Renu Sudhi: ‘രേണുവിന് കാശാണ് വേണ്ടത്, ഇങ്ങനെ കാണിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല’

Sai Krishna on Renu Sudhi's Exclusive Content: രേണു സുധി അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പെയ്ഡ് സബസ്ക്രിപ്ഷൻ ആരംഭിച്ചിരുന്നു. എന്നാൽ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമർശിക്കുന്നവരെയും പിന്തുണയ്ക്കുന്നവരുടെയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നത്. കാണിക്കുന്നത് കാണിച്ച് പോട്ടെ. പറയുംതോറും രേണു കൂടുതൽ കാണിക്കും. പറയാതിരുന്നാൽ കുഴപ്പമില്ല.

Renu Sudhi: രേണുവിന് കാശാണ് വേണ്ടത്, ഇങ്ങനെ കാണിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല

Renu Sudhi, Sai Krishna

Published: 

24 Mar 2026 | 11:55 AM

ബി​ഗ്ബോസിലൂടെയും ഷോർട്ട് ഫിലിം, റീൽസുകളിലൂടെയെല്ലാം രേണുസുധിക്ക് ആരാധകർ ഏറെയാണ്. അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പെയ്ഡ് സബസ്ക്രിപ്ഷനും താരം ആരംഭിച്ചിരുന്നു. എന്നാൽ അതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ, ഇൻസ്റ്റ​ഗ്രാം സബ്സക്രിപ്ഷനെ പറ്റി യൂട്യുബർ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘രേണുസുധിക്ക് 1119 സബ്സ്ക്രൈബേഴ്സ് ഇപ്പോൾ തന്നെ ആയികഴിഞ്ഞു. ഒരാളിൽ നിന്ന് 199 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ഏകദേശം രണ്ടേകാൽ ലക്ഷം രൂപ ഇതിനോടകം രേണുവിന് ലഭിച്ച് കാണണം. സബ്സ്ക്രൈബേഴ്സിന് വേണ്ടി രേണു പോസ്റ്റ് ചെയ്ത എക്സ്ക്ലൂസീവ് കണ്ടന്റുകൾ ചിലർ സ്ക്രീൻഷോട്ട് എടുത്ത് പുറത്ത് വിട്ടു. എന്തിന് രേണു സബ്സ്ക്രിപ്ഷൻ തുടങ്ങി എന്ന ചർച്ചയും നടക്കുന്നുണ്ട്. അവർ എന്തോ കാണിക്കട്ടേ… അത് കാണാൻ ആളുമുണ്ട്. ഇത്രയും കാലം വ്യൂവേഴ്സിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഇപ്പോൾ സബ്സ്ക്രിബ്ഷൻ ആരംഭിച്ച് അവിടേയും രേണു കാണിക്കുന്നു അത്രയേയുള്ളു.

വിമർശിക്കുന്നവരെയും പിന്തുണയ്ക്കുന്നവരുടെയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നത്. കാണിക്കുന്നത് കാണിച്ച് പോട്ടെ. പറയുംതോറും രേണു കൂടുതൽ കാണിക്കും. പറയാതിരുന്നാൽ കുഴപ്പമില്ല. എക്സ്ക്ല്യൂസീവ് കണ്ടന്റ് ചോർത്തിയതിന് കേസ് കൊടുക്കാൻ പോകുന്നുവെന്ന് കേട്ടു. ഇവിടെ രാജ്യങ്ങളുടെ ഇന്റലിജൻസ് വരെ ചോരുമ്പോഴാണ് രേണുവിന്റെ കണ്ടന്റ് ചോർച്ചയും കേസും.

ALSO READ: ലാലേട്ടന്റെ ചിത്രവും ശബ്ദവും ഇനി എളുപ്പത്തിൽ കിട്ടില്ല! ഹർജിയുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

ക്ലോസ് കമ്യൂണിറ്റിയുണ്ടാക്കി എക്സ്ക്ലൂസീവായ കാര്യങ്ങൾ അതായത് ഫാഷൻസ്, ഫുഡ്, ഇൻഫോർമേഷൻ, ടെക്ക് തുടങ്ങിയവ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരത്തിനാണ് മെറ്റ സബ്സ്ക്രിബ്ഷൻ ഓപ്ഷൻ കൊണ്ടുവന്നത്. പക്ഷേ കേരളത്തിൽ ക്ലീവേജും നേവലും കാണിക്കാനും മുൻഭാ​ഗവും പിറകും ഇരുന്നും തള്ളിയും കിടന്നും കാണിച്ച് കൊടുക്കാൻ വേണ്ടി മാത്രമാണ് ഇത് ഉപയോ​ഗിക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല.

പാട്ട് പാടാൻ കഴിവുള്ളയാളാണ് രേണു. പക്ഷേ അവർ തിരഞ്ഞെടുത്തത് നേവലും ക്ലീവേജും കാണിക്കാം എന്നുള്ളതാണ്. അത് കാണാൻ ആളുമുണ്ട്. രേണുവിന് ആദ്യമായല്ലല്ലോ വിമർശനം ഉയരുന്നത്. ക്രിട്ടിസിസം വരുമ്പോൾ രേണു കൂടുതലായി കാണിക്കും. രേണുവിന് കാശാണ് വേണ്ടത്. അതിന് വേണ്ടി എല്ലാ വഴികളും അവർ സ്വീകരിക്കും. പിന്നെ സംസ്കാരത്തെ കുറിച്ച് പറയുന്നവരോട് ദേവദാസി സംസ്കാരം ഉണ്ടായിരുന്ന നാടാണ് കേരളം’ എന്നും സായ്കൃഷ്ണ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?