Parvathy Thiruvoth :യൂണിഫോം ഇട്ടപ്പോൾ അസ്വസ്ഥത, പോലീസ് ആവുക എളുപ്പമായിരുന്നില്ല, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെ കുറിച്ച് പാർവതി
Parvathy Thiruvothu on Pradhama Drishtya Kuttakkar Movie : സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയിൽ പാർവതി തിരുവോത്ത് ആണ് നായിക. ഒരു വനിതാ പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് പാർവതി സിനിമയിലെത്തുന്നത്.

Parvathy Thiruvoth On Pradhama Drishtya Kuttakkar Movie
സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയിൽ പാർവതി തിരുവോത്ത് ആണ് നായിക. ഒരു വനിതാ പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് പാർവതി സിനിമയിലെത്തുന്നത്. കഴിഞ്ഞദിവസം മാതൃഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിൽ പാർവതി തന്റെ റോളിനെ കുറിച്ചും സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും മനസ്സ് തുറന്നിരുന്നു. പാർവതി ആദ്യമായി പോലീസ് വേഷം കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.
ആദ്യമായി പോലീസ് യൂണിഫോം ഷൂട്ടിങ്ങിനു വേണ്ടി ഇടുന്ന സമയത്ത് വളരെയധികം അസ്വസ്ഥതയാണ് തനിക്കുണ്ടായത് എന്ന് പാർവതി അഭിമുഖത്തിൽ പറയുന്നുണ്ട്. യൂണിഫോം ഇടുമ്പോൾ പ്രത്യേക ഒരു ഫീലിംഗ് ആണ്. സാധാരണഗതിയിൽ ഒരു പ്രോപ്പർ ട്രെയിനിങ് ഒക്കെ എടുത്തവർക്കാണ് യൂണിഫോമിന്റെ വില പെട്ടെന്ന് മനസ്സിലാവുകയുള്ളൂ. വെറുതെ ഒരു കോസ്റ്റ്യൂം എന്ന നിലയിൽ ആലോചിക്കുമ്പോൾ ആണ് ഇത് ശരിയല്ലല്ലോ അൺ കൺഫർട്ടബിൾ ആണല്ലോ എന്നൊക്കെ തോന്നുക.
Also Read : പാക്ക് അപ്പ് അതിമനോഹരം! ഷൂട്ടിംഗ് കഴിഞ്ഞു ഇനി റിലീസിനായുള്ള കാത്തിരിപ്പ്
തന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമാ ചിത്രീകരണത്തിന്റെ അവസാന ഭാഗത്താണ് പോലീസ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. ആ അവസരത്തിലാണ് തനിക്ക് പല കാര്യങ്ങളും കണക്ട് ചെയ്യാൻ പറ്റിയത്. ആ സെക്ഷൻ ചെയ്യുമ്പോഴാണ് തനിക്ക് മനസ്സിലായത് ഇതുകൊണ്ടാണല്ലോ യൂണിഫോം ഇടുമ്പോൾ ഒരു പ്രത്യേക ഫീൽ കിട്ടുന്നത് എന്ന്. യൂണിഫോം ഇടുമ്പോൾ നമ്മൾ കൃത്യമായി നമ്മൾ പോസ്ച്ചർ നിലനിർത്തേണ്ടതുണ്ട്. എങ്കിലാണ് യൂണിഫോമിന്റെ യഥാർത്ഥ ഫീൽ ലഭിക്കുകയുള്ളൂ, പാർവതി പറഞ്ഞു.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമ ഒരു പോലീസ് ആക്ഷൻ ത്രില്ലർ സിനിമ എന്നതിനപ്പുറം കഥാപാത്രങ്ങളുടെ ഇമോഷൻസിനു കൂടി വലിയ പ്രാധാന്യമുള്ള പടമാണ്. കാക്കിക്കുള്ളിലെ ആളാരാണ് അവരുടെ ലൈഫ് എന്താണ് എന്നതിനെക്കുറിച്ച് സിനിമയിൽ നല്ല പ്രാധാന്യം നൽകിയിട്ടുണ്ട് എന്നും പാർവതി വ്യക്തമാക്കി. സിനിമയിൽ പാർവതി ചെയ്യുന്ന കഥാപാത്രം എന്നത് ആശ്രിത നിയമനത്തിലൂടെ പോലീസ് സേനയിലേക്ക് എത്തിപ്പെടുന്ന ഒരു വനിതയുടെത് ആണ്. അലീന എന്നാണ് സിനിമയിലെ പാർവതിയുടെ കഥാപാത്രത്തിന്റെ പേര്.
English Saummary
Prathama Drushtya Kuttakkar is the new film directed by Sahad Nilambur. The teaser for the movie, which is set against the backdrop of events unfolding at a police station, was released recently. Parvathy Thiruvothu plays the female lead, appearing in the role of a woman police constable.