Pallichattambi Release: മാസ് ലുക്കിൽ ടൊവിനോ, ആകാംക്ഷ നിറച്ച് പള്ളിച്ചട്ടമ്പി ടീസർ എത്തി, റിലീസ് ഏപ്രിൽ 10-ന്

Pallichattambi Official Teaser Out: ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ഇതെന്നാണ് ടീസർ നൽകുന്ന സൂചന. 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിന്റെ ദൃശ്യമികവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ടൊവിനോ തോമസിനൊപ്പം കയാദു ലോഹർ നായികയായി എത്തുന്നു. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Pallichattambi Release: മാസ് ലുക്കിൽ ടൊവിനോ, ആകാംക്ഷ നിറച്ച് പള്ളിച്ചട്ടമ്പി ടീസർ എത്തി, റിലീസ് ഏപ്രിൽ 10-ന്

Pallichattambi

Updated On: 

24 Mar 2026 | 02:47 PM

കൊച്ചി: ഒരൊറ്റ പാട്ടിലൂടെ വൈറലായ ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം ജന ഗണ മനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്നതാണ്. ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ഇതെന്നാണ് ടീസർ നൽകുന്ന സൂചന. 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിന്റെ ദൃശ്യമികവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ടൊവിനോ തോമസിനൊപ്പം കയാദു ലോഹർ നായികയായി എത്തുന്നു. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ജേക്ക്‌സ് ബിജോയ് ഒരുക്കിയ സംഗീതത്തിൽ ബോളിവുഡ് ഗായകൻ വിശാൽ മിശ്ര പാടിയ കാട്ടുചെമ്പകം എന്ന ഗാനം ഇപ്പോൾത്തന്നെ ചാർട്ട്ബസ്റ്ററാണ്. ഡിജോ-ജേക്ക്‌സ് കൂട്ടുകെട്ട് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവിന്റേതാണ് രചന. ടിജോ ടോമി ഛായാഗ്രഹണവും വേൾഡ് വൈഡ് ഫിലിംസും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റും ചേർന്ന് നിർമ്മാണവും നിർവഹിക്കുന്നു.

അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. പോസ്റ്ററുകളും ഗാനങ്ങളും നൽകിയ വലിയ പ്രതീക്ഷ ടീസറിലൂടെ ഇരട്ടിയായിരിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?