ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ… മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്

Mithun Manuel Thomas On Bethlehem Kudumba Unit: മലയാളികളുടെ ഇഷ്ട സംവിധായകരിൽ ഒരാളാണ് മിഥുൻ മാനുവൽ തോമസ്. ഒരുപോലെ തന്നെ കോമഡി ചിത്രങ്ങളും ഫീൽ ഗുഡ് സിനിമകളും ത്രില്ലർ പടങ്ങളും ഒരുക്കി മലയാളികളെ വളരെയധികം രസിപ്പിച്ചിട്ടുണ്ട് മിഥുൻ. ഇപ്പോൾ നിർമ്മാണ രംഗത്ത് കൂടി സജീവമാവുകയാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം കൂടി നിർമ്മാണ പങ്കാളിയായ പുതിയ ചിത്രം ടൈറ്റൻസ് ഒക്ടോബർ 22ന് തീയറ്ററുകളിൽ എത്തി...

ബെത്ലഹ്ലേം കുടുംബ യൂണിറ്റിന്റെ കളക്ഷൻ കണ്ടില്ലേ... മലയാളം ബോക്സ് ഓഫീസ് ശരിക്കും വളർന്നെന്ന് മിഥുൻ മാനുവൽ തോമസ്

Mithun Manuel Thomas

Published: 

22 Oct 2026 | 10:03 PM

മലയാളികളുടെ ഇഷ്ട സംവിധായകരിൽ ഒരാളാണ് മിഥുൻ മാനുവൽ തോമസ്. ഒരുപോലെ തന്നെ കോമഡി ചിത്രങ്ങളും ഫീൽ ഗുഡ് സിനിമകളും ത്രില്ലർ പടങ്ങളും ഒരുക്കി മലയാളികളെ വളരെയധികം രസിപ്പിച്ചിട്ടുണ്ട് മിഥുൻ. ഇപ്പോൾ നിർമ്മാണ രംഗത്ത് കൂടി സജീവമാവുകയാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം കൂടി നിർമ്മാണ പങ്കാളിയായ പുതിയ ചിത്രം ടൈറ്റൻസ് ഒക്ടോബർ 22ന് തീയറ്ററുകളിൽ എത്തി. ജയസൂര്യയും വിനായകനും ആണ് സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യൻ ആണ്. കോമഡി ഫാന്റസി വിഭാഗത്തിലാണ് സിനിമ വരുന്നത്.

ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളം ബോക്സ് ഓഫീസിന്റെ വളർച്ചയെക്കുറിച്ചും ഈ അടുത്തിടയ്ക്ക് ഏറ്റവും അധികം കളക്ഷൻ നേടി വൻ വിജയമായി തീർന്ന ബേത്ലഹേം കുടുംബയൂണിറ്റ് ചിത്രത്തെക്കുറിച്ചും സംസാരിച്ചത്. മലയാളം ബോക്സ് ഓഫീസ് ഏകദേശം തെലുങ്കിനോളം വളർന്നുവെന്നും. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബെതലഹേം കുടുംബയൂണിറ്റിന്റെ ബോക്സ് ഓഫീസ് സക്സസ് എന്നും മിഥുൻ പറഞ്ഞു.

Also Read: ഒരു ടൈം ലൂപ്പ് ചിത്രം, പിന്നെ കാർത്തിക് സുബ്ബരാജ് പടം; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

കേരളത്തിലെ തീയേറ്ററുകൾ വലിയതോതിൽ മാറിയിട്ടുണ്ട്. മികച്ച നിലവാരമുള്ള തിയേറ്ററുകളുടെ എണ്ണം കൂടി വരികയാണ്. ഇന്ന് തീയറ്റർ എക്സ്പീരിയൻസ് എന്നുള്ളതിന് വലിയ പ്രാധാന്യമാണുള്ളത്. മികച്ച അനുഭവം സമ്മാനിക്കുന്ന ഒരു തിയേറ്റർ ഒരു ഓപ്ഷനായി ഉണ്ടെങ്കിൽ തീർച്ചയായും കൂടുതൽ പേർ അങ്ങോട്ടേക്കേ പോകൂ. ദൈവം സഹായിച്ച് തന്റെ തലമുറയിൽ ഉള്ളവരെ സംബന്ധിച്ചിടത്തോളം തിയേറ്ററുകളിൽ സിനിമകൾ കരിഞ്ഞുപോകുന്ന (തകർന്നു പോകുന്ന എന്ന അർഥത്തിൽ) അവസ്ഥയില്ല. അത് നല്ലൊരു മാറ്റമാണ്.

നിലവിൽ നിർമ്മാതാവ് എന്ന നിലയിൽ ചെറിയ സിനിമകൾ എന്നാൽ മാക്സിമം തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ കഴിയുന്ന സിനിമകൾ ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരുപക്ഷേ ഒരു മാസ് സ്റ്റാറുമായി അസോസിയേറ്റ് ചെയ്യാൻ പറ്റിയാൽ ഒരുപക്ഷേ തീർച്ചയായും ഒരു ബിഗ് ബജറ്റ് മാസ് കൊമേഴ്സ്യൽ സിനിമ ചെയ്തെന്നു വരും എന്നും അവതാരകന്റെ ചോദ്യത്തിന് മറുപടിയായി മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

English Summary

In an interview with The Cue Studio, Midhun Manuel Thomas spoke about the growth of the Malayalam box office and the film Bethlehem Kudumbayunit a massive success that recently garnered the highest box office collections.

Loading...
Unable to load recommendations.
Follow Us
Related Stories
അനുവാദമില്ലാതെ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; ബാലു വർ​ഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്
Manju Pilla: ഇതാണ് പറഞ്ഞത്! ആ കുഞ്ഞുങ്ങളുടെ ഫാമിലിക്ക് വേണ്ടിയാണ് ഞാൻ ഇത് വിശദീകരിക്കുന്നത്; വിവാദങ്ങളിൽ മഞ്ജുപിള്ള
‘ഇത് സിനിമയിൽ എത്തുന്നതിന് മുൻപ് തുടങ്ങിയ ആത്മബന്ധം’; ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് വിനായകൻ
ഹെലികോപ്റ്ററിലും വിമാനത്തിലും കറങ്ങിയതല്ലാതെ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് ചെയ്തു? പരിഹാസവുമായി ശാന്തിവിള ദിനേശ്
Malayalam New OTT Releases : ഒരു ടൈം ലൂപ്പ് ചിത്രം, പിന്നെ കാർത്തിക് സുബ്ബരാജ് പടം; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ
Santhivila Dinesh: മോഹൻലാലിന് ആത്മാഭിമാനം ഉണ്ടെങ്കിൽ മേജർ രവിയെ ഗേറ്റിനകത്ത് പോലും കയറ്റരുത്; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം