Summer in Bethlehem Deleted Scene: എങ്ങനെ ആമി ഡെന്നീസിനെ സ്നേഹിച്ചു… ആരും കാണാത്ത നിരഞ്ജന്റെ സീൻ പുറത്തുവിട്ട് സമ്മർ ഇൻ ബദ്ലഹേം ടീം

Summer in Bethlehem deleted a viral climax scene : താലിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അരോചകമായി തോന്നിയേക്കാമെന്നും സിനിമയുടെ സ്വാഭാവികതയെ ഇത് ബാധിക്കുമായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ആ വൈകാരിക രംഗം ഒഴിവാക്കിയതിലൂടെ സിനിമയ്ക്ക് കൂടുതൽ മിഴിവ് ലഭിച്ചുവെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

Summer in Bethlehem Deleted Scene: എങ്ങനെ ആമി ഡെന്നീസിനെ സ്നേഹിച്ചു... ആരും കാണാത്ത നിരഞ്ജന്റെ സീൻ പുറത്തുവിട്ട് സമ്മർ ഇൻ ബദ്ലഹേം ടീം

Summer In Bethlehem

Updated On: 

22 Mar 2026 | 10:31 AM

നിരജ്ഞന്റെ നിർദ്ദേശപ്രകാരം ഡെന്നീസ് ആമിയെ താലികെട്ടി. അടുത്ത സീനിൽ സന്തോഷത്തോടെ ഡെന്നീസിനും രവിയ്ക്കുമൊപ്പം വീട്ടുകാരെ ട്രെയിൻ കയറ്റിവിടുന്ന ആമിയെ കാണിക്കുന്നു… സമ്മർ ഇൻ ബദ്ലഹേം കണ്ടിറങ്ങിയ ഓരോരുത്തർക്കും ഇതിനിടെ എന്തു സംഭവിച്ചു എന്ന സംശയം ഉണ്ടാകാം. ആമിയെ ആര് അനുനയിപ്പിച്ചു… അവൾ എങ്ങനെ ഡെന്നീസിനെ ഉൾക്കൊണ്ടു? ഈ ചോദ്യങ്ങളെല്ലാം ഉള്ളിൽ നിറയും.

റിലീസ് ചെയ്ത് 28 വർഷങ്ങൾക്ക് ശേഷം ഇതിനുത്തരം ലഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയ ഒരു സുപ്രധാന രംഗം നിർമ്മാതാക്കൾ പുറത്തുവിട്ടു. നിർമ്മാതാവ് സിയാദ് കോക്കറിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഈ രംഗം ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ALSO READ: ജോർജുകുട്ടിയും കുടുംബവും പറഞ്ഞ ദിവസം ഒന്നും എത്തില്ലേ..? 99 ശതമാനവും പ്രശ്നമാണ്!

സിനിമയുടെ ക്ലൈമാക്‌സിന് തൊട്ടുമുൻപുള്ള വൈകാരികമായ ഭാഗമാണിത്. മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജനെ ജയിലിൽ സന്ദർശിച്ച ശേഷം ആമിയും (മഞ്ജു വാര്യർ) ഡെന്നീസും (സുരേഷ് ഗോപി) വീട്ടിലേക്ക് തിരിച്ചെത്തുന്നതാണ് രംഗം. ആമി നിരഞ്ജനെയാണ് സ്നേഹിക്കുന്നതെന്നും താൻ കെട്ടിയ താലി അഴിച്ചുമാറ്റാൻ തയ്യാറാണെന്നും ഡെന്നീസ് കുടുംബത്തെ അറിയിക്കുന്നു. എന്നാൽ താലിയുടെ മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞ് ആമിയെ ഡെന്നീസിനൊപ്പം ജീവിക്കാൻ കുടുംബം നിർബന്ധിക്കുന്നതാണ് ഈ സീനിലുള്ളത്. ഈ സീൻ സിനിമയിൽ ഉൾപ്പെടുത്താതിരുന്നത് എഡിറ്ററുടെയും സംവിധായകന്റെയും വലിയ ബ്രില്യൻസ് ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

താലിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അരോചകമായി തോന്നിയേക്കാമെന്നും സിനിമയുടെ സ്വാഭാവികതയെ ഇത് ബാധിക്കുമായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ആ വൈകാരിക രംഗം ഒഴിവാക്കിയതിലൂടെ സിനിമയ്ക്ക് കൂടുതൽ മിഴിവ് ലഭിച്ചുവെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തപ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്. രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?