Tesni khan: ഉപ്പയല്ലാതെ എനിക്ക് ആ ഉപദേശം തന്നത് മമ്മൂക്കയാണ്; തെസ്നി ഖാൻ

1988-ൽ പുറത്തിറങ്ങിയ 'ഡെയ്‌സി' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രമേഖലയിൽ പ്രവേശിക്കുന്നത്. പിന്നീട് നൂറിലധികം സിനിമകളിലൂടെ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ താരം ചെയ്തു.ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നടൻ മമ്മൂട്ടിയിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ ഉപദേശത്തെ കുറിച്ചാണ് തസ്നി ഖാൻ പറയുന്നത്. ഒരു ദിവസം മമ്മൂക്ക എന്നെ വിളിച്ചിട്ട് പറഞ്ഞു അതെ ഇപ്പോൾ കുറച്ച് അനങ്ങി തുടങ്ങി... കയ്യിൽ കാശൊക്കെ വരുന്നുണ്ട് അല്ലേ. അങ്ങനെ കിട്ടുമ്പോൾ ആ പണം ഒന്നും......

Tesni khan: ഉപ്പയല്ലാതെ എനിക്ക് ആ ഉപദേശം തന്നത് മമ്മൂക്കയാണ്; തെസ്നി ഖാൻ

Tasni Khan, Mammootty

Published: 

21 Oct 2026 | 08:49 PM

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും നിരവധി ഹാസ്യ സ്വഭാവ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തസ്നി ഖാൻ. ഒരു കാലത്തിന്റെ നടി. പഴയ തലമുറയിൽ പെട്ടവർക്കും പുതുതലമുറയിൽ ഉള്ളവർക്കും ഒരേപോലെ തെസ്നി ഖാൻ സുപരിചിതയാണ്. കൊച്ചിൻ കലാഭവനിലൂടെയാണ് തെസ്നി ഖാൻ സിനിമയിലേക്ക് കടന്നു വരുന്നത്. 1988-ൽ പുറത്തിറങ്ങിയ ‘ഡെയ്‌സി’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രമേഖലയിൽ പ്രവേശിക്കുന്നത്. പിന്നീട് നൂറിലധികം സിനിമകളിലൂടെ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ താരം ചെയ്തു.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നടൻ മമ്മൂട്ടിയിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ ഉപദേശത്തെ കുറിച്ചാണ് തസ്നി ഖാൻ പറയുന്നത്.തന്റെ ജീവിതത്തിൽ ഉപ്പയ്ക്ക് ശേഷം തന്നോട് അങ്ങനെ ഒരു കാര്യം പറയുന്നത് മമ്മൂക്കയാണ് എന്നും അദ്ദേഹം പോലും ഇങ്ങനെ ഒരു കാര്യം മനസ്സിലാക്കി എന്ന് ആലോചിച്ചപ്പോൾ എനിക്ക് ഞെട്ടലാണ് ഉണ്ടായത് എന്നും ആണ് പറയുന്നത്.

ALSO READ:മത്സരാർത്ഥികളെ ക്ഷമ പഠിപ്പിച്ച് കപ്പൽ ടാക്സ്, എന്നാലും അവിടെയും അടി

തസ്‌നി ഖാന്റെ വാക്കുകൾ…

ഒരു ദിവസം മമ്മൂക്ക എന്നെ വിളിച്ചിട്ട് പറഞ്ഞു അതെ ഇപ്പോൾ കുറച്ച് അനങ്ങി തുടങ്ങി… കയ്യിൽ കാശൊക്കെ വരുന്നുണ്ട് അല്ലേ. അങ്ങനെ കിട്ടുമ്പോൾ ആ പണം ഒന്നും നശിപ്പിച്ചു കളയരുത്. നിനക്ക് വേണ്ടി നീ ജീവിക്കണം. പെട്ടെന്ന് തന്നെ നിനക്ക് വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്തു വെക്കണം. സ്വന്തം വീട് എടുക്കണം സ്വന്തമായിട്ട് വീടില്ലല്ലോ അല്ലേ? നീ എത്രയും പെട്ടെന്ന് ഒരു വീട് എടുത്തു എന്ന വാർത്ത എനിക്ക് കേൾക്കണം . എന്റെ ഉപ്പച്ചി മാത്രമാണ് എന്നോടാ കാര്യം പറഞ്ഞിട്ടുള്ളത്. വേറെ ആരും അങ്ങനെ എന്നോട് ഇത് പറഞ്ഞിട്ടില്ല.

എല്ലാവരും വീട് എടുക്ക് എന്നൊക്കെ പറയും പക്ഷേ അതുവരെ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കാരണം വീട് എന്ന് പറഞ്ഞാൽ 1000 രൂപ കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യമല്ല ലക്ഷങ്ങൾ അല്ലെങ്കിൽ കോടികൾ ചെലവ് വരുന്ന ഒരു കാര്യമാണ്. അതുകൊണ്ട് വീടുണ്ടാക്കുക എന്ന് ആലോചിക്കുമ്പോൾ ഒരു പേടിയായിരുന്നു. മമ്മൂക്കയുടെ വാക്കിൽ നിന്ന് അത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചു മമ്മൂക്ക പോലും അത് പറഞ്ഞല്ലോ എന്ന് എന്നാണ് തസ്നിക്കാൻ സഫാരി ചാനൽ നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ENGLISH SUMMARY

 

Loading...
Unable to load recommendations.
Follow Us
Related Stories
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്