Urvashi: ‘ശ്രീനിയേട്ടന്റെ മുഖത്തോട്ട് നോക്കിയാല്‍ എനിക്ക് ചിരിവരും, ആത്മാര്‍ത്ഥയില്ലാതെയാണ് സംസാരിക്കുക’

Urvashi Talks About Sreenivasan: ശ്രീനിവാസനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. പൊന്മുട്ടയിടുന്ന താറാവും തലയണമന്ത്രവും അതില്‍ എടുത്തുപറയേണ്ട സിനിമകള്‍ തന്നെയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സ്‌ക്രീനിലും വര്‍ക്കൗട്ടായത് പ്രേക്ഷകരെ നന്നായി രസിപ്പിച്ചു.

Urvashi: ശ്രീനിയേട്ടന്റെ മുഖത്തോട്ട് നോക്കിയാല്‍ എനിക്ക് ചിരിവരും, ആത്മാര്‍ത്ഥയില്ലാതെയാണ് സംസാരിക്കുക

ഉര്‍വശി, ശ്രീനിവാസന്‍

Published: 

01 Mar 2026 | 12:49 PM

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍ അങ്ങനെ സിനിമ മേഖലയില്‍ ഒട്ടേറെ റോളുകളില്‍ തിളങ്ങിയ ആളാണ് ശ്രീനിവാസന്‍. താരം ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച് പോയ കഥയും കഥാപാത്രങ്ങളും എന്നെന്നും ജീവിക്കും. ശ്രീനിവാസന്റെ എഴുത്ത് തന്നെയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മനുഷ്യന്റെ ഉള്ളറിഞ്ഞ്, മണ്ണിനോട് ചേര്‍ന്ന് ശ്രീനിവാസന്‍ പറഞ്ഞ കഥകളൊക്കെയും ചിരഞ്ജീവികളാണ്. നടന്‍ എന്ന നിലയിലും ശോഭിച്ച അദ്ദേഹം ബാക്കിയാക്കിയത് കടംകഥകള്‍ പോലെ ഒരുകെട്ട് വേഷപകര്‍ച്ചകളും.

ശ്രീനിവാസനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. പൊന്മുട്ടയിടുന്ന താറാവും തലയണമന്ത്രവും അതില്‍ എടുത്തുപറയേണ്ട സിനിമകള്‍ തന്നെയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സ്‌ക്രീനിലും വര്‍ക്കൗട്ടായത് പ്രേക്ഷകരെ നന്നായി രസിപ്പിച്ചു. ഇനി അങ്ങനെയൊരു സിനിമ സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും ശ്രീനിയോടൊത്തുള്ള അനുഭവങ്ങളാണ് ഉര്‍വശിക്ക് അന്നും ഇന്നും പങ്കുവെക്കാനുള്ളതാണ്.

ഇപ്പോഴിതാ ശ്രീനിവാസനോടൊപ്പം തലയണമന്ത്രം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ശ്രീനിവാസന്റെ സംസാരശൈലിയും സംഭാഷണങ്ങളും അനുകരിച്ചായിരുന്നു വിവരണം. ജിഞ്ചര്‍ മീഡിയയോടായിരുന്നു പ്രതികരണം.

“ശ്രീനിയേട്ടന്റെ കൂടെ തലയണമന്ത്രം എന്ന സിനിമയിലെല്ലാം അഭിനയിക്കുമ്പോള്‍ എത്ര ടേക്കാ ഉണ്ടായത്. മുഖത്തോട്ട് സൂക്ഷിച്ച് നോക്കുമ്പോള്‍ എനിക്ക് ചിരിവരും. ഞാന്‍ ചിരിക്കും, അപ്പോള്‍ പറയും വെറുതെ കിടന്ന് ചിരിക്കരുത്, എന്നിട്ട് എന്നെ കുറ്റംപറയരുത് എന്ന് പറഞ്ഞ്, നമ്മുടെ മുഖത്ത് ഇങ്ങനെ തുറിച്ച് നോക്കും. ഒരു ആത്മാര്‍ത്ഥയും ഇല്ലാതെ സംസാരിക്കും. നീ എപ്പൊ വന്നു, നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു, എപ്പോള്‍ പോകും, ലോകത്ത് ആരും ചോദിക്കാത്ത തരത്തിലൊക്കെയാണ് ചോദിക്കുക. ചായ വേണോ ചേട്ടാ എന്ന് ചോദിച്ചാല്‍ വേണ്ടി വന്നേക്കും, ഇങ്ങനെയൊക്കെയാണ് അദ്ദേഹം സംസാരിക്കുക.

Also Read: Urvashi: ‘കുഴിയിൽ വീണു, എടുത്തപ്പോൾ‌ കുഞ്ഞിന് അനക്കമില്ല, ചത്തുപോയെന്ന് വിചാരിച്ചു’

പിന്നെ വാ കൊണ്ട് വണ്ടി ഓടിക്കുക, ഇതൊക്കെ ശ്രീനിയേട്ടന്‍ മാത്രം ചെയ്യുന്നതാണ്. ഷോട്ടെടുക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് എന്റെ കണ്ണില്‍ കൂടി വെള്ളം വരും. അപ്പോള്‍ അദ്ദേഹം പറയും, ഈ പെണ്ണിന്റെ മുന്നില്‍ നിന്ന് ഒന്നും പറയാന്‍ പറ്റില്ലെന്ന്. ചിലപ്പോള്‍ പ്രായമുള്ളവരൊക്കെ വരുമ്പോള്‍ ശ്രീനിയേട്ടന്‍ പറ്റിക്കും, തലയണമന്ത്രം ഷൂട്ട് നടക്കുമ്പോള്‍ ഒരാളോട് ഉര്‍വശി എംഎയ്ക്ക് എഴുതിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു, എന്നിട്ട് അയാളത് എന്നോട് ചോദിച്ചു,” ഉര്‍വശി പറയുന്നു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?