Actor Vijay Sangeetha Divorce : ദളപതി വിജയ്‌യും സംഗീതയും വേർപിരിയുന്നു? ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്ന് റിപ്പോർട്ട്

Thalapathy Vijay and Sangeetha Sornalingam Divorce Petition: ഏറെക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Actor Vijay Sangeetha Divorce : ദളപതി വിജയ്‌യും സംഗീതയും വേർപിരിയുന്നു? ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്ന് റിപ്പോർട്ട്

Sangeetha Vijay

Updated On: 

27 Feb 2026 | 05:28 PM

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ വീണ്ടും സജീവമാകുന്നു. സംഗീത വിവാഹമോചനത്തിനായി ചെങ്കൽപേട്ട് ഫാമിലി കോടതിയിൽ ഹർജി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയ് പങ്കെടുക്കുന്ന പൊതുപരിപാടികളിലോ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലോ സംഗീതയുടെ സാന്നിധ്യം ഉണ്ടാകാറില്ല. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക സമ്മേളനങ്ങളിലും സംഗീത എത്താതിരുന്നത് വലിയ തോതിൽ ചർച്ചയായിരുന്നു. വിജയ്‌യുടെ മകൻ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപന വേളയിലും സംഗീത ലണ്ടനിലായിരുന്നു എന്നാണ് വിവരം.

1999-ലാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. വിജയ്‌യുടെ കടുത്ത ആരാധകിയായിരുന്ന സംഗീതയുമായുള്ള പ്രണയവിവാഹമായിരുന്നു അത്. ഇവർക്ക് സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ഈ വാർത്തകളോട് വിജയ്‌യോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?