Mohanlal: എഐ വ്യാജ വീഡിയോ, എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് അപേക്ഷ നൽകണം; മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി

Mohanlal Fake AI Video Case: നടൻ്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. നടൻ്റെ കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നാണ് മെറ്റയുടെ അഭിഭാഷകൻ്റെ വാദം.

Mohanlal: എഐ വ്യാജ വീഡിയോ, എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് അപേക്ഷ നൽകണം; മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി

Mohanlal

Updated On: 

24 Mar 2026 | 05:35 PM

ന്യൂഡൽഹി: എഐ ഉപയോഗിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന നടൻ മോഹൻലാലിൻ്റെ ഹർജിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടാണ് നടൻ ഹർജി സമർപ്പിച്ചത്. കേസിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. നടൻ്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.

ലിങ്കുകൾ ക്രോഡീകരിച്ച് നൽകാൻ ആവശ്യപ്പെട്ടപ്പോൾ, ഒരോ ദിവസും നിരവധി ലിങ്കുകളാണ് ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെടുന്നതെന്ന് മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പുതിയ അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നടൻ്റെ കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നാണ് മെറ്റയുടെ അഭിഭാഷകൻ്റെ വാദം. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും കേസിലെ മറ്റ് കക്ഷികളും ഡൽഹിക്ക് പുറത്താണെന്നും മെറ്റ കോടതിയെ അറിയിച്ചു.

ALSO READ: ലാലേട്ടന്റെ ചിത്രവും ശബ്ദവും ഇനി എളുപ്പത്തിൽ കിട്ടില്ല! ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

തൻ്റെ ശബ്ദമടക്കം ക്ലോൺ ചെയ്ത് മറ്റ് പലരും ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡലി‍ഹി ഹൈക്കോടതിയിൽ മോഹൻലാൽ ഹർജി നൽകിയത്. എഐ അടക്കം ഉപയോ​ഗിച്ച് തൻ്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും മോ​ഹൻലാൽ ഹർജിയിൽ പറയുന്നു. തൻ്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നു എന്നാണ് പ്രധാനമായും നടൻ ഹർജിയിൽ പറയുന്നത്.

ഇത്തരത്തിൽ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ നാളെ ആര് ഉത്തരവാദിയാകുമെന്നും, താൻ ഉത്തരവാദിയാകില്ലേ എന്നുമാണ് മോഹൻലാൽ ചോദിക്കുന്നത്. ബോഡി ഷെയിമിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എഐ ഉപയോ​ഗിച്ച് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകൾ ഉണ്ടെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇവയുടെ വിശദമായ വിവരപട്ടിക കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

Follow Us
Related Stories
Masthishka Maranam OTT : മസ്തിഷ്ക മരണം ഒടിടിയിലേക്ക്; കൃഷാന്ദ് ചിത്രം ഇത്തവണ സോണി ലിവിലേക്കല്ല
Aadu 3 : ഷാജി പാപ്പനും പിള്ളേരും ബോക്‌സ് ഓഫീസിൽ ആറാടുകയാണ്, ആട് 3 ഇതുവരെ വാരിക്കൂട്ടിയത് എത്ര കോടിയെന്നോ?
Harisree Ashokan: ‘എൻ്റെ കൈയ്യിലുണ്ടെങ്കിൽ കൊടുക്കും, പലരും എന്നെ പറ്റിച്ചിട്ടുണ്ട്, ഇപ്പോൾ അന്വേഷിച്ചിട്ട് മാത്രം…’; ഹരിശ്രീ അശോകൻ
Pallichattambi Release: മാസ് ലുക്കിൽ ടൊവിനോ, ആകാംക്ഷ നിറച്ച് പള്ളിച്ചട്ടമ്പി ടീസർ എത്തി, റിലീസ് ഏപ്രിൽ 10-ന്
Akhil Marar: ആരെയും പറ്റിച്ചോ നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയതല്ല ഇതൊന്നും! വികാരഭരിതമായ കുറിപ്പുമായി അഖിൽ മാരാർ
Actor Dileep: നൊന്ത് പ്രസവിച്ച നിന്റെ അമ്മ എന്ത്യേ..? മറ്റേയാളും മിസ്സിംഗ് ആണല്ലോ ; മീനാക്ഷിയുടെ പിറന്നാൾ ദിന ചിത്രങ്ങൾക്ക് വിമർശനം
മാങ്കുളത്ത് അയാൾ വീണില്ല, കുട്ടികൾ രക്ഷകരായി
മരണത്തെ കണ്ട ജവാൻ, ജീവൻ നൽകി പോലീസുകാരൻ
സിപിഎമ്മിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍
പെന്‍ഷന്‍ കൊടുക്കുന്നത് വോട്ടിന് വേണ്ടിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ. രാജന്‍