Vedan Love story: പുസ്തകം നൽകാൻ വന്ന നവമി പിന്നീട് ഭാര്യയായി, പ്രണയകഥ തുറന്നുപറഞ്ഞ് വേടൻ

Rapper Vedan reveals his love story: സ്വന്തമായി മണ്ണുണ്ടായി അതിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് ജീവിക്കണമെന്നതാണ് തന്റെ വലിയ സ്വപ്നമെന്നും സമൂഹത്തിൽ നീതി അനുഭവിക്കാൻ തങ്ങളെപ്പോലുള്ളവർക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും വേടൻ തന്റെ നിലപാടുകൾ വ്യക്തമാക്കി. നിലവിൽ പൊതുപരിപാടികളിലെല്ലാം നവമി ലതയും വേടനൊപ്പം സജീവമായി പങ്കെടുക്കാറുണ്ട്.

Vedan Love story: പുസ്തകം നൽകാൻ വന്ന നവമി പിന്നീട് ഭാര്യയായി, പ്രണയകഥ തുറന്നുപറഞ്ഞ് വേടൻ

Rapper Vedan And Girlfriend

Published: 

20 Mar 2026 | 04:00 PM

മലയാള റാപ്പ് സംഗീത ലോകത്തെ പ്രമുഖ റാപ്പർതാരം വേടനും എഴുത്തുകാരി നവമി ലതയും തമ്മിലുള്ള വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണ കണ്ടുവരാറുള്ള ആഡംബരങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ തികച്ചും ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം.

ഭരണഘടനയെ സാക്ഷിയാക്കി നടന്ന രജിസ്റ്റർ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വേടന്റെ വീട്ടിലെത്തിയത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ നേരിട്ട് വീട്ടിലെത്തിയാണ് വിവാഹ നടപടികൾ പൂർത്തിയാക്കിയത്. വിവാഹത്തിന് ശേഷം പൂമലയിലെ ഒരു റിസോർട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു.

തന്റെ പ്രണയകഥയെക്കുറിച്ചും വിവാഹ തീരുമാനത്തെക്കുറിച്ചും വേടൻ അടുത്തിടെ മനസ്സു തുറന്നു. നവമി തന്റെ ഒരു ആരാധകയായിരുന്നുവെന്നും ഒരു പുസ്തകം സമ്മാനിക്കാനായി എത്തിയതാണ് പരിചയത്തിന് തുടക്കമിട്ടതെന്നും താരം വെളിപ്പെടുത്തി.

നവമിയുടെ പുസ്തകം ഇഷ്ടപ്പെട്ടതോടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും നിയമപരമായ ഒരു സുരക്ഷയ്ക്ക് വേണ്ടിയാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നും വേടൻ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ നിയമപരമായ വിവാഹം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

ALSO READ: ജോർജുകുട്ടിയും കുടുംബവും പറഞ്ഞ ദിവസം ഒന്നും എത്തില്ലേ..? 99 ശതമാനവും പ്രശ്നമാണ്!

പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാനാണ് എപ്പോഴും താൻ ആഗ്രഹിക്കുന്നതെന്നും വേടൻ അഭിമുഖത്തിൽ വ്യക്തമാക്കി. വീടിനുള്ളിലെ ശബ്ദങ്ങളും ബഹളങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ജോലി സംബന്ധമായി എറണാകുളം പോലുള്ള നഗരങ്ങളിൽ നിൽക്കുമ്പോൾ കുടുംബത്തെ മിസ്സ് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സ്വന്തമായി മണ്ണുണ്ടായി അതിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് ജീവിക്കണമെന്നതാണ് തന്റെ വലിയ സ്വപ്നമെന്നും സമൂഹത്തിൽ നീതി അനുഭവിക്കാൻ തങ്ങളെപ്പോലുള്ളവർക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും വേടൻ തന്റെ നിലപാടുകൾ വ്യക്തമാക്കി. നിലവിൽ പൊതുപരിപാടികളിലെല്ലാം നവമി ലതയും വേടനൊപ്പം സജീവമായി പങ്കെടുക്കാറുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?