Aadu 3: ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടുണ്ട് സുല്‍ത്താന്, പ്രേക്ഷകര്‍ക്ക് വേണ്ടിയാണല്ലോ എല്ലാം ചെയ്യുന്നത്: വേദിക

Vedhika Opens Up About Her Experience Shooting Aadu 3: ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആട് 3 എന്ന സിനിമയിലാണ് വേദിക ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ സുല്‍ത്താന്‍ എന്ന ഗാനത്തില്‍ ഐറ്റം ഡാന്‍സുമായി എത്തിയ വേദികയെ കണ്ട സന്തോഷമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്. താരത്തിന്റെ ഒരു തിരിച്ചുവരവ് ഏറെനാളായി ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

Aadu 3: ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടുണ്ട് സുല്‍ത്താന്, പ്രേക്ഷകര്‍ക്ക് വേണ്ടിയാണല്ലോ എല്ലാം ചെയ്യുന്നത്: വേദിക

വേദിക

Published: 

19 Mar 2026 | 07:21 PM

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വേദിക. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലെ സിനിമകളില്‍ വേദിക അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ അവര്‍ക്ക് ലഭിച്ചതത്രയും മികച്ച ചിത്രങ്ങള്‍ മാത്രം. ജെയിസ് ആന്‍ഡ് ആലീസ്, ശൃംഗാരവേലന്‍, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, കസിന്‍സ് തുടങ്ങിയ സിനിമകളാണ് വേദികയ്ക്ക് മലയാളി പ്രേക്ഷകരെ നേടിക്കൊടുത്തത്.

ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആട് 3 എന്ന സിനിമയിലാണ് വേദിക ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ സുല്‍ത്താന്‍ എന്ന ഗാനത്തില്‍ ഐറ്റം ഡാന്‍സുമായി എത്തിയ വേദികയെ കണ്ട സന്തോഷമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക്. താരത്തിന്റെ ഒരു തിരിച്ചുവരവ് ഏറെനാളായി ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ ആട് 3 എന്ന സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വേദിക. ഡാന്‍സ് ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് ഒട്ടും സുഖമുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.

“ആട് 1, 2 ഭാഗങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ആട് 3 എന്ന സിനിമ എല്ലാവര്‍ക്കും വലിയ സന്തോഷവും ആശ്വാസവും നല്‍കുന്നതാണ്. സുല്‍ത്താന്‍ എന്ന പാട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വയ്യായിരുന്നു. ജലദോഷം, പനി അങ്ങനെ എല്ലാമുണ്ടായിരുന്നു. ആ പാട്ടില്‍ പൊടിയും മറ്റുമെല്ലാമുണ്ട്, മണലാണ് നിലത്തൊക്കെ ഇട്ടത്. നിര്‍ഭാഗ്യവശാല്‍ എനിക്ക് അപ്പോള്‍ തന്നെ അസുഖവും വന്നു. ഏകദേശം മരിച്ചുവെന്ന അവസ്ഥയിലായിരുന്നു ഞാന്‍ പാട്ട് ചെയ്തത്.

Also Read: Aadu 3: പാപ്പനും പിള്ളേരും എത്തി, പുതിയ സിനിമ കാണുന്ന ലാഘവത്തോടെ തിയറ്ററിലേക്ക് വരികയെന്ന് വിജയ് ബാബു

ഷൂട്ടൊക്കെ കഴിഞ്ഞ് പിറ്റേദിവസം രാവിലെ, കാലൊക്കെ കൈകൊണ്ട് എടുത്തുവെച്ച് വേണമായിരുന്നു കാറില്‍ നിന്നിറങ്ങാന്‍, അത്രയ്ക്ക് വയ്യാതെയായി. എന്റെ പരമാവധി നൂറ് ശതമാനത്തിനും മുകളില്‍ ഞാന്‍ ആ പാട്ടിനായി നല്‍കിയിട്ടുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് റിഗ്രറ്റ് ചെയ്യേണ്ട ആവശ്യമില്ല. പാട്ട് ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകരില്‍ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നമ്മളെല്ലാം ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്, അവരുടെ കയ്യില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ വലിയ സന്തോഷമാണ്,” വേദിക പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?