Sonia Bose: ‘മുകേഷിൻ്റെ ഭാര്യയായിട്ട് അവൾ ശരിയാവില്ല’; ‘സൈന്യ’ത്തിൽ തന്നെ കാസ്റ്റ് ചെയ്തത് മമ്മൂട്ടി ആദ്യം എതിർത്തു-സോണിയ ബോസ്

Sonia Bose Recalls How Director Joshiy Convinced Mammootty to Cast Her Opposite Mukesh in 'Sainyam': മലയാള സിനിമാ ഇൻഡസ്ട്രിയോട് തനിക്ക് എന്തോ ഭയം തോന്നിയിരുന്നു. മലയാള സിനിമയിൽ അഭിനയിക്കേണ്ട എന്ന് അന്ന് അമ്മയോട് പറയുമായിരുന്നു എന്ന് സോണിയ ബോസ് പറയുന്നു. മലയാളത്തിലെ ഓഫറുകളെ കുറിച്ഛ് അമ്മ പറയുമ്പോൾ ചെയ്യില്ലെന്ന് വാശിപിടിച്ച് കരയുമായിരുന്നു

Sonia Bose: ‘മുകേഷിൻ്റെ ഭാര്യയായിട്ട് അവൾ ശരിയാവില്ല’; ‘സൈന്യ’ത്തിൽ തന്നെ കാസ്റ്റ് ചെയ്തത് മമ്മൂട്ടി ആദ്യം എതിർത്തു-സോണിയ ബോസ്

സോണിയ ബോസ്, മമ്മൂട്ടി

Published: 

15 Oct 2026 | 02:23 PM

തിരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിൽ സജീവമായ താരമാണ് സോണിയ ബോസ്. ബാലതാരങ്ങളിലെ ഒരു സൂപ്പർതാര പദവി അന്ന് സോണിയയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ മുതിർന്ന ശേഷം താരം അധികം മലയാള സിനിമ ചെയ്തതുമില്ല. എന്താണ് അതിന് പിന്നിലെ കാരണം എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സോണിയ ബോസ്. മലയാള സിനിമാ ഇൻഡസ്ട്രിയോട് തനിക്ക് എന്തോ ഭയം തോന്നിയിരുന്നു എന്നും എന്താണ് അതിന് കാരണം എന്ന് അറിയില്ല എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ‘വീഡിയോ വേൾഡ്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ബോസിൻ്റെ ഈ തുറന്നുപറച്ചിൽ.

മലയാള സിനിമയിൽ അഭിനയിക്കേണ്ട എന്ന് അന്ന് അമ്മയോട് പറയുമായിരുന്നു എന്ന് സോണിയ ബോസ് പറയുന്നു. മലയാളത്തിലെ ഓഫറുകളെ കുറിച്ഛ് അമ്മ പറയുമ്പോൾ ചെയ്യില്ലെന്ന് വാശിപിടിച്ച് കരയുമായിരുന്നു. മലയാളത്തിൽ ചെയ്ത ഓരോ സിനിമകളും തന്നെ തേടി വന്നതാണ്. ഒരു സിനിമക്ക് പോലും താൻ ഓഡീഷൻ ചെയ്തിട്ടില്ല. എന്നാൽ എന്തുകൊണ്ടാണെന്നറിയില്ല, അടുത്ത സിനിമകളിലേക്ക് ആ സംവിധായകരോ താരങ്ങളോ തന്നെ റെക്കമെൻ്റ് ചെയ്തിട്ടില്ല. സിനിമക്കായി ആരുടെയും ഓഫീസുകൾ കയറിയിറങ്ങില്ല എന്ന ഉറച്ച നിലപാട് അമ്മയോട് അന്നേ പറഞ്ഞിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

Also Read: Sonia Bose: ‘ഇന്ദ്രൻസേട്ടൻ്റെ ഭാര്യയായി അഭിനയിച്ചപ്പോൾ അന്ന് വലിയ സങ്കടം തോന്നിയിരുന്നു, പക്ഷേ ഇപ്പോൾ…’; വെളിപ്പെടുത്തലുമായി സോണിയ ബോസ്

മഴയാളത്തിൽ മമ്മൂട്ടി ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളുടെ കൂടെ ബാലതാരമായി അഭിനയിച്ചിരുന്നതിനാൽ തന്നെ ചെറിയ കുട്ടി എന്ന നിലയിലാണ് അവർ കണ്ടിരുന്നത് എന്നും സോണിയ പറയുന്നുണ്ട്. സൈനൂം എന്ന സിനിമയിൽ മുകേഷിൻ്റെ ഭാര്യയായി അഭിനയിച്ചത് സോണിയയാണ്. എന്നാൽ ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യുന്നതിനെ മമ്മൂട്ടി എതിർത്തിരുന്നു എന്ന് താരം വെളിപ്പെടുത്തി.

സൈന്യം സിനിമയിലേക്ക് ജോഷി സാർ പെട്ടന്നാണ് വിളിച്ചത്. നേരത്തെ മറ്റൊരാളെയാണ് നിശ്ചയിച്ചിരിന്നത് എന്നാൽ പിന്നീട് മാറുകയായിരുന്നു. “ഞാൻ മുകേഷിൻ്റെ ഭാര്യയായി വരുന്നതിനോ മമ്മൂട്ടി അംഗിൾ എതീർത്തിരുന്നു. മുകേഷിൻ്റെ ഭാര്യയായിട്ട് ഇവൾ ശരിയാകില്ല എന്നുതന്നെ അദ്ദേഹം തറപ്പിച്ച് പറഞ്ഞു. അദ്ദേഹത്തിൻ്റെ മനസ്സിൽ ഞാനൊരു കുട്ടിയാണ് എന്നത് തന്നെയായിരുന്നു കാര്യം. പതിനഞ്ചോ പതിനാറൊ വയസ്സ് മാത്രമാണ് അന്ന് പ്രയം” സോണിയ പറഞ്ഞു

എന്നാൽ ജോഷി സാർ തന്നോട് കോസ്റ്റ്യൂം ചെയ്ത് വരാൻ പറഞ്ഞു. സാരിയുടുത്ത് തട്ടമിട്ട് വന്ന് നിന്നപ്പോൾ തനിക്ക് ഒരു മുസ്ലിം പെൺകുട്ടിയുടെ ലുക്കുണ്ടായിരുന്നു. എന്നിട്ട് മമ്മൂട്ടി അംഗിളിൻ്റെ മുന്നിൽ കൊണ്ടുപോയി നിർത്തി. അദ്ദേഹം ഒന്ന് നോക്കി എന്നിട്ട് ഒന്നും പറയാതെ പോയി പിന്നീട് അദ്ദേഹം എതിർത്തില്ല എന്നും സോണിയ ബോസ് പറഞ്ഞൂ. നടൻ മുകേഷിനെ മുകേഷ് അംഗിൾ എന്നാണ് താൻ ആദ്യം വിളിച്ചിരുന്നതെന്നും പിന്നീട് സിനിമയിൽ ഭാര്യായി അഭിനയിച്ചതോടെയാണ് മുകേഷേട്ടാ എന്ന് വിളിക്കാൻ തുടങ്ങിയത് എന്നും സഓണിയ ബോസ് ഓർത്ത് പറഞ്ഞൂ.

English Summary

Actress Sonia Bose revealed that Mammootty initially opposed her casting as Mukesh’s wife in ‘Sainyam’ because she was only sixteen. However, he dropped his objection after seeing her in costume.

Loading...
Unable to load recommendations.
Follow Us
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?