യ ബോധം കാണിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുളിമൂട് ജങ്ഷനിലായിരുന്നു ഞാന്‍ പൊങ്കാലയിടാന്‍ പോയത്, ആദ്യമൊന്നും ആരുമുണ്ടായിരുന്നില്ല, പക്ഷെ കുറേ കഴിഞ്ഞ് അടുപ്പ് കത്തിക്കാറായപ്പോള്‍ മീഡിയ വന്നുതുടങ്ങി. ഇവര്‍ കാരണം പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല, അതിന് പറ്റണ്ടേ, നമ്മളെന്തിനാ പോയിരിക്കുന്നത്. ആദ്യ തവണ ശാസ്താംകോട്ടയിലായിരുന്നു പൊങ്കാലയിട്ടത്, അന്ന് നന്നായി പ്രാര്‍ത്ഥിക്കാന്‍ പറ്റിയിരുന്നു, കാരണം ആരുമുണ്ടായിരുന്നില്ല. ഇതുപോലെ എല്ലാം നല്ലതുപോലെ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ പോകുന്നത്. പ്രാര്‍ത്ഥിക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, എങ്ങനെയെങ്കിലും ഇതൊന്ന് കഴിഞ്ഞാല്‍ മതിയെന്ന് തോന്നിപ്പോയി.

Also Read: Renu Sudhi: എനിക്കിഷ്ടമുള്ള ബ്രാൻഡ് ഇതാണ്! ഡ്രിങ്കുകളിലെ തന്റെ താൽപര്യം തുറന്നു പറഞ്ഞ് രേണു സുധി

പുക കൊണ്ട് നമ്മുടെ ഡ്രസ് എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും അപ്പോള്‍ മനസിലാകില്ല, ഈ സമയത്താണ് മീഡിയക്കാര്‍ നിന്ന് ഷൂട്ട് ചെയ്യുന്നത്. എന്തൊക്കെ പറഞ്ഞാലും അവര്‍ പോകില്ല, വെറുതെ നിന്ന് ഷൂട്ട് ചെയ്യും. അതുകൊണ്ട് ഇപ്രാവശ്യം ഒരാളും ഇല്ലാത്ത സ്ഥലം നോക്കി പോയി. പൊങ്കാലയിട്ട് ചോറൊക്കെ വേവാറായപ്പോള്‍ എനിക്കൊരു കോള്‍ വന്നു. ഒരു മീഡിയയുടെ പേര് പറഞ്ഞു, അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിക്കാനാണ് വിളിച്ചത്, ഞാന്‍ വരേണ്ടെന്ന് പറഞ്ഞു. പക്ഷെ അവര് വന്നു, എന്നാല്‍ ഒന്നും ചോദിക്കുകയൊന്നും ചെയ്തില്ല, വീഡിയോ എടുത്ത് അവരങ്ങ് പോയി.

വിശ്വാസങ്ങള്‍ക്ക് അപ്പുറത്തേക്ക് ഞങ്ങളിവിടെ ഉണ്ടെന്ന് കാണിക്കാനാണ് പലരും പൊങ്കാലയിടുന്നത്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട് മെയിന്‍ ആര്‍ട്ടിസ്റ്റുകള്‍ വിളിച്ചിട്ടാണ് പൊങ്കാല കവര്‍ ചെയ്യാന്‍ പോകുന്നതെന്ന്. വിശ്വാസത്തിന് അപ്പുറത്തേക്ക് പൊങ്കാല ഒരു ഫാഷനായി മാറിയിട്ടുണ്ട്. കുഞ്ഞുകുട്ടികളുമായി പൊങ്കാലയുടെ തലേദിവസം തന്നെ എത്തുന്ന എത്രയോ ആളുകളുണ്ട്, അവര്‍ക്ക് മീഡിയ പബ്ലിസിറ്റി ഒന്നും വേണ്ട, ഭക്തി മാത്രമാണ് അവര്‍ പൊങ്കാലയിടുന്നതിന് കാരണം. എന്നാല്‍ ഈ മീഡിയയുടെ ഒഴുക്ക് അവരെ ബുദ്ധിമുട്ടിലാക്കുന്നു,” ഐസ് ബ്രേക്കണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി