Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’

Tamil Music Director Deva Passes Away: ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ സംഗീത ജീവിതത്തിലൂടെ നൂറുകണക്കിന് ചിത്രങ്ങൾക്കാണ് സംഗീതം നൽകിയിട്ടുള്ളത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി.

Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് തേനിസൈ തെൻഡ്രൽ

ദേവ

Updated On: 

17 Oct 2026 | 02:25 PM

തമിഴ് സിനിമാ ലോകത്തെ പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ഹോസ്പിറ്റലിൽ ശനിയാഴ്ച രാവിലെ 8:30 ഓടെയായിരുന്നു അന്ത്യം.  ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

തമിഴ് സിനിമാലോകത്തിന്റെ ‘തേനിസൈ തെന്ദ്രൽ’ ആണ് വിടവാങ്ങിയത്. 1950 നവംബർ 20ന് ജനിച്ച ദേവനേശൻ ചൊക്കലിംഗം എന്ന ദേവ, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ സംഗീത ജീവിതത്തിലൂടെ നൂറുകണക്കിന് ചിത്രങ്ങൾക്കാണ് സംഗീതം നൽകിയിട്ടുള്ളത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി.

സംഗീത ലോകത്തെ സംഭാവനകൾ

1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയിൽ ശ്രദ്ധേയനാകുന്നത്. പ്രമുഖ സംവിധായകരുമായും അഭിനേതാക്കളുമായും കൈകോർത്ത അദ്ദേഹം നിരവധി അവിസ്മരണീയ ഗാനങ്ങളാണ് സമ്മാനിച്ചു. ‘അണ്ണാമലൈ’, ‘ബാഷ’, ‘ആശൈ’, ‘കാതൽ കോട്ടൈ’, ‘നേരക്കു നേർ’, ‘നിനൈത്തേൻ വന്ദായ്’, ‘പ്രിയമുദൻ’, ‘വാലി’, ‘ഖുഷി’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പാട്ടുകളിൽ ചിലതാണ്. 1990-കളിൽ വാണിജ്യപരമായി വലിയ വിജയം നേടിയ നിരവധി ചിത്രങ്ങളുടെ ഗാനങ്ങളിലൂടെ തമിഴ് സിനിമാ സംഗീത ലോകത്ത് നിർണായക സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

ALSO READ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ കേസ് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല! വിജയിയെക്കുറിച്ച് പ്രിയങ്ക അനൂപ്

ചെന്നൈയുടെ ‘ഗാന’ സംഗീത പാരമ്പര്യത്തിന്റെയും താളങ്ങളുടെയും സവിശേഷതകൾ മുഖ്യധാരാ തമിഴ് സിനിമാ സംഗീതത്തിലേക്ക് എത്തിച്ച വ്യക്തി എന്ന നിലയിലാണ് ദേവ പ്രധാനമായും അറിയപ്പെടുന്നത്. ഊർജസ്വലവും നാടൻ പാട്ടുകളുടെ ശൈലിയിലുള്ളതുമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ സിഗ്നേച്ചർ ശൈലിയായി മാറിയപ്പോഴും, മനോഹരമായ പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും അദ്ദേഹം ഒരുക്കി.

നിരവധി ബഹുമതികൾ

സംഗീത ലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാരിന്റെ ‘കലൈമാമണി’ പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ‘ആശൈ’ എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ദേവയുടെ മകൻ ശ്രീകാന്ത് ദേവയും അറിയപ്പെടുന്ന സിനിമാ സംഗീത സംവിധായകനാണ്. കൂടാതെ, അദ്ദേഹത്തിന്റെ സഹോദരങ്ങളായ സബേഷും മുരളിയും ചലച്ചിത്ര സംഗീത മേഖലയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്.

English Summary:

Veteran Tamil Music Director Deva, popularly known as ‘Thenisai Thendral’, passed away in Chennai. Reports state that the composer was admitted to Surya Hospital at around 8.30 am, where he died suddenly. Further details regarding the circumstances of his death are awaited.

Loading...
Unable to load recommendations.
Follow Us
Related Stories
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Anirudh-Kavya Maran Wedding : അപ്പൊ എല്ലാം സത്യമായിരുന്നൂ അല്ലേ! അനിരുദ്ധ്-കാവ്യ മാരൻ വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി
Bigg Boss Malayalam Season 8: ആസിഫിനെ വീഴത്തി ലീഡർ സ്ഥാനം പിടിച്ച് മൃദുല
Jailer 2: മോഹൻലാലിന്റെ സീൻ വെട്ടിയെന്ന വെളിപ്പെടുത്തൽ വിഷമംകൊണ്ട്, സിനിമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു – ജിഷാദ്
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?